Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി

കുരുന്നുകള്‍ക്ക് ചിറകേകി ഐസിഡിഎസ് 45ന്റെ നിറശോഭയിൽ ; കേരളത്തിലെ ഐസിഡിഎസ് സംവിധാനം മാതൃകാപരം: മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍; 45 ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി നിര്‍വഹിച്ചു.

03 OCTOBER 2020 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍

 സംയോജിത ശിശു വികസന പദ്ധതിയുടെ 45-ാം വാര്‍ഷികം പ്രമാണിച്ച് സംസ്ഥാന വനിത ശിശുവികസന വകുപ്പ് സംഘടിപ്പിക്കുന്ന 45 ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓണ്‍ലൈന്‍ വഴി ആരോഗ്യ സാമൂഹ്യനീതി വനിത ശിശുവികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ നിര്‍വഹിച്ചു. കാമ്പയിനുമായി ബന്ധപ്പെട്ട ലോഗോയും തീം സോങ്ങും മന്ത്രി പ്രകാശനം ചെയ്തു. കേരളത്തില്‍ 1975ല്‍ വേങ്ങരയില്‍ തുടക്കം കുറിച്ച് പല ഘട്ടങ്ങളിലായി വികസിച്ച ഈ പദ്ധതി ഇന്ന് 258 ഐസിഡിഎസ് പ്രോജക്ടിന് കീഴിലെ 33,115 അങ്കണവാടികള്‍ വഴി സേവനം നടത്തി വരുന്നു. ഈ പദ്ധതി ഗുണഭോക്താക്കളില്‍  എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ടെന്നത് സമൂഹത്തെ അറിയിക്കുക എന്ന ലക്ഷ്യത്തോട് കൂടി 45 ദിവസം നീണ്ടു നില്‍ക്കുന്ന പരിപാടികള്‍ക്കാണ് രൂപം നല്‍കിയിരിക്കുന്നത്.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രീതിയിലും മാതൃകാപരവുമായി പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് സംവിധാനമാണ് കേരളത്തിലേതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. അങ്കണവാടികളിലെ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സമാനതകളില്ലാത്ത ഇടപെടലുകളാണ് സംസ്ഥാനം നടത്തിയിട്ടുള്ളത്. വകുപ്പിന്റെയും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ഇടപെടലുകള്‍ മൂലം അങ്കണവാടികളിലെ ഭൗതിക സാഹചര്യങ്ങള്‍ക്ക് സമൂലമായ മാറ്റം വന്നിട്ടുണ്ട്. ഈ സര്‍ക്കാരും വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. ഇന്നത് സ്മാര്‍ട്ട് അങ്കണവാടികളായി മാറികൊണ്ടിരിക്കുകയുമാണ്. ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം തന്നെ അങ്കണവാടികളില്‍ നിന്നും അവയുടെ ഗുണഭോക്താക്കള്‍ക്ക് നല്‍കി വരുന്ന സേവനങ്ങള്‍ക്കും കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനും ശ്രദ്ധചെലുത്തുന്നുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

കുട്ടികളുടെ സമൂല വികസനം ലക്ഷ്യമിട്ടുകൊണ്ട് നടപ്പിലാക്കിയ തീം ബേസ്ഡ് പഠന രീതിയും, അങ്കണവാടി പ്രവര്‍ത്തകരുടെ കാര്യക്ഷമതാ പരിപോഷണത്തിന് ഐആര്‍ടിസിയുമായി നടപ്പിലാക്കിയ പരിശീലന പരിപാടികളും ഇതില്‍ ചിലതുമാത്രമാണ്. പൂരക പോഷകാഹാര വിതരണത്തിന് കേന്ദ്രം നിശ്ചയിച്ചിട്ടുള്ള തുകയെക്കാള്‍ ഇരട്ടിയോളമാണ് ഓരോ അങ്കണവാടി ഗുണഭോക്താക്കള്‍ക്കും പോഷകാഹാര നിലവാരം മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ വകുപ്പിലൂടെ ചെലവഴിക്കുന്നത്. അങ്കണവാടികളിലെ സേവനങ്ങളുടെ വിവരങ്ങള്‍ ഡിജിറ്റലൈസ് ചെയ്ത് മെച്ചപ്പെട്ട സേവനങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. സമൂഹത്തിലെ ബോധവല്‍ക്കരണ പ്രവര്‍ത്തനത്തിലും, പ്രതിരോധ കുത്തിവയ്പ്പ് പ്രവര്‍ത്തനത്തിലും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി നിര്‍വഹണത്തിനും, കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിലും വകുപ്പിലെ ജീവനക്കാര്‍ നടത്തിയത് വലിയ സേവനമാണെന്നും മന്ത്രി വ്യക്തമാക്കി.

ഐസിഡിഎസ് ഗുണഭോക്താക്കളുമായും അവരുടെ കുടുംബാംഗങ്ങളുമായും മന്ത്രി ഓണ്‍ലൈനില്‍ സംവാദിച്ചു. കോവിഡ് കാലത്തെ വ്യത്യസ്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുള്ള അങ്കണവാടി ജീവനക്കാരുടെ അനുഭവങ്ങളും പങ്കുവച്ചു.

സാമൂഹ്യനീതി വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശുവികസന ഡയറക്ടര്‍ ടി.വി. അനുപമ സ്വാഗതമാശംസിച്ചു. അഡീഷണല്‍ ഡയറക്ടര്‍ ബിന്ദു ഗോപിനാഥ്, ജോ. ഡയറക്ടര്‍ എസ്.എന്‍. ശിവന്യ, പ്രോഗ്രാം ഓഫീസര്‍മാര്‍, സിഡിപിഒമാര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍, അങ്കണവാടി പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.


45 ദിനങ്ങള്‍ 15 പരിപാടികള്‍

ഐസിഡിഎസിന്റെ 45-ാം വര്‍ഷത്തില്‍ 45 ദിനങ്ങളിലായി 15 ഓളം പരിപാടികളാണ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ മുഴുവന്‍ അങ്കണവാടികളിലും അങ്കണവാടി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ വിളക്ക് തെളിയിക്കുന്ന വെളിച്ചം, അങ്കണവാടി പ്രദേശത്തെ അമ്മാര്‍ക്ക് അങ്കണവാടി സേവനങ്ങളെ കുറിച്ചും അങ്കണവാടി പ്രവര്‍ത്തകരുടെ മികവുറ്റ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള സാക്ഷ്യം രേഖപ്പെടുത്തുന്ന അങ്കണവാടി എന്റെ മലര്‍വാടി,മഹത്തായ സേവനത്തിന്റെ അനുഭവ സാക്ഷ്യമായ ഓര്‍മ്മക്കുറിപ്പ്,അങ്കണവാടികളെക്കുറിച്ച് കേരളത്തിലെ പ്രമുഖ കലാ, സാംസ്‌കാരിക, കായിക വ്യക്തിത്വങ്ങളുടെ സന്ദേശങ്ങള്‍ എത്തിക്കുന്ന നമ്മുടെ അങ്കണവാടി,സംസ്ഥാനത്തുടനീളം ഒരു ദിവസം ടി.എച്ച്.ആര്‍. ഗുണഭോക്താക്കളായ കുട്ടികളുളള എല്ലാ വീടുകളിലും മൂന്നില്‍ താഴെ പ്രായമുള്ള കുട്ടികള്‍ക്ക് ടി.എച്ച്.ആര്‍. ഉപയോഗിച്ച് പ്രഭാത ഭക്ഷണം വീട്ടില്‍ പാകം ചെയ്ത് നല്‍കുന്ന പോഷണ മന്ത്രം, രണ്ടു കാലഘട്ടങ്ങളിലെ അങ്കണവാടി പ്രവര്‍ത്തകുരുടെയും കുട്ടികളുടെയും ഓര്‍മകള്‍ പങ്കുവയ്ക്കുന്ന അന്നും ഇന്നും, അങ്കണവാടികള്‍ക്ക് കാലാകാലങ്ങളിലായി വന്ന ഭൗതികപരമായ മാറ്റങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന അങ്കണവാടികള്‍ മാറ്റങ്ങളിലൂടെ, പ്രാദേശികമായി ലഭിക്കുന്നതും ചെലവ് കുറഞ്ഞതുമായ വസ്തുക്കള്‍ ഉപയോഗിച്ച് പഠനോപകരണങ്ങളും കര കൗശല വസ്തുക്കളും അങ്കണവാടി പ്രവര്‍ത്തകര്‍ നിര്‍മ്മിക്കുന്ന വീഡിയോ ചിത്രീകരിക്കേണ്ട ക്രിയാത്മകത, ഓണ്‍ലൈന്‍ ഉപന്യാസ മത്സരമായ അങ്കണവാടി സാമൂഹിക മാറ്റത്തിന്റെ വാതായനം, അങ്കണവാടി പ്രര്‍ത്തകര്‍ക്ക് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നതിനുള്ള വേദിയായ ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍, ഓരോ അങ്കണവാടികളുടേയും ചരിത്രം രേഖപ്പെടുത്തി വയ്ക്കാനുള്ള കൈയെഴുത്ത് പ്രതി, ഓരോ കുടുംബത്തിലുമുളള, അങ്കണവാടികളില്‍ പഠിച്ച രണ്ടോ മൂന്നോ തലമുറകളില്‍പ്പെട്ട ആള്‍ക്കാരുടെ ഒന്നിച്ചുള്ള ഫോട്ടോ ശേഖരിച്ച് ഫോട്ടോ കൊളാഷാക്കുന്ന തലമുറകളിലൂടെ, മന്ത്രിയും ഉദ്യോഗസ്ഥരും അങ്കണവാടി ഗുണഭോക്താക്കളുമായും അവരുടെ കുടുംബവുമായും നേരിട്ട് സംവദിക്കുന്ന കയ്യൊപ്പ്, കോവിഡിനോട് പൊരുതിക്കൊണ്ട് വ്യത്യസ്ഥ സേവനങ്ങള്‍ കാഴ്ചവച്ചവരുമായുള്ള സംവാദമായ വേറിട്ട വഴികള്‍എന്നിവയാണ് പ്രധാന പരിപാടികള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു  (2 minutes ago)

ആകാംക്ഷയോടെ വിദ്യാർത്ഥികൾ.... എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് .... വൈകുന്നേരം മൂന്ന് മണിക്ക് ഫലം പ്രഖ്യാപിക്കുക പൊതുവിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി  (16 minutes ago)

ഇടുക്കി ഗ്യാപ്പ് റോഡിന് സമീപം പെരിയകനാലിൽ വിനോദസഞ്ചാരികൾ സഞ്ചരിച്ച മിനി ബസ് തേയിലത്തോട്ടത്തിലേക്ക് മറിഞ്ഞ് ഒരു മരണം... ആറു പേർക്ക് പരുക്ക്  (32 minutes ago)

സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും  (44 minutes ago)

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (11 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (11 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (11 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (12 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (13 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (13 hours ago)

Malayali Vartha Recommends