ലൈഫ്മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സി.ബി.ഐ ഉടന്‍ ചോദ്യം ചെയ്യും... യു.എ.ഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്തതിലും ശിവശങ്കറിന് കുരുക്ക് മുറുകുന്നു

ലൈഫ്മിഷന്‍ ക്രമക്കേടില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറെ സി.ബി.ഐ ഉടന്‍ ചോദ്യംചെയ്യും. യു.എ.ഇ കോണ്‍സുലേറ്റ് വഴി ഈന്തപ്പഴം വിതരണം ചെയ്തതിലും അദ്ദേഹത്തിന് കുരുക്കുമുറുകി. വടക്കാഞ്ചേരി ഭവനപദ്ധതിയിലേക്ക് യു.എ.ഇ റെഡ്ക്രസന്റിനെ കൊണ്ടുവന്നതുമായി ബന്ധപ്പെട്ട ലൈഫ്മിഷന്‍ അധികൃതരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും സി.ബി.ഐ ചോദ്യംചെയ്യല്‍.
ശിവശങ്കറിന്റെ ഇടപെടലിലാണ് ഈന്തപ്പഴം വിതരണം ചെയ്തതെന്ന നിലയിലുള്ള മൊഴി കസ്റ്റംസിനും ലഭിച്ചിട്ടുണ്ട്. ഈന്തപ്പഴ വിതരണവുമായി ബന്ധപ്പെട്ട് യു.എ.ഇ കോണ്‍സുലേറ്റും സംസ്ഥാന സര്‍ക്കാറും കത്തിടപാട് നടത്തിയിട്ടില്ലെന്ന് അന്ന് സാമൂഹികനീതി വകുപ്പ് ഡയറക്ടറായിരുന്ന ടി.വി. അനുപമ ഉള്‍പ്പെടെ മൊഴി നല്‍കിയതായാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ വാക്കാലുള്ള നിര്‍ദേശപ്രകാരമാണ് അനാഥാലയങ്ങളിലെ കുട്ടികള്‍ക്ക് ഈന്തപ്പഴം നല്‍കുന്ന പദ്ധതി നടപ്പാക്കിയതെന്നാണ് മൊഴി. 17000 കിലോ ഈന്തപ്പഴം ഇറക്കുമതി ചെയ്‌തെങ്കിലും ഇത് മുഴുവന്‍ വിതരണം ചെയ്തിട്ടില്ലെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.ഈന്തപ്പഴം ആര്‍ക്കൊക്കെ വിതരണം ചെയ്‌തെന്ന് സെപ്റ്റംബര്‍ 30ന് മുമ്ബ് അറിയിക്കണമെന്ന് ഈ വകുപ്പുകള്‍ക്ക് അന്വേഷണസംഘം നിര്‍ദേശം നല്‍കിയിരുന്നു.
17,000 കിലോ ഈന്തപ്പഴത്തില്‍ ഒരുഭാഗം കോണ്‍സുലേറ്റ് നേരിട്ടാണ് സാമൂഹികനീതി വകുപ്പിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ വിതരണം ചെയ്തത്. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥാപനങ്ങളിലും സ്വകാര്യവ്യക്തികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും വിതരണം ചെയ്തശേഷമാണ് സാമൂഹികനീതി വകുപ്പിലെ ചില സ്ഥാപനങ്ങളില്‍ ഈന്തപ്പഴം നല്‍കിയത്.
ലൈഫ്മിഷന്‍, ഈന്തപ്പഴം കേസുകളില്‍ ശിവശങ്കറിന്റെ ഇടപെടല്‍ വ്യക്തമാകുന്ന മൊഴികളുടെ അടിസ്ഥാനത്തില്‍ ഇരു ഏജന്‍സികളും അദ്ദേഹത്തെ ചോദ്യംചെയ്യാന്‍ സാധ്യത ഏറിയിരിക്കുകയാണ്.
"
https://www.facebook.com/Malayalivartha



























