കാസര്‍കോട് ജില്ലയില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവത്തില്‍ ഭ്രൂണത്തിലെ ഡിഎന്‍എ പിതാവിന്റേതെന്ന് പരിശോധനാഫലം

കാസര്‍കോഡ് പതിനാറുകാരിയെ പീഡിപ്പിച്ചത് പെണ്‍കുട്ടിയുടെ പിതാവുതന്നെയെന്ന് ഡിഎന്‍എ പരിശോധനാഫലം വ്യക്തമാക്കി.
ഗര്‍ഭഛിദ്രം നടത്തിയ ശേഷം കുഴിച്ചിട്ട ഭ്രൂണാവശിഷ്ടത്തിലെ ഡിഎന്‍എയും പെണ്‍കുട്ടിയുടെ പിതാവിന്റേത് ഉള്‍പ്പെടെയുള്ള പ്രതികളുടെ ഡിഎന്‍എയും പരിശോധിച്ചപ്പോഴാണ് ഇക്കാര്യം തെളിഞ്ഞത്.
പിതാവ് തന്നെയാണ് ഭ്രൂണം വീടിനു പിറകില്‍ കുഴിച്ചിട്ട വിവരം അന്നത്തെ നീലേശ്വരം സിഐ, പി.ആര്‍.മനോജിനു നല്‍കിയ കുറ്റസമ്മത മൊഴിയില്‍ വെളിപ്പെടുത്തിയത്.
ഗര്‍ഭഛിദ്രം നടത്തിയ ഡോക്ടര്‍മാര്‍ക്ക് എതിരെയുള്ളത് ഉള്‍പ്പെടെ 7 കേസുകളിലായി കുട്ടിയുടെ മാതാപിതാക്കളേയും ചേര്‍ത്ത് 10 പേരെയാണ് പ്രതി ചേര്‍ത്തിട്ടുള്ളത്. 2 ഡോക്ടര്‍മാര്‍ പിന്നീട് ഹൈക്കോടതിയെ സമീപിച്ച് മുന്‍കൂര്‍ ജാമ്യം നേടി.
https://www.facebook.com/Malayalivartha



























