Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സംസ്ഥാനത്തെ ആരോഗ്യവകുപ്പിനാണ് പുഴുവരിച്ചെന്ന് വീണ്ടും ആവര്‍ത്തിച്ച് ഡോ. എസ്.എസ്.ലാല്‍

06 OCTOBER 2020 08:35 PM IST
മലയാളി വാര്‍ത്ത

ഞാന്‍ തിരുവനന്തപുരത്തുകാരനാണ്, അമേരിക്കക്കാരനല്ല, എന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ഡോ.എസ്.എസ്. ലാല്‍. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറഞ്ഞത് ആത്മാര്‍ത്ഥമായാണ്. മനുഷ്യരുടെ ദുരിതം കണ്ടിട്ടാണ്. കുട്ടികളുടെ മരണങ്ങളും ഗര്‍ഭിണികളുടെ ദുരിതങ്ങളും കണ്ട വേദനയോടെയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്താത്തതു കൊണ്ടാണ്. അതിനാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കൂടുതല്‍ തെളിവുകള്‍ നിരത്താന്‍ ഞാന്‍ തയ്യാറാണ്. ഒരു തുറന്ന സംവാദത്തിന് ഞാന്‍ ആരോഗ്യ മന്ത്രിയെ വെല്ലുവിളിക്കുന്നു.

കുറിപ്പിന്റെ പൂര്‍ണരൂപം....

അമേരിക്കക്കാരനല്ല, ഞാന്‍ തിരുവനന്തപുരത്തുകാരനാണ്

സര്‍ക്കാരിന്റെ കൊവിഡ് നിയന്ത്രണത്തിലെ പരാജയങ്ങളെപ്പറ്റി വന്ന വിമര്‍ശനങ്ങളോട് പ്രതികരിക്കവേ ആരോഗ്യമന്ത്രിയും മുഖ്യമന്ത്രിയും എന്നെയും പരാമര്‍ശിക്കുന്നുണ്ട്. ഇന്നലെ ആരോഗ്യമന്ത്രി പത്രക്കാരോട് എന്നെക്കുറിച്ച് പറഞ്ഞത് അമേരിക്കയില്‍ നിന്ന് വന്ന ഡോക്ടറെന്നാണ്. മനോരമ ടെലിവിഷന്‍ ചാനല്‍ അത് വാര്‍ത്തയാക്കിയിട്ടുമുണ്ട്.
കേരളത്തില്‍ ഒരു മരണം പോലും ഉണ്ടാകരുതെന്ന ആഗ്രഹം കൊണ്ടാണ് ഞങ്ങള്‍ സര്‍ക്കാരിനെ തിരുത്താന്‍ ശ്രമിക്കുന്നത്. ജനുവരി മുതല്‍ കേരളത്തിലെ ആരോഗ്യ സംവിധാനങ്ങളെ പിന്തുണച്ച ഞങ്ങള്‍ മുഴുവന്‍പേരും ഇപ്പോള്‍ വിമര്‍ശിക്കേണ്ടിവരുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രിമാര്‍ ശ്രദ്ധിക്കണം.
അമേരിക്കയില്‍ രണ്ടുലക്ഷം മരണങ്ങള്‍ ഉണ്ടായിട്ടും അവിടെ നിന്ന് വന്ന വിദഗ്ദ്ധന്‍ കേരളത്തെ കുറ്റം പറയുന്നു എന്നാണ് എന്നെപ്പറ്റിയുള്ള ആരോഗ്യമന്ത്രിയുടെപരാമര്‍ശം. കൊവിഡ് നിയന്ത്രണത്തില്‍ കേരളത്തെ അമേരിക്കയോടല്ല താരതമ്യം ചെയ്യേണ്ടത്. ചൈനയോടും തായ്‌വാനോടും വിയറ്റ്‌നാമിനോടും ശ്രീലങ്കയോടും ഒക്കെയാണ് നമ്മള്‍ മത്സരിക്കേണ്ടത്. കേരളത്തിലെ കൊവിഡ് വിഷയത്തിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ നിരീക്ഷിക്കുന്നവരും നാടിനോട് സ്‌നേഹമുള്ളവരും സര്‍ക്കാരിന്റെ വീഴ്ചകള്‍ ചൂണ്ടിക്കാണിക്കും. വിമര്‍ശനം പറയുന്ന ആള്‍ ജോലി ചെയ്ത സ്ഥലമല്ല ആരോഗ്യമന്ത്രി അന്വേഷിക്കേണ്ടത്.
മന്ത്രി അമേരിക്കയെന്ന് പറഞ്ഞതുകൊണ്ട് ചിലത് പറയേണ്ടിവരും. ഞാന്‍ തിരുവനന്തപുരത്തുകാരനാണ്. നഗരത്തിലെ പൊതുവിദ്യാലയങ്ങളില്‍ പഠിച്ചയാളാണ്. യൂണിവേഴ്‌സിറ്റി കോളേജ്, മെഡിക്കല്‍ കോളേജ്, ശ്രീചിത്ര ഇന്‍സ്റ്റിറ്റിയൂട്ട്, ഇഗ്‌നു സര്‍വകലാശാല, നെതര്‍ലാന്‍ഡ്‌സിലെ ലെയ്ഡന്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠിച്ചു. ആദ്യകാലത്ത് ആരോഗ്യവകുപ്പില്‍ ജോലി ചെയ്തിട്ടുണ്ട്. അത് വിടേണ്ടി വന്ന കാര്യം ഇപ്പോള്‍ പറയുന്നില്ല. എല്ലാം കൂടി ഒരു ദിവസം വേണ്ട, ഇനിയൊരിക്കല്‍ പറയാം. ഞാന്‍ ജീവിതത്തില്‍ കൈക്കൂലി വാങ്ങിയിട്ടില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള ഫീസ് പോലും ജീവിതത്തില്‍ വാങ്ങിയിട്ടില്ല.
അമേരിക്കയില്‍ ഞാന്‍ ജോലി ചെയ്തത് രഹസ്യമായിട്ടല്ല. ലോകത്ത് ആര്‍ക്കും അപേക്ഷിക്കാവുന്ന രീതിയില്‍ പരസ്യം ചെയ്ത ജോലികളായിരുന്നു അവ. ജനീവയില്‍ നിന്ന് രാജിവച്ച് അമേരിക്കയില്‍ പോയത് അന്തര്‍ദേശീയ പ്രസ്ഥാനങ്ങളില്‍ ആഗോള ഡയറക്ടര്‍ ആയിട്ടായിരുന്നു. ഇരുപതാം വയസ്സില്‍ ഏതെങ്കിലും മുതലാളിയുടെ വൈസ് പ്രസിഡന്റ് ആയിട്ടല്ല. നേര്‍വഴിക്ക് ജോലിചെയ്തതിനാല്‍ വൈസ് പ്രസിഡന്റാകാന്‍ ഇനി സമയമാകുന്നതേയുള്ളൂ.
കള്ളക്കടത്തിനോ മയക്കുമരുന്ന് കച്ചവടത്തിനോ അല്ല ഞാന്‍ അമേരിക്കയില്‍ പോയത് എന്ന് എടുത്തു പറയാന്‍ ആഗ്രഹിക്കുന്നു. മൂന്നുമാസം മുമ്പ് ഞാന്‍ തിരികെ വന്നതും പരസ്യമായിട്ടാണ്. എന്റെ ഇഷ്ടാനുസരണമാണ് തിരികെ വന്നത്. പണാപഹരണക്കേസില്‍ ആരും നാടുകടത്തിയതല്ല. ഇപ്പോഴും ഞാന്‍ ജോലി ചെയ്ത് ജീവിക്കുന്നു. ബാക്കി സമയമാണ് സാമൂഹ്യ പ്രവര്‍ത്തനം. ജീവിക്കാന്‍ പാര്‍ട്ടി ഫണ്ടോ ബക്കറ്റ് പിരിവോ ഇല്ല. ഇപ്പോഴത്തെയും എന്റെ അദ്ധ്വാനത്തിന്റെ പങ്ക് എന്നെപ്പോലെ തൊഴിലാളികളായ സി.പി.എം. കാരിലും എത്തുന്നുണ്ട്. എനിക്കതില്‍ സന്തോഷമേയുള്ളൂ.
ഞാന്‍ അമേരിക്കയില്‍ ചെയ്ത ജോലികള്‍ അമേരിക്കന്‍ ജനതയ്ക്ക് വേണ്ടിയായിരുന്നില്ല. ഇന്ത്യയുള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങള്‍ക്ക് വേണ്ടിയായിരുന്നു. ഞാന്‍ ഇന്ത്യയിലേയ്ക്കും കേരളത്തിലേയ്ക്കും ആരോഗ്യ രംഗത്ത് നിരവധി കോടികളുടെ ധനസഹായം എത്തിച്ചിട്ടുണ്ട്. ഇപ്പോഴും ആ ധനം നാട്ടിലെ രോഗികള്‍ക്ക് ഉപയോഗപ്പെടുന്നുണ്ട്. മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് വലിയ ജോലികള്‍ കിട്ടാനും അത് കാരണമായിട്ടുണ്ട്. അവരൊക്കെ ആ ജോലികളില്‍ തുടരുന്നുണ്ട്. പലരും ഇടതുപക്ഷക്കാരാണ്.
മുഖ്യമന്ത്രിയും മറ്റു ചില മന്ത്രിമാരും അമേരിക്കയില്‍ വരുന്നത് ഞാന്‍ അവിടെ വച്ച് കണ്ടിട്ടുണ്ട്. ചിലരെ അവിടെ നേരിട്ടും കണ്ടിട്ടുണ്ട്. അവര്‍ മിക്കവരും അവിടെ വന്നത് ചികിത്സയ്‌ക്കോ അമേരിക്കന്‍ മലയാളികളില്‍ നിന്ന് ഫണ്ട് പിരിക്കാനോ അതുമല്ലെങ്കില്‍ ചില തട്ടിക്കൂട്ട് അവാര്‍ഡുകള്‍ വാങ്ങാനോ ആയിരുന്നു.
ആരോഗ്യമന്ത്രി അമേരിക്കയില്‍ ഉണ്ടായ കൊവിഡ് മരണങ്ങളെ കളിയാക്കിയതുപോലെ തോന്നി. ആ മരണങ്ങളില്‍ എനിക്ക് വിഷമമുണ്ട്. കാരണം മരിച്ചവര്‍ എല്ലാവരും മനുഷ്യരാണ്. മലയാളികളും അതില്‍ പെടുന്നുണ്ട്. ആരോഗ്യമന്ത്രിയോട് ഒരു കാര്യം കൂടി പറയാനുണ്ട്. മുഖ്യമന്ത്രിയൊക്കെ ചികിത്സയ്ക്ക് പോയ അമേരിക്കന്‍ ആരോഗ്യസംവിധാനം വളരെ മോശമാണെന്ന ധാരണയുണെങ്കില്‍ അത് മുഖ്യമന്ത്രിയോട് തന്നെ പറയണം. അദ്ദേഹത്തെ ഇനിയും അവിടേയ്ക്ക് ചികിത്സക്കായി വിടരുത്.
ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് ഞാന്‍ പറഞ്ഞതാണ് മന്ത്രിമാരെ ചൊടിപ്പിച്ചത്. ഞാനത് ആവര്‍ത്തിക്കുന്നു. സര്‍ക്കാരിനകത്തെയും പുറത്തെയും സാങ്കേതിക വിദഗ്ദ്ധരെ മുഴുവന്‍ ഒഴിവാക്കി രാഷ്ട്രീയ ലാഭങ്ങള്‍ക്കു വേണ്ടി ഓടിനടന്നതിന്റെ ഫലമാണ് നമ്മള്‍ ഇപ്പോള്‍ ഒരുമിച്ചനുഭവിക്കുന്നത്. ആരോഗ്യവകുപ്പിനെ പുഴുവരിച്ചു എന്ന് പറഞ്ഞത് ആത്മാര്‍ത്ഥമായാണ്. മനുഷ്യരുടെ ദുരിതം കണ്ടിട്ടാണ്. കുട്ടികളുടെ മരണങ്ങളും ഗര്‍ഭിണികളുടെ ദുരിതങ്ങളും കണ്ട വേദനയോടെയാണ്. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. സര്‍ക്കാര്‍ തെറ്റുകള്‍ തിരുത്താത്തതു കൊണ്ടാണ്. അതിനാല്‍ പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നു. കൂടുതല്‍ തെളിവുകള്‍ നിരത്താന്‍ ഞാന്‍ തയ്യാറാണ്. ഒരു തുറന്ന സംവാദത്തിന് ഞാന്‍ ആരോഗ്യ മന്ത്രിയെ വെല്ലുവിളിക്കുന്നു.
ഡോ: എസ്. എസ്. ലാല്‍

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (3 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (4 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (4 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (4 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (4 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (4 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (4 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (5 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (5 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (6 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (6 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (10 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (10 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (10 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (10 hours ago)

Malayali Vartha Recommends