Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒരു വശത്തു കോവിഡ് അഴിഞ്ഞാട്ടം; മറ്റൊരിടത്തു കോടിയേരി മക്കളുടെ കുരുക്ക്, സംഗതി ആകെ ഗുലുമാൽ! സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഒന്നോ ഒന്നരയോ കൊല്ലം വരെ മുന്നോട്ടുപോകും...

06 OCTOBER 2020 05:29 PM IST
മലയാളി വാര്‍ത്ത

സംഗതി ആകെ ഗുലുമാലായതോടെ സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഒന്നോ ഒന്നരയോ കൊല്ലം വരെ മുന്നോട്ടുപോകും. ഒരു വശത്തു കോവിഡ് അഴിഞ്ഞാട്ടം. മറ്റൊരിടത്തു കോടിയേരി മക്കളുടെ കുരുക്ക്. ഇതിനെ രണ്ടിനെയും തരണം ചെയ്താലും കേരളം, ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ പാര്‍ട്ടിയെ അടിയോടെ തകര്‍ക്കുമോ എന്ന് എന്ന ഭയം. എന്തായാലും ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന സിപിഎം ദേശീയ ഉത്സവം അഥവാ പാര്‍ട്ടി കോണ്‍ഗ്രസ് അടുത്ത വര്‍ഷം അവസാനമോ 2022ലോ നടന്നാലായി. പാര്‍ട്ടി കോണ്‍ഗ്രസിനു മുന്നോടിയായി ഈ മാസങ്ങളില്‍ ആരംഭിക്കേണ്ട ലോക്കല്‍ കമ്മിറ്റി സമ്മേളനവും ഡിസംബറില്‍ നടക്കേണ്ട ഏരിയ സമ്മേളനവും ജനുവരിയിലെ സംസ്ഥാന സമ്മേളനവും ഫെബ്രുവരിയിലെ സംസ്ഥാന സമ്മേളവുമൊക്കെ ആകെ കുഴമ്പു പരുവത്തില്‍ കുഴഞ്ഞു മറിഞ്ഞുകിടപ്പാണല്ലോ . കപ്പിയും കയറും കൊടിമരവുമൊക്കെയായുള്ള ഘോഷയാത്രകളും ബക്കറ്റ് പിരിവുമൊന്നും നടത്താന്‍ കോവിഡ് അനുവദിക്കില്ല.

പാര്‍ട്ടി കോണ്‍ഗ്രസ് നടത്താന്‍ പറ്റിയ ഇടംപോലും കണ്ടെത്താന്‍ നിലവില്‍ പാര്‍ട്ടിക്കു കഴിയുന്നില്ല. ന്യായമായും അടുത്ത സമ്മേളനം നടക്കേണ്ടത് ബംഗാളിലാണ്. ആ പരിസരത്തു കാലുകുത്താന്‍ സംഹാര രൂപിമിയായ മമത ബാനര്‍ജി അനുവദിക്കില്ല. ബംഗാളിലും തൃപുരയിലും അടിപറഞ്ഞുപോയ പാര്‍ട്ടിക്ക് അല്‍പമെങ്കിലും അടിവേരുള്ളത് കേരളത്തില്‍ മാത്രമാണ്. പക്ഷെ കേരളം വിട്ട് ബാഗളൂരിലോ മുംബൈയിലോ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് ഉള്ളിലിരിപ്പെങ്കിലും പാര്‍ട്ടി ആകെ അലങ്കോലത്തിലായതാണ് പോളിറ്റ് ബ്യൂറോയെ ആകെ ആശങ്കപ്പെടുത്തുന്നത്. കേരളത്തില്‍ കോടിയേരി മക്കളും സ്വപ്‌നക്കള്ളക്കടത്തും ആകെ ചീഞ്ഞ കേസായതോടെ അണികളെയും ആള്‍ക്കൂട്ടത്തെയും സംഘടിപ്പിക്കുക പ്രായോഗികമല്ലെന്ന് കേരള ഘടകത്തിനും പ്രകാശ് കാരാട്ട്, സീതാറാം യച്ചൂരി തുടങ്ങിയ ദേശീയ സഖാക്കള്‍ക്ക് നന്നായി അറിയാം.

കേരളത്തിലും ബംഗാളിലും തമിഴ് നാട്ടിലും ആസാമിലും അടുത്ത ഏപ്രിലില്‍ നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടതുണ്ട്. ഇതിനൊപ്പം പാര്‍ട്ടി കോണ്‍ഗ്രസും അതിലെ ആള്‍ക്കോലാഹലങ്ങളും പാര്‍ട്ടിക്കു നേട്ടമാകില്ലെന്നാണ് കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും ഇതോടകം ഉറപ്പിച്ചിരിക്കുന്നത്. അഞ്ചു പേര്‍ ഒരുമിച്ചു കൂടാന്‍ പറ്റാത്ത വിധം കസറിക്കയറുന്ന കോവിഡ് അതിനേക്കാള്‍ മാരകമായ പാരയായി കേരളത്തിലും ബംഗാളിലും അഴിഞ്ഞാടുകയാണ്. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പേരില്‍ പിരിവെടുപ്പും ചര്‍ച്ചകളും ജനസമ്പര്‍ക്കങ്ങളുമൊന്നും നടക്കില്ലെന്നതിനാല്‍ പാര്‍ട്ടി ഖജനാവിലേക്ക് നയാ പൈസ പിരിക്കാന്‍ വകയുമില്ല. ഇതിനൊപ്പം വേണം ഇലക്ഷന്‍ ഫണ്ടിലേക്കുള്ള പിരിവെടുത്തും നടത്താന്‍. തിരഞ്ഞെടുപ്പു വര്‍ഷങ്ങളില്‍ സംസ്ഥാന സമ്മേളനവും പാര്‍ട്ടി കോണ്‍ഗ്രസും മുന്‍പും നീട്ടിവച്ചിട്ടുണ്ട് എന്നതാണ് സിപിഎം നല്‍കുന്ന നീതീകരണം. പക്ഷെ അന്നൊക്കെ സിപിഎം ബംഗാളിലും തൃപുരയിലും കേരളത്തിലും അധികാരം പിടിച്ച കാലഘട്ടമായിരുന്നു.

ഇത്തവണ കോവിഡ് വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ താഴെത്തട്ടിലെ സമ്മേളനങ്ങളും പ്രായോഗികമല്ല. ഏകദേശം 15 പേര്‍ പങ്കെടുക്കുന്ന ബ്രാഞ്ച് സമ്മേളനത്തിനു നിയന്ത്രണങ്ങള്‍ ബാധകമല്ലെങ്കിലും ലോക്കല്‍ മുതലുള്ള സമ്മേളനങ്ങളില്‍ അന്‍പതിലേറെ പേര്‍ ഉള്ളതിനാല്‍ വിലക്കുണ്ടാകുംം. പാര്‍ട്ടി കമ്മിറ്റികള്‍ ഓണ്‍ലൈനില്‍ ചേരുന്നതു സിപിഎം കേന്ദ്രസംസ്ഥാന നേതൃത്വങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നുവെങ്കിലും സമ്മേളനങ്ങള്‍ അങ്ങനെ ചേരുന്ന കാര്യം അജന്‍ഡയിലില്ല. നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം താഴേത്തട്ടിലെ സമ്മേളനങ്ങള്‍ തുടങ്ങി 2021 അവസാനമോ 2022 ആദ്യമോ പാര്‍ട്ടി കോണ്‍ഗ്രസ് നടത്താനാണ് നിലവിലെ ആലോചന. നിലവിലുള്ള കമ്മിറ്റികള്‍ക്കും സെക്രട്ടറിമാര്‍ക്കും ആറു മാസം മുതല്‍ ഒന്നര വര്‍ഷം വരെ അധിക കാലം കസേര അലങ്കരിക്കാം എന്നു ചുരുക്കം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends