തൃശൂർ ചിറ്റിലങ്ങാട്ട് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്നത് ആർഎസ്എസുകാരെന്ന് മൊയ്തീൻ; ഏറ്റു പറഞ്ഞത് കോടിയേരി ബാലകൃഷ്ണൻ, പറയുന്നത് സിപിഎം നേതാക്കൻമാരാകുമ്പോള്‍ വിശ്വസിക്കുന്നതിന് മുൻപ് 40 വട്ടം ആലോചിക്കണം! ചില മുൻ അനുഭവങ്ങൾ...

തൃശൂർ ചിറ്റിലങ്ങാട്ട് സിപിഎം പുതുശ്ശേരി ബ്രാഞ്ച് സെക്രട്ടറി സനൂപിനെ കുത്തിക്കൊന്നത് ആർഎസ്എസുകാരാണത്രേ. ആരാണ് ഈ ആരോപണം ഉന്നയിച്ചത്. തൃശൂരുകാരനായ മന്ത്രി എ സി മൊയ്തീൻ. ഏറ്റു പറഞ്ഞത് ആരാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. മന്ത്രിമാര്‍, ഡിവൈഎഫ്ഐ നേതാക്കൻമാർ. സംഘട്ടനത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന മറ്റുളളവർ പറഞ്ഞോ? ഇല്ല.പൊലീസ് പറഞ്ഞോ?ഇല്ല
അർദ്ധരാത്രി കൊല്ലപ്പെട്ട സനൂപിന്‍റെ മൃതദേഹം രാവിലെ 11 ന് മന്ത്രി സ്ഥലത്ത് എത്തുന്നത് വരെ പെരുവഴിയിൽ അനാഥ പ്രേതമായി കിടന്നില്ലേ. കിടന്നു.അതുവരെ നാട്ടുകാർ ആരെങ്കിലും പറഞ്ഞോ?. ഇല്ല. മന്ത്രിയും നേതാക്കൻമാരും പറഞ്ഞാൽ വിശ്വസിക്കേണ്ടേ?. വേണം. അതാണ് വേണ്ടത്. പക്ഷേ പറയുന്നത് സിപിഎം നേതാക്കൻമാരാകുമ്പോള്‍ വിശ്വസിക്കുന്നതിന് മുൻപ് 40 വട്ടം ആലോചിക്കണം. കാരണം അതാണ് മുൻ അനുഭവം. ചില മുൻ അനുഭവങ്ങൾ പറയാം. തലശ്ശേരി ഫസൽ വധം. ചോരപുരണ്ട തൂവാല ആർഎസ്എസ് കാര്യാലയത്തിന് സമീപം.
അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു പ്രതികൾ ആർഎസ്എസുകാര്‍. ക്രൈബ്രാഞ്ചും സിബിഐയും പിടികൂടിയത് സിപിഎം പ്രവര്‍ത്തകരെ. ടി പി വധം.പിണറായി പറഞ്ഞു. പ്രതികൾ മുസ്ലീം തീവ്രവാദികൾ കേസിൽ ശിക്ഷിക്കപ്പെട്ടത്. സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി ഉൾപ്പടെയുള്ളവർ. പോൾ മുത്തൂറ്റ് വധം. പിണറായി പറഞ്ഞു. പ്രതികൾ ആർഎസ്എസുകാർ. പിടികൂടി ശിക്ഷിച്ചത് ഗുണ്ടകളെ. ദില്ലി എകെജി ഭവനിൽ സീതാറാം യെച്ചൂരിക്ക് നേരെ കയ്യേറ്റ ശ്രമം. പാർട്ടി പറഞ്ഞു. പിന്നിൽ ആർഎസ്എസ്. പിടികൂടിയത് ഹിന്ദുസേനാ പ്രവർത്തകരെ. അയ്യപ്പഭക്തനായ ചന്ദ്രൻ ഉണ്ണിത്താൻ കല്ലേറിൽ മരിച്ചു. പിണറായി പറഞ്ഞു ഹൃദയസ്തംഭനം മൂലം. പിടികൂടിയത് കല്ലെറിഞ്ഞ സിപിഎം പ്രവർത്തകരെ. ഇവയിലെല്ലാം സിപിഎം വാക്കു കേട്ട മാധ്യമങ്ങളും മലയാളികളും വഞ്ചിക്കപ്പെട്ടു.
അതുകൊണ്ട് സിപിഎം നേതാക്കൾ പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്.
ഇനി തൃശൂരിലേക്ക് വരാം. സംഭവം നടന്നത് കുന്നംകുളം ചിറ്റിലങ്ങാട് വെച്ച്. കൊല്ലപ്പെട്ട സനൂപിന്‍റ വീട് ഇവിടെ നിന്ന് 7 കിലോമീറ്റർ അകലെ.കൂടെയുണ്ടായിരുന്ന മറ്റൊരാൾ വിപിൻ വീട് 4 കിലോമീറ്റർ അകലെയുള്ള മരത്തംകോട്.മറ്റൊരാൾ ജിതിൻ വീട് 15 കിലോമീറ്റർ ദൂരെയുള്ള അഞ്ഞൂര്. പാതിരാത്രിയിൽ സിപിഎം സ്വാധീന മേഖലയായ ചിറ്റിലങ്ങാട് കോളനിയിൽ ഇവർ സംഘടിച്ച് എത്തിയത് എന്തിന്?. ചില വസ്തുതകൾ പറയാം.മരത്തംകോട് എന്ന സ്ഥലത്ത് വെച്ച് സിപിഎം ക്രിമിനലായ കിടങ്ങൂർ വിഷ്ണുവും ചിറ്റിലങ്ങാട് സതീശനും തമ്മിൽ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണ് ഇപ്പോഴുണ്ടായ കൊലപാതകം.
വിഷ്ണുവിൻറെ നേതൃത്വത്തിൽ ഗുണ്ടാസംഘം കഴിഞ്ഞ ദിവസം രാത്രി സർവസജ്ജരായി ചിറ്റിലങ്ങാട്ടെത്തി. ഇത്തരമൊരു നീക്കം നേരത്തെ അവിടെയുള്ളവർ പ്രതീക്ഷിച്ചിരുന്നുവെന്നു വേണം അനുമാനിക്കാൻ. അവർ പ്രതിരോധിച്ചു, അരുതാത്തത് സംഭവിച്ചു. ഇതാണ് ഉണ്ടായത്. ഇനി പ്രതികളായവരെപ്പറ്റി.
പ്രതികളായി ആരോപിക്കപ്പെട്ടവർ ആരും ആർഎസ്എസ് പ്രവർത്തകരല്ല. മാത്രവുമല്ല, അവരിൽ സിപിഎം, കോൺ. കക്ഷികളുമായി ബന്ധം പുലർത്തുന്നവരുണ്ട് താനും. കുത്തിയെന്നു സി.പി.എം നേതാക്കളും കൈരളി ചാനലും ആവർത്തിച്ചു പറയുന്ന നന്ദൻ എന്നയാൾ നേരത്തെ അറിയപ്പെടുന്ന സിപിഎം ഗുണ്ടയായിരുന്നു. നിലവിൽ കോൺഗ്രസ് പ്രവര്‍ത്തകനാണ്. ഭാര്യ ജിനി കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർത്ഥിയായിരുന്നു.2 സഹോദരൻമാർസുധീഷ് BJP അനുഭാവി.ലതീഷ് പ്രത്യേകിച്ച് രാഷ്ട്രീയമില്ല. 2005 മാർച്ചിൽ ആർഎസ്എസ് പ്രവർത്തകരെ ചെമ്മന്തിട്ടയിൽ വെച്ച് വെട്ടി പരിക്കേൽപ്പിച്ച കേസിലും 2009 ജനുവരിയിൽ ഇയ്യാൽ അമ്പലത്തിലെ വേലക്ക് Rss പ്രവർത്തകരെ വെട്ടി പരിക്കേൽപ്പിച്ച കേസിലേയും പ്രതിയാണ് നന്ദൻ. മറ്റൊരു പ്രതി എന്നു പറയുന്ന ശ്രീരാഗ് നന്ദന്റെ സഹോദരീ പുത്രനും സിപിഎം, ഡിവൈഎഫ്എ പ്രവർത്തകനും ആണ്. മറ്റൊരു പ്രതി സതീശൻ സിപിഎം അനുഭാവിയുമാണ്. ഇവരാണ് ഈ കൃത്യത്തിൽപങ്കെടുത്തതായി പൊലീസ് പറയുന്നത്.
ചിറ്റിലങ്ങാട് കൊല്ലപ്പെട്ടതും പരിക്കേറ്റവരുമായ സഖാക്കൾ ആ പ്രദേശത്തുകാരല്ല. ദൂരെയുള്ള പുതുശ്ശേരിക്കാരാണ്. അവരെന്തിന് പാതി രാത്രി നേരത്ത് ചിറ്റിലങ്ങാട്ട് വന്നു ? എങ്ങനെ അവിടെ വെച്ച് കൊല്ലപ്പെട്ടു ? ഈ ചോദ്യത്തിന് ഉത്തരം കിട്ടേണ്ടേ.സ്വർണ്ണക്കടത്തും ലൈപ് മിഷൻ അഴിമതിയും മൂലം ഗതികെട്ടിരിക്കുന്ന പാർട്ടിയും സർക്കാരും ഇങ്ങനെയൊരു സംഭവം ഇന്നത്തെ സാഹചര്യത്തിൽ ആഗ്രഹിക്കുന്നു എന്നു കരുതുന്നതിൽ എന്തെങ്കിലും തെറ്റുണ്ടോ ? ലൈഫ് മിഷനിൽ ആരോപണ വിധേയനായ മന്ത്രി മൊയ്തീന് ജനശ്രദ്ധ തിരിക്കാൻ കിട്ടിയ ആയുധമായിരുന്നു ഈ കൊലപാതകം. ഗുണ്ടാ - കഞ്ചാവ് മാഫിയകൾക്ക് എല്ലാ ഒത്താശയും സഹായവും ചെയ്യുന്നയാളാണ് ഏ.സി മൊയ്തീനെന്ന് ആക്ഷേപവുമുണ്ട്.
പ്രതികൾക്ക് ബിജെപി ബന്ധം ആരോപിക്കാനായി കഴിഞ്ഞ ദിവസം സിപിഎം നേതാക്കളും ചില ചാനലുകളും കണ്ടെത്തിയ ന്യായീകരണം ഏറെ കേമമായിരുന്നു. നന്ദൻ എന്നയാൾ ഫേസ്ബുക്കിൽ ബിജെപി ജില്ലാ അദ്ധ്യക്ഷനെ പിന്തുടരുന്നുണ്ടത്രേ. അയാളുടെ ഫേസ്ബുക്കിലെ സിപിഎം അനുകൂല പോസ്റ്റുകളൊന്നും തെളിവല്ല. ഫെസ്ബുക്കിൽ ഫോളോ ചെയ്യുന്നതാണ് ബന്ധം. ഇത് കേട്ടതോടെ ഞാൻ ആകെ വിരണ്ടിരിക്കുകയാണ്. കാരണം ഞാൻ ഫേസ്ബുക്കിൽ പി ജയരാജനെ ഫോളോ ചെയ്യുന്നുണ്ട്. ഈ ന്യായം അനുസരിച്ചാണെങ്കിൽ അരിയിൽ ഷുക്കൂർ വധം, കതിരൂർ മനോജ് വധം ഇവയിലൊക്കെ ഞാൻ കൂട്ടു പ്രതിയാണ്. സിബിഐ അറസ്റ്റ് ചെയ്തില്ലെങ്കിൽ വീണ്ടു കാണാം.
https://www.facebook.com/Malayalivartha



























