സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിന്റെ കൊലപാതകം; മുഖ്യപ്രതി പിടിയില്‍

സി.പി.എം പുതുശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ മുഖ്യപ്രതി പിടിയില്‍. ചിറ്റലങ്ങാട് സ്വദേശി നന്ദനന്‍ (48) നെയാണ് എ സി പി ടി.എസ് സിനോജിന്‍െറ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.
പൊലീസിന്‍െറ നേതൃത്വത്തില്‍ വ്യത്യസ്ത സംഘങ്ങളായി പരിശോധന നടത്തുന്നതിനിടെ തൃശൂരില്‍ ഒളിവില്‍ കഴിഞ്ഞിരുന്ന കേന്ദ്രത്തില്‍ നിന്നും ഇയാളെ പിടികൂടുകയായിരുന്നു. കഴിഞ്ഞ ഞായറാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സനൂപിെന്റ കൊലപാതകം നടന്നത്. ചിറ്റലങ്ങാട് മേഖലയില്‍ ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കവും അതോടനുബന്ധിച്ചുണ്ടായ സംഘട്ടനവും സംസാരിച്ച് പരിഹരിക്കാന്‍ കൂട്ടുകാരോടൊപ്പം പോയതായിരുന്നു. എന്നാൽ വീണ്ടും ഇതേ തുടര്‍ന്ന് ഉണ്ടായ തര്‍ക്കം കത്തികുത്തിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു.
മുഖ്യ പ്രതിയായ നന്ദനന്‍ കഴിഞ്ഞ ആഗസ്റ്റ് 15 നാണ് വിദേശത്ത് നിന്ന് നാട്ടിലെത്തിയത്. പിന്നീട് ക്വാറന്‍്റീനില്‍ കഴിഞ്ഞ ശേഷം രണ്ടാഴ്ച മുന്‍പാണ് പുറത്തിറങ്ങിയത്. വിദേശത്ത് നിന്ന് കൊണ്ടു വന്ന കത്തിയാണ് സനൂപിനെ കുത്താന്‍ ഉപയോഗിച്ചിട്ടുള്ളതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha



























