ബിജെപി പറഞ്ഞത് ശരിയാകുന്നു , കത്തിച്ചത് തന്നെ ! സെക്രട്ടറിയേറ്റിലെ ഫയലുകൾ സർക്കാർ ഒത്താശയോടെയാണ് കത്തിച്ചതെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

സ്വർണക്കടത്തുകേസും പിന്നാലെ സെക്രട്ടറിയേറ്റിലെ ഫയലുകൾ കത്തി നശിച്ച സംഭവവും സർക്കാരിനെ ചെറിയ രീതിയിലൊന്നുമല്ല പ്രതിരോധത്തിലാക്കിയിരിക്കുന്നത്. തുടക്കം മുതൽ തന്നെ ഫയലുകൾ ഷോർട്ട് സർക്യൂട്ട് കാരണം കത്തിയതല്ല കത്തിച്ചതാണെന്ന ആരോപണം ഉയർന്നിരുന്നു. ഇപ്പോഴിതാ സെക്രട്ടറിയേറ്റിലെ ഫയലുകൾ സർക്കാർ ഒത്താശയോടെയാണ് കത്തിച്ചതെന്ന് ആവർത്തിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്. ഷോർട്ട് സർക്യൂട്ടല്ല തീപിടിത്തത്തിന് കാരണമെന്ന ഫോറൻസിക്ക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചതിന് പിന്നാലെയാണ് സുരേന്ദ്രന്റെ പ്രതികരണം. ബി.ജെ.പി അന്ന് പറഞ്ഞതെല്ലാം സത്യമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഇക്കാര്യത്തിൽ ഇനി മുഖ്യമന്ത്രിയാണ് സത്യം തുറന്നുപറയേണ്ടതെന്നും സുരേന്ദ്രൻ പറഞ്ഞു.
ഉദ്യോഗസ്ഥർക്ക് കൊവിഡ് പോസിറ്റീവെന്ന് പറഞ്ഞ സ്ഥലത്താണ് അസാധാരണമായ നിലയിൽ രണ്ട് ഉദ്യോഗസ്ഥരെ കണ്ടത്. സംഭവം നടന്നയുടൻ അവർ മാദ്ധ്യമങ്ങളോട് സംസാരിച്ചു. അവർ എങ്ങനെ അവിടെയെത്തി എന്നതടക്കം നിരവധി കാര്യങ്ങൾ അന്വേഷിക്കേണ്ടതുണ്ടെന്ന് സുരേന്ദ്രൻ വ്യക്തമാക്കി.
ജീവനക്കാരിൽ നിന്ന് വ്യക്തമായ തെളിവെടുക്കാൻ അന്വേഷണ സമിതി തയ്യാറായില്ല. ഫോറൻസിക് ഫലം വന്നതോടെ നേരത്തെ സർക്കാർ പറഞ്ഞതൊക്കെ കളളമെന്ന് തെളിഞ്ഞിരിക്കുകയാണ്. ഫയലുകൾ അല്ലാതെ അവിടെ മറ്റൊരു ഉപകരണത്തിനും തീപിടിച്ചിട്ടില്ല. ഫയലുകൾ മാത്രം എങ്ങനെയാണ് കത്തിയതെന്നും സുരേന്ദ്രൻ ചോദിച്ചു.
സെക്രട്ടേറിയറ്റിലെ തീപിടിത്തം ഷോർട്ട് സർക്യൂട്ടാണെന്നു തെളിയിക്കുന്ന ഒന്നും സ്ഥലത്തുനിന്നും ശേഖരിച്ച സാംപിളുകളിൽ കണ്ടെത്താനായില്ലെന്നു ഫൊറൻസിക് പരിശോധനാഫലം. കത്തിയത് ഫയലുകള്‍ മാത്രമാണ്. സാനിറ്റൈസര്‍ ഉള്‍പ്പെടെ മറ്റ് വസ്തുക്കള്‍ കത്തിയില്ല.
ഫൊറൻസിക് ലാബിലെ ഫിസിക്സ് വിഭാഗമാണ് മൂന്ന് ആഴ്ച മുൻപ് സിജെഎം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. റിപ്പോർട്ടിന്റെ പകർപ്പ് എഡിജിപി മനോജ് എബ്രഹാമിനും കേസിന്റെ അന്വേഷണ ചുമതലയുള്ള എസ്പിക്കും കൈമാറി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന സർക്കാർ വിദഗ്ധസമിതിയുടെ കണ്ടെത്തലിനു വിരുദ്ധമാണ് ഫൊറൻസിക് റിപ്പോർട്ട്.
ഓഗസ്റ്റ് 25നാണ് സെക്രട്ടേറിയറ്റിലെ പൊതുഭരണവിഭാഗത്തിൽ തീപിടിത്തം ഉണ്ടായത്. യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട രേഖകൾ കത്തിനശിച്ചെന്നും, സ്വർണക്കടത്ത് ആരോപണത്തിൽനിന്ന് രക്ഷപ്പെടാൻ രേഖകൾ നശിപ്പിച്ചതാണെന്നും പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചതോടെ സംഭവം രാഷ്ട്രീയ വിവാദമായി.
https://www.facebook.com/Malayalivartha



























