കാണാൻ സുന്ദരി! ആലുവയിൽ വ്യാപാരിയുടെ വീട്ടുജോലിയ്ക്ക് എത്തിയ യുവതി ചെയ്തത്... പോലീസ് പിന്നാലെ പാഞ്ഞതോടെ ആണ്‍സുഹൃത്തും പിടിയില്‍... അമ്പരന്ന് നാട്ടുകാർ...

വ്യാപാരിയുടെ വീട്ടില്‍ നിന്നും 12 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച കേസില്‍ ജോലിക്കാരിയും ആണ്‍സുഹൃത്തും പിടിയിലായി. കട്ടപ്പന കരുണാപുരം ബാലഗ്രാമം ബ്ളോക്ക് 980ല്‍ അനില്‍കുമാറിന്റെ ഭാര്യ വിദ്യ (32), രാമക്കല്‍മേട് കൊണ്ടോത്തറ വീട്ടില്‍ ജയ്മോന്‍ (38) എന്നിവരെയാണ് ആലുവ എസ്.എച്ച്.ഒ എന്‍. സുരേഷ് കുമാര്‍അറസ്റ്റ് ചെയ്തത്. ആലുവ ലൂര്‍ദ് സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സി.സി മാത്തപ്പന്‍സ് സ്റ്റേഷനറി ഉടമ എസ്.പി ഓഫീസിന് സമീപം നേതാജി റോഡില്‍ താമസിക്കുന്ന സാമുവലിന്റെ വീട്ടിലാണ് മോഷണം നടന്നത്.
എറണാകുളത്തെ ഒരു സ്വകാര്യ ഏജന്‍സി മുഖേന മൂന്ന് മാസം മുമ്ബാണ് ഇവിടെ വിദ്യ വീട്ടുജോലിക്കെത്തിയത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണം കാണാതായ ദിവസം തന്നെ സംശയം തോന്നിയ വീട്ടുടമ ഇവരെ ജോലിയില്‍ നിന്ന് പറഞ്ഞുവിട്ടിരുന്നു. തുടര്‍ന്ന് ആലുവ പൊലീസിനും ഏജന്‍സിക്കും പരാതി നല്‍കി.
പൊലീസ് പലവട്ടം യുവതിയെ ചോദ്യം ചെയ്തെങ്കിലും കുറ്റം സമ്മതിച്ചില്ല. ഇതിനിടെ പൊലീസ് രഹസ്യമായി നടത്തിയ അന്വേഷണത്തില്‍ യുവതി പുതിയ സ്വര്‍ണാഭരണങ്ങള്‍ ഉപയോഗിക്കുന്നതായി കണ്ടെത്തി.
തുടര്‍ന്ന് വീട്ടിലെത്തി വിശദമായി ചോദ്യം ചെയ്തപ്പോഴാണ് മോഷണ വിവരം സമ്മതിച്ചത്. മോഷ്ടിച്ച സ്വര്‍ണം സ്വര്‍ണാഭരണ കടയില്‍ നല്‍കി പുതിയ സ്വര്‍ണം വാങ്ങുകയായിരുന്നു.
https://www.facebook.com/Malayalivartha


























