സ്വര്‍ണക്കടത്തുകേസ്: മുഖ്യപ്രതികളിലൊരാളായ ഫൈസല്‍ ഫരീദ് യു എ ഇയില്‍ അറസ്റ്റിലെന്ന് എന്‍ ഐ എ

സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളിലൊരാളായ ഫൈസല്‍ ഫരീദിനെയും റബ്ബിന്‍സിനെയും യു എ ഇ അറസ്റ്റുചെയ്തെന്ന് എന്‍ ഐ എ റിപ്പോർട്ട്. കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ആറുപ്രതികള്‍ക്കെതിരെ ബ്ളൂകോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചെന്നും സത്യവാങ്മൂലത്തില്‍ എന്‍ ഐ എ പറയുന്നു.
സ്വര്‍ണക്കടത്തുകേസിലെ പ്രതികള്‍ കഴിഞ്ഞദിവസം സമര്‍പ്പിച്ച ജാമ്യാപേക്ഷയ്ക്ക് മറുപടിയായി സര്‍പ്പിച്ച രേഖയിലാണ് എന്‍ ഐ എ യു എ ഇയില്‍ നടന്ന അന്വേഷണത്തിന്റെ വിശദ വിവരങ്ങള്‍ ആദ്യമായി പുറത്തുവിട്ടത്.
https://www.facebook.com/Malayalivartha



























