ഫാസിലിന് അന്ന് പറ്റിയ നോട്ടപ്പിശക്; മണിച്ചിത്രത്താഴിൽ അത് സംഭവിച്ചു; 'നാഗവല്ലി'യുടെ ആ കള്ളം വെളിച്ചത്ത് ; ഭാഗ്യലക്ഷ്മിക്ക് വിമർശനം ; സോഷ്യൽ മീഡിയ കത്തുന്നു

25 വർഷങ്ങൾക്കിപ്പുറവും മലയാള സിനിമ ചരിത്രത്തിലെ നാഴിക കല്ലായി നിൽക്കുന്ന ഒന്നാണ് മണിച്ചിത്രത്താഴ് . ഇന്നത്തെ തലമുറയുടെയും പ്രിയപ്പെട്ട സിനിമയായി മണിച്ചിത്രത്താഴ് മാറി കഴിഞ്ഞു . അതിലെ നടി ശോഭനയുടെ അതി ഗംഭീരമായ അഭിനയം ഇന്നും ആൾക്കാർ ഓർക്കുമ്പോൾ മറക്കാനാകാത്ത ഒന്നാണ് കഥാപാത്രത്തിന് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയും. നാഗവല്ലിക്ക് ശബ്ദം കൊടുത്തത് ഭാഗ്യലക്ഷ്മി എന്നാണ് എല്ലാ മലയാളികളും ഇപ്പോഴും വിചാരിച്ചിക്കുന്നത് . എന്നാൽ നാഗവല്ലി എന്ന കഥാപാത്രത്തിന്റെ ഡബ്ബിംഗുമായും ബന്ധപ്പെട്ടു മുന്‍പും ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. നാഗവല്ലിയുടെ ചില സീനുകളില്‍ ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയല്ലെന്നും മറ്റൊരു തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു, സംവിധായകന്‍ ഫാസില്‍ഉള്‍പ്പടെയുള്ളവര്‍ അത് ശരിവച്ചിരുന്നു, എന്നാല്‍ ഭാഗ്യലക്ഷ്മിക്ക് ഈ കാര്യത്തെക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല. ഗംഗയായി അഭിനയിച്ച ഭാഗത്ത് മാത്രമാണ് ഭാഗ്യലക്ഷ്മി ശോഭനയ്ക്ക് ശബ്ദം നല്‍കിയത്.
നോട്ടപ്പിശക് കൊണ്ടാണ് ടൈറ്റിലില്‍ ദുര്‍ഗയെ വിട്ടുപോയതെന്നായിരുന്നു ഫാസിൽ നൽകിയ വിശദീകരണം.ശോഭനയുടെ അഭിനയമികവിനെയും, നാഗവല്ലിയുടെ ശബ്ദത്തെയും പുകഴ്ത്തി നിരവധി ചർച്ചകൾ ഇപ്പോഴും സോഷ്യൽ മീഡിയ വഴി നടക്കാറുണ്ട്. നാഗവല്ലിയെ ജീവസ്സുറ്റതാക്കിയത് ഭാഗ്യലക്ഷ്മിയുടെ ശബ്ദമാണെന്നാണ് ചില പ്രേക്ഷകർ ഇപ്പോഴും വിശ്വസിക്കുന്നത് . എന്നാല്‍, നാഗവല്ലിക്ക് ശബ്ദം നല്‍കിയത് താനല്ലെന്ന് കൈയ്യടി വാങ്ങിയപ്പോഴൊന്നും ഭാഗ്യലക്ഷ്മി തുറന്നുപറയുകയും ചെയ്തില്ല. മാത്രമല്ല ഐഡിയ സ്റ്റാർ സിംഗറിൽ എത്തിയപ്പോൾ നാഗവല്ലിയെ അനുകരിച്ചും ഭാഗ്യലക്ഷ്മി കൈയ്യടി വാങ്ങിയിട്ടുണ്ട്. ആ വീഡിയോ ഇപ്പോഴും വൈറലാണ്. നാഗവല്ലിക്ക് ശബ്ദം കൊടുത്ത ദുർഗ്ഗയെ പരിചയപെടുത്തികൊണ്ട് ഒരു വീഡിയോ പുറത്തുവന്നതിന് പിന്നാലെയാണ് ഇപ്പോൾ വീണ്ടും ആ ശബ്ദത്തെ കുറിച്ചു ചർച്ചയാകുന്നത്. ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ കള്ളം പൊളിഞ്ഞപ്പോൾ !! മണിച്ചിത്രത്താഴിലെ നാഗവല്ലിക്ക് ഡബ് ചെയ്ത യഥാർഥ ആർട്ടിസ്റ്റ് ഇതാണ് എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
നിരവധി താരങ്ങളും ആരാധകരും ആണ് ഇപ്പോൾ വൈറൽ ആകുന്ന വീഡിയോ ഏറ്റെടുത്തുകൊണ്ട് രംഗത്ത് വരുന്നത്. അതിൽ ആദിത്യൻ ജയൻ പങ്ക് വച്ച ഒരു കുറിപ്പും ശ്രദ്ധ നേടുന്നുണ്ട്. " ഇതുപൊലെ എത്ര നല്ല കലാകാരൻമാർ ആയിരിക്കും അറിയപ്പെടാതെ അല്ലേൽ ചതിയിൽപെട്ടുപോയി ഇരിക്കുന്നത്. ഇതിൽ കുറ്റം പറയേണ്ടത് വേറെ ആരെയുമല്ല ആ സിനിമയുടെ സംവിധായകനെ മാത്രമാണ്. ആ സിനിമയിൽ അത്ര പ്രധാനപ്പെട്ട അത്ര ശ്രദ്ധിക്കപ്പെട്ട ഒരു സീൻ ആണ് അത് ടൈറ്റിൽ പോലും വെച്ചില്ലായെങ്കിൽ അത് വേറെയാരുടെയും കുറ്റമല്ല. ഒരു സത്യസന്ധമായ ന്യൂസ് പുറത്തു കൊണ്ട് വന്നു ഒരു നല്ല കലാകാരിയെ ഞങ്ങൾക്ക് പരിചയപ്പെടുത്തിയ ഈ ചാനലിന് നമസ്കാരം, ദുർഗ എന്ന നല്ല കലാകാരിക്കും", എന്നാണ് ആദിത്യൻ പറയുന്നത്.
യുട്യൂബ് വീഡിയോയിലൂടെ സ്ത്രീകളെ അവഹേളിച്ച വിജയ് പി.നായരെ ഭാഗ്യലക്ഷ്മി , ആക്ടിവിസ്റ്റുകളായ ദിയ സന, ശ്രീലക്ഷ്മി അറക്കൽ എന്നിവർ കയ്യേറ്റം ചെയ്തിരുന്നു. ഇതിന്റ ചർച്ചകൾ കൊഴുക്കുമ്പോളാണ് ഭാഗ്യലക്ഷ്മി യ്ക്ക് എതിരെ വീണ്ടും സോഷ്യൽ മീഡിയയിൽ പ്രതിഷേധവും വിയോജിപ്പും പ്രേക്ഷകർ രേഖപ്പെടുത്തുന്നത്. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീകളെ അപമാനിച്ച വിജയ് പി നായരെ കൈയേറ്റം ചെയ്തതിന് ഭാഗ്യലക്ഷ്മി ഉള്‍പ്പടെ മൂന്നുപേര്‍ക്കെതിരെ കേസെടുത്തിരുന്നു . വിജയ് പി നായരുടെ പരാതിയിലാണ് തമ്പാനൂര്‍ പോലീസ് കേസെടുത്തത്.ശ്രീലക്ഷ്മി അറയ്ക്കല്‍, ദിയ സന എന്നിവരുടെ ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് ഇയാള്‍ക്കെതിരെയുളള പ്രതിഷേധത്തിന്റെ വീഡിയോ പുറത്തുവന്നത്. ഇയാള്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ പ്രതികരിക്കാന്‍ തീരുമാനിച്ചതെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞത്. .
https://www.facebook.com/Malayalivartha


























