കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവം, ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സസ്പെന്‍ഷന്‍ പിൻവലിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയെ പുഴുവരിച്ച സംഭവത്തില്‍ ആശുപത്രി അധികൃതരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. ഡോ.അരുണ , ഹെഡ് നഴ്സുമാരായ ലീന കുഞ്ചന്‍ , രജനി കെ.വി.എന്നിവരെയാണ് ജോലിയിലേക്ക് തിരികെയെടുത്തത്.
സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും ഡോക്ടര്‍ക്കും ജീവനക്കാര്‍ക്കുമെതിരായ വകുപ്പ് തല നടപടികള്‍ തുടരും. അച്ചടക്ക നടപടിക്കെതിരെ വലിയ എതിര്‍പ്പാണ് ഡോക്ടര്‍മാരുടേയും നഴ്സുമാരുടേയും സംഘടനകളുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ആയിരക്കണക്കിന് രോഗികള്‍ വരുന്ന കൊവിഡ് കാലത്ത് അധിക ഡ്യൂട്ടിയും ആരോഗ്യ മേഖലയിലെ ജീവനക്കാരുടെ പ്രതിസന്ധികളും ഒന്നും സര്‍ക്കാര്‍ കണക്കിലെടുത്തില്ലെന്ന ആക്ഷേപവും ശക്തമായിരുന്നു. മെഡിക്കല്‍ കോളേജുകളിലെ നോഡല്‍ ഓഫീസര്‍മാരുടെ കൂട്ട രാജി അടക്കമുള്ള പ്രതിഷേധങ്ങളും കൂടിയായതോടെയാണ് തീരുമാനം പുനഃപരിശോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തത്. അച്ചടക്ക നടപടിക്ക് വിധേയരായി സസ്പെന്‍ഷനിലായിരുന്ന ഇവരെ തിരിച്ചെടുക്കുമെന്ന് ആരോഗ്യമന്ത്രി നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കൊവിഡ് മേല്‍നോട്ടത്തിന് പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.
https://www.facebook.com/Malayalivartha



























