കേരളത്തില്‍ 0.8 ശതമാനം ആളുകള്‍ക്ക് കോവിഡ് വന്നുപോയതായി മുഖ്യമന്ത്രി

കേരളത്തില്‍ 0.8 ശതമാനം ആളുകള്‍ക്ക് കോവിഡ് വന്നുപോയതായി മുഖ്യമന്ത്രി പിണറായി വിജയന്. ഓഗസ്റ്റില്‍ ഐസിഎംആര്‍ നടത്തിയ സര്‍വേ റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം.
ദേശീയ തലത്തില്‍ നടത്തിയ അതേപഠനത്തില്‍ 6.6 ശതമാനം പേര്‍ക്ക് രോഗം വന്നുപോയതായി കണ്ടെത്തിയതായി മുഖ്യമന്ത്രി പവ്യക്തമാക്കി. ടെസ്റ്റ് പോസിറ്റിവിറ്റി പത്തില്‍ താഴെ നിര്‍ത്താന്‍ ശക്തമായ നടപടി എല്ലാ ജില്ലയിലും സ്വീകരിക്കും. ഗര്‍ഭിണികള്‍ക്കും ഡയാലിസിസ് രോഗികള്‍ക്കും കോവിഡ് വന്നാല്‍ ചികിത്സയ്ക്കുള്ള സൗകര്യം ആവശ്യാനുസരണം ലഭ്യമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കണക്കുകള്‍ നോക്കിയാല്‍ കേരളം കാണിച്ച ജാഗ്രതയും സ്വീകരിച്ച നടപടിയും വെറുതെയായില്ലെന്നു മനസിലാവും. ജാഗ്രത കൂടുതല്‍ ശക്തമായി മുന്നോട്ട് കൊണ്ടുപോകണം. ജാഗ്രതക്കുറവുണ്ടായാല്‍ രോഗികളുടെ എണ്ണം ദിവസവും വര്‍ധിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
https://www.facebook.com/Malayalivartha



























