പ്രചരണം ശക്തം... സി ബി ഐ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ചതോടെ മുഖ്യമന്ത്രിയെ കേസില്‍ കുരുക്കാന്‍ ബി ജെ പി കേന്ദ്ര,സംസ്ഥാന നേതൃത്വം മനപൂര്‍വം ശ്രമിക്കുന്നതായുള്ള പ്രചരണം ശക്തമാക്കി സിപിഎം

മുഖ്യമന്ത്രിയെ കുരുക്കിയതിന് ബദലായി കേന്ദ്രമന്ത്രി വി. മുരളീധരനെ പ്രോട്ടാക്കോള്‍ കേസില്‍ കുരുക്കാന്‍ സി പി എമ്മും ശ്രമം തുടങ്ങി.
ഇപ്രകാരം മുഖ്യമന്ത്രിയും കേന്ദ്രമന്ത്രി മുരളീധരനും ഇഞ്ചിഞ്ചോടിഞ്ച് നേരിട്ട് പോരാടുന്ന കാഴ്ചക്ക് വരും ദിവസങ്ങളില്‍ കേരളം സാക്ഷ്യം വഹിക്കും.
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ എം. ശിവശങ്കറിനെ കണ്ടിട്ടുണ്ടെന്ന സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്നാ സുരേഷിന്റെ മൊഴി ഇ.ഡി. കുറ്റപത്രത്തിന്റെ ഭാഗമായതോടെയാണ് മുഖ്യന്ത്രിയും സി പി എമ്മും കേന്ദ്ര സര്‍ക്കാരിനെതിരെ വര്‍ധിത വീര്യത്തോടെ രംഗത്തിറക്കാന്‍ തീരുമാനിച്ചത്. ലാവ് ലിന്‍ കേസില്‍ തനിക്കെതിരെ സിബിഐ നിലപാട് ശക്തമാക്കിയതും പിണറായിയെ പ്രകോപിപ്പിക്കുന്നു. സ്വര്‍ണ്ണക്കടത്ത് അന്വേഷണത്തില്‍ രാഷ്ട്രീയലക്ഷ്യമെന്ന വിമര്‍ശനം സര്‍ക്കാര്‍ ഉയര്‍ത്തി കൊണ്ടുവരും. അന്വേഷണം ശരിയായ ദിശയിലാണെന്ന് കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രി മുമ്പ് നല്ലസര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.ഇതിനാണ് മങ്ങലേറ്റിരിക്കുന്നത്.
സ്വപ്നയുടെ മൊഴി പരിശോധിച്ച സിപിഎം മുഖ്യമന്ത്രിയെ ആരോപണത്തില്‍നിന്ന് അകറ്റി നിര്‍ത്താമെന്ന് കരുതുന്നു. ഭരണനേതൃത്വത്തിന്റെ വിലയിരുത്തല്‍ അനുസരിച്ച് സ്വപ്നയുടെ മൊഴി ഒരു തരത്തിലും പാര്‍ട്ടിക്ക് ദോഷമാവില്ല. സര്‍ക്കാരിനും ദോഷമാവില്ല.
കോണ്‍സല്‍ ജനറലിന്റെ സെക്രട്ടറിയെന്ന നിലയിലാണ് സ്വപ്നയ്ക്ക് മുഖ്യമന്ത്രിയുമായി പരിചയം എന്നാണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന വിവരം. സ്‌പേസ് പാര്‍ക്കിലെ ജോലിക്കാര്യം മുഖ്യമന്ത്രിയോട് പറയാമെന്ന് ശിവശങ്കര്‍ പറഞ്ഞതായാണ് സ്വപ്നയുടെ മൊഴി. ശിവശങ്കര്‍ ഇക്കാര്യം മുഖ്യമന്ത്രിയോട് പറഞ്ഞുവെന്നതിന് സ്ഥിരീകരണമില്ല. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ശിവശങ്കറിനെ കണ്ടുവെന്നത് വ്യക്തിപരമായ ബന്ധത്തിനുള്ള കാരണമാകുന്നില്ല. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാണ്. അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരം ഒരാള്‍ മുഖ്യമന്ത്രിയെ കാണുന്നതില്‍ ഒരു തെറ്റുമില്ല.
തന്റെ അറിവോടെയല്ല സ്വപ്നയുടെ നിയമനമെന്നതായിരുന്നു മുഖ്യമന്ത്രിയുടെ വാദം. കുറ്റപത്രം വന്നതോടെ മുഖ്യമന്ത്രി നുണ പറയുന്നുവെന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തിറങ്ങി. എന്നാല്‍ സ്വപ്നയുടെ നിയമന ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടില്ല. അത്തരത്തില്‍ ഒപ്പിട്ടാല്‍ മാത്രമേ അത് ഔദ്യോഗിക രേഖയാവുകയുള്ളു. ശിവശങ്കര്‍ സ്വപ്നയെ നിയമിച്ചതിലൊന്നും മുഖ്യമന്ത്രിയെ പ്രതി സ്ഥാനത്ത് നിര്‍ത്താന്‍ കഴിയില്ല.
മുഖ്യമന്ത്രിയുടെ ഓഫീസിന് എതിരേയുയര്‍ന്നിരുന്ന ആരോപണം മുഖ്യമന്ത്രിയിലേക്ക് നേരിട്ട് വരുന്നുവെന്നതാണ് കുറ്റപത്രത്തിലൂടെ ഉണ്ടായ മാറ്റം. ''താന്‍ സ്വര്‍ണക്കടത്തിന് കൂട്ടുനിന്നുവെന്നോ ?'' ''ആ പൂതിയങ്ങ് മനസ്സില്‍ വെച്ചാല്‍ മതി'' എന്നു തുടങ്ങിയ മുഖ്യമന്ത്രിയുടെ വാക്കുകള്‍ ഏത് അന്വേഷണ ഏജന്‍സി വന്നാലും മടിയില്‍ കനമില്ലാത്തതിനാല്‍ വഴിയില്‍ ഭയക്കേണ്ടതില്ലെന്ന നിലപാടിന്റെ പ്രഖ്യാപനങ്ങളായിരുന്നു. ഭരണമുന്നണിക്ക് ഒരു പരിധിവരെ ആത്മവിശ്വാസം പകര്‍ന്നതും ആ നിലപാടായിരുന്നു. പ്രസ്തുത നിലപാടിനാണ് ഇപ്പോള്‍ മാറ്റം വന്നിരിക്കുന്നത്.
സോളാര്‍ കേസുമായി സ്വര്‍ണക്കടത്ത് കേസിനെ താരതമ്യം ചെയ്യരുതെന്നാണ് സര്‍ക്കാരിന്റെ നിലപാടെങ്കിലും സോളാറില്‍ സരിതയുടെ കത്തും മൊഴികളുമായിരുന്നു അന്ന് പ്രതിപക്ഷത്തിന്റെ കൈമുതല്‍. പ്രതിയുടെ കത്തിനെക്കാള്‍ കുറ്റപത്രത്തിലെ ആരോപണങ്ങള്‍ക്ക് കുറച്ചുകൂടി ബലമുണ്ടുതാനും. സ്വപ്ന പ്രതി മാത്രമാണ്. പ്രതിയുടെ വാക്കുകള്‍ ദേവവാക്യമായി കരുതാനാവില്ല.
ലൈഫ് മിഷനിലെ സി.ബി.ഐ. അന്വേഷണമാണ് യഥാര്‍ഥത്തില്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുക. സര്‍ക്കാര്‍ അംഗീകരിച്ച പദ്ധതിയില്‍ ഉണ്ടായ കമ്മിഷനുകളും വഴിവിട്ട സഹായങ്ങളും ഇതിനോടകം പുറത്തുവന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് കരാറൊപ്പിട്ടത്. ഇതാണ് യഥാര്‍ത്ഥത്തില്‍ മുഖ്യമന്ത്രിക്ക് വെല്ലുവിളിയാവാന്‍ പോകുന്നത്.
ഹസ്‌റത്ത് സംഭവത്തിലും മുഖ്യന്ത്രിയും സി പി എമ്മും രംഗത്തെത്തി കഴിഞ്ഞു. ദേശീയതലത്തിലും വേട്ടയാടല്‍ പ്രചരണം വ്യാപിപ്പിക്കും.
"
https://www.facebook.com/Malayalivartha



























