സെക്രട്ടറിയേറ്റ് തീപിടുത്തം: ഷോർട്ട് സർക്കീട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ

സംസ്ഥാന ഭരണ സിരാകേന്ദ്രമായ ഗവ: സെക്രട്ടറിയേറ്റിൽ നടന്ന തീ പിടുത്തം വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമല്ലെന്ന് ഫോറൻസിക് റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്‌ട്രേട്ട് കോടതി മുമ്പാകെയാണ് മുദാ വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്.
കത്തി ഉരുകിയ വാൾ ഫാൻ അടക്കം ഓഫീസ് മുറിയിലെ 24 സാധന സാമഗ്രികൾ ഫോറൻസിക് പരിശോധനക്ക് വിധേയമാക്കിയതിൽ വൈദ്യുതി ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്ന് കണ്ടെത്താനായില്ലെന്നും റിപ്പാർട്ടിൽ പറയുന്നു. തീ പിടുത്തം മനുഷ്യരാൽ ഉണ്ടായ തീ വെയ്പ്പാണെന്ന് വ്യക്തമാക്കുന്നതാണ് റിപ്പോർട്ട്. സ്വപ്ന സുരേഷും മുഖ്യമന്ത്രിയുടെ ഐ റ്റി സെക്രട്ടറി ശിവശങ്കറും ആരോപണ വിധേയരായ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട ഫയൽ സി ബി ഐ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് തീപിടുത്തം ഉണ്ടായത്.
സംസ്ഥന ഫോറൻസിക് സയൻസ് ലബോറട്ടറിയാണ് പരിശോധന ഫലം കോടതിയിൽ ഹാജരാക്കിയത്. ഓഗസ്റ്റ് 25നാണ് സെക്രട്ടറിയേറ്റിൽ തീപിടുത്തം ഉണ്ടായത്. വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ കേസെടുക്കാനായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമ നടപടി സ്വീകരിക്കാൻ ഒരുമ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha



























