കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ആരാധനാസ്ഥലങ്ങളില്‍ പരമാവധി 20 പേര്‍ക്ക് പ്രവേശനമെന്ന് മുഖ്യമന്ത്രി

കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ആരാധനാസ്ഥലങ്ങളില്‍ പരമാവധി 20 പേര്‍ക്കാണ് പ്രവേശനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ ആരാധനാലയങ്ങളില്‍ എണ്ണം അതിനനുസരിച്ച് കുറയ്ക്കണം. പ്രാര്‍ഥനക്ക് എത്തുന്നവര്‍ സുരക്ഷ മാര്‍ഗനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണം.
കേരള എപ്പിഡമിക് ഡിസീസ് ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്ത വിവിധതരം കുറ്റകൃത്യങ്ങളുടെ പിഴത്തുക വര്‍ധിപ്പിക്കാന്‍ ഡി.ജി.പി സമര്‍പ്പിച്ച നിര്‍ദേശം വിശദമായി പരിശോധിച്ച് വരികയാണെന്നും മുഖ്യമന്ത്രി വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.ഒക്ടോബര്‍ രണ്ടിനുമുമ്പ് തീയതി തീരുമാനിച്ച പരീക്ഷകള്‍ നടത്തുന്നതിന് വിലക്കില്ല. കുട്ടികളോടൊപ്പം എത്തുന്നവരെ പരീക്ഷ കേന്ദ്രത്തിന് സമീപത്ത് കൂടി നില്‍ക്കാന്‍ അനുവദിക്കില്ല. പൊതുയോഗങ്ങളില്‍ 20 കൂടുതല്‍ പേര്‍ പാടില്ല. വേദിയിലും സദസ്സിലും 20 പേരും പുറത്ത് മറ്റുള്ളവരും കൂടി നില്‍ക്കുന്നത് അംഗീകരിക്കാനാവില്ല.
ബാങ്കുകളില്‍ ടോക്കണ്‍ സമ്പ്രദായം ഏര്‍പ്പെടുത്തണം. കൈയുറയോ മറ്റ് സുരക്ഷ സംവിധാനങ്ങളോ ഇല്ലാതെ സാധനങ്ങള്‍ എടുത്തുനോക്കുന്നതും കൈയിലെടുത്ത് പരിശോധിക്കുന്നതുമായ രീതി അപകടസാധ്യത വര്‍ധിപ്പിക്കും. വിസ്തീര്‍ണമുള്ള കടകള്‍ക്കുള്ളില്‍ ഒരേ സമയം അഞ്ചിലധികം പേരെ പ്രവേശിപ്പിക്കാം. റോഡുകളിലും ബീച്ചുകളിലും പാര്‍ക്കുകളിലും മറ്റ് തുറന്ന സ്ഥലങ്ങളിലും അഞ്ചുപേരിലധികം കൂടുന്നത് പൂര്‍ണമായും തടയും. വാഹനങ്ങളില്‍ അഞ്ചുപേരില്‍ കൂടുതല്‍ ഒരുമിച്ച് യാത്ര ചെയ്യാതിരിക്കുന്നതാണ് ഉചിതം. വളരെ അത്യാവശ്യമില്ലാത്ത കാര്യങ്ങള്‍ക്ക് ജനം പുറത്തിറങ്ങുന്നത് ഒഴിവാക്കണം.
അണ്‍ലോക്ക് വ്യവസ്ഥകള്‍ സംസ്ഥാനത്തിന് ഒഴിവാക്കാനാകില്ല. ചില മേഖലകള്‍ തുറന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ട്. സ്‌കൂളുകള്‍ തുറക്കാന്‍ സമയമായോ എന്നത് സംശയമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
"
https://www.facebook.com/Malayalivartha



























