24കാരനൊപ്പം വീട്ടമ്മ ഒളിച്ചോടി... മറ്റൊരു യുവാവുമായി നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാജസന്ദേശം പ്രചരിച്ചത്

ഇരുപത്തിനാലുകാരനൊപ്പം വീട്ടമ്മ ഒളിച്ചോടിയെന്ന വ്യാജപ്രചരണത്തിനെതിരെ വീട്ടമ്മ രംഗത്ത്. സോഷ്യല്‍മീഡിയ ഉപയോഗിച്ച് ഇത്തരത്തില്‍ പ്രചരണം നടത്തിയവര്‍ക്കെതിരെ വീട്ടമ്മ പരാതി നല്‍കിയെങ്കിലും പൊലീസ് നടപടിയെടുത്തില്ല. കാസര്‍കോട് ജില്ലയിലാണ് സംഭവം.
വീട്ടമ്മയായ ഹേമലതയാണ് പരാതി നല്‍കിയത്. സുഹൃത്തിന്റെ യാത്രയയപ്പിന് സമൂഹമാധ്യമത്തിലിട്ട ഫോട്ടോ ഒളിച്ചോടി എന്ന തരത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിക്കുകയായിരുന്നു. ഇതിനിടെ അപവാദപ്രചരണം നടത്തിയ യുവാവിനെ ഹേമലത തന്നെ കണ്ടെത്തി പൊലീസ് സ്‌റ്റേഷനില്‍ എത്തിക്കുകയും അവിടെ വച്ച് മാപ്പ് പറയിക്കുകയും ചെയ്തു. സ്വന്തം സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന യുവാവുമായി വീട്ടമ്മ ഒളിച്ചോടി എന്ന തരത്തിലായിരുന്നു വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിച്ച വ്യാജസന്ദേശം. ഹേമലതയുടെ മകന്‍ കൂടെ ഉള്‍പ്പെട്ട ഗ്രൂപ്പിലാണ് ഇത്തരത്തിലൊരു സന്ദേശം വന്നത്. ചെമ്മട്ടംവയിലില്‍ അക്ഷയ കേന്ദ്രം നടത്തുന്ന വീട്ടമ്മ ഒപ്പം ജോലി ചെയ്തിരുന്ന ഇരുപത്തിനാല് വയസുള്ള യുവാവിനൊപ്പം ഒളിച്ചോടി എന്നായിരുന്നു വാട്‌സാപ്പിലൂടെ പ്രചരിച്ച സന്ദേശം. ഹേമലത മറ്റൊരു യുവാവുമായി നില്‍ക്കുന്ന ഫോട്ടോ ഉള്‍പ്പെടെയാണ് വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ വ്യാജസന്ദേശം പ്രചരിച്ചത്.
തനിക്കെതിരെ അപകീര്‍ത്തിപരമായ വ്യാജസന്ദേശം പ്രചരിച്ചതിനെ തുടര്‍ന്ന് വീട്ടമ്മ പൊലീസിനെ പരാതിയുമായി സമീപിച്ചു. എന്നാല്‍, വ്യക്തിഹത്യ നടത്തിയവരെ പിടികൂടാന്‍ കൃത്യമായ നിയമം ഇല്ലെന്ന് ആയിരുന്നു ബേക്കല്‍ പൊലീസ് പറഞ്ഞത്. നിയമത്തിന്റെ പേര് പറഞ്ഞ് പരാതിക്കാരിയെ പൊലീസ് കയ്യൊഴിയുകയും ചെയ്തു. ഐടി ആക്ടിലെ 66 (എ) സുപ്രീംകോടതി എടുത്തു കളഞ്ഞിരുന്നു. പകരം വകുപ്പില്ലാത്തതാണ് കേസെടുക്കുന്നതില്‍ നിന്ന് പൊലീസിനെ പിന്നോട്ട് വലിക്കുന്നത്.
അതേസമയം, പൊലീസ് കയ്യൊഴിഞ്ഞ സാഹചര്യത്തില്‍ പരാതിയുമായി കോടതിയെ സമീപിച്ച് മുന്നോട്ട് പോകാനാണ് ഹേമലത തീരുമാനിച്ചിരിക്കുന്നത്. ഹേമലതയ്‌ക്കൊപ്പം കുടുംബവും പോരാട്ടത്തിനുണ്ട്.
https://www.facebook.com/Malayalivartha



























