വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറില്‍ കുട്ടികളുടെ മാനസിക സംഘര്‍ഷത്തിന് ക്ലാസെടുത്തത് പോക്‌സോ കേസ് പ്രതി

വിഎച്ച്എസ്ഇ കുട്ടികളുടെ മാനസിക പിരിമുറുക്കം മാറ്റാനായി സംഘടിപ്പിച്ച പരിശീലന പരിപാടിയില്‍ ക്ലാസെടുക്കാന്‍ വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയത് പോക്‌സോ കേസ് പ്രതിയെ.
തിരുവനന്തപുരത്ത് രണ്ട് പോക്‌സോ കേസില്‍ വിചാരണ നേരിടുന്ന ഡോ. കെ.ഗിരീഷിനെയാണ് വിഎച്ച്എസ്ഇ സംഘടിപ്പിച്ച വെബിനാറില്‍ പങ്കെടുപ്പിച്ചത്.
വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിയുടെ കരിയര്‍ ഗൈഡന്‍സ് ആന്‍ഡ് കൗണ്‍സിലിങ് സെല്ലിന്റെ ആഭിമുഖ്യത്തിലായിരുന്നു കോവിഡ് കാലത്തെ കുട്ടികളുടെ മാനസിക സംഘര്‍ഷമെന്ന വിഷയത്തില്‍ 389 സ്‌കൂളുകളിലെ കരിയര്‍ മാസ്റ്റര്‍മാര്‍ക്കായുള്ള വെബിനാര്‍.
ക്ലിനിക്കല്‍ സൈക്കോളജിസ്റ്റായ ഗിരീഷ് കൗണ്‍സിലിങ്ങിനെത്തിയ കുട്ടികളെ പീഡിപ്പിച്ച കേസില്‍ വിചാരണ നേരിടുകയാണ്. എന്നാല്‍ കേസിനെക്കുറിച്ച് അറിയില്ലെന്നാണ് വിഎച്ച്എസ്ഇയുടെ വിശദീകരണം.
https://www.facebook.com/Malayalivartha



























