കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 2070 കേസുകള്‍

കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 2070 പേര്‍ക്കെതിരെ കേസെടുത്തു. ഇന്ന് അറസ്റ്റിലായത് 800 പേരാണ്. 67 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്‌ക് ധരിക്കാത്ത 7482 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്റൈന്‍ ലംഘിച്ചതിന് ആറ് കേസുകളും രജിസ്റ്റര്‍ ചെയ്തു. നിരോധനാജ്ഞ ലംഘിച്ചതിന് സംസ്ഥാനത്ത് ഇന്ന് 43 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 126 പേര്‍ അറസ്റ്റിലായി. തിരുവനന്തപുരം റൂറല്‍ മൂന്ന്, കൊല്ലം സിറ്റി ഒന്ന്, ആലപ്പുഴ ഒന്ന്, കോട്ടയം മൂന്ന്, ഇടുക്കി എട്ട്, എറണാകുളം റൂറല്‍ ഒന്‍പത്, തൃശൂര്‍ സിറ്റി രണ്ട്, തൃശൂര്‍ റൂറല്‍ 12, മലപ്പുറം ഒന്ന്, കോഴിക്കോട് റൂറല്‍ മൂന്ന് എന്നിങ്ങനെയാണ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തത്. തിരുവനന്തപുരം റൂറല്‍ 10, കൊല്ലം സിറ്റി ആറ്, ആലപ്പുഴ ഏഴ്, കോട്ടയം എട്ട്, ഇടുക്കി രണ്ട്, തൃശ്ശൂര്‍ സിറ്റി അഞ്ച്, തൃശൂര്‍ റൂറല്‍ 54, മലപ്പുറം 20, കോഴിക്കോട് റൂറല്‍ 14 എന്നിങ്ങനെയാണ് അറസ്റ്റിലായവരുടെ എണ്ണം.
https://www.facebook.com/Malayalivartha



























