സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി

സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍ ചോദ്യം ചെയ്യലിനായി കസ്റ്റംസ് ഓഫീസില്‍ ഹാജരായി. ഇത് രണ്ടാം തവണയാണ് സ്വര്‍ണക്കടത്ത് കേസില്‍ ശിവശങ്കര്‍ കസ്റ്റംസിന് മുന്നിലെത്തുന്നത്. സ്വര്‍ണക്കടത്തിന് പുറമെ യുഎഇ കോണ്‍സുലേറ്റ് വഴി എത്തിയ ഈന്തപ്പഴ വിതരണം സംബന്ധിച്ചും ശിവശങ്കറില്‍ നിന്ന് കസ്റ്റംസ് വിവരങ്ങള്‍ തേടുമെന്നാണ് സൂചന.
ഇന്ന് രാവിലെ 10.30 ഓടെ ഹാജരാകാനായിരുന്നു കസ്റ്റംസ് ശിവശങ്കറിന് നോട്ടീസ് നല്‍കിയിരുന്നത്. കൃത്യ സമയത്ത് തന്നെ കൊച്ചിയിലെ കസ്റ്റംസ് ഓഫീസിലെത്തി. നേരത്തെ തിരുവനന്തപുരത്തെ കസ്റ്റംസ് ഓഫീസിലാണ് ശിവശങ്കര്‍ ഹാജാരായിരുന്നത്. മറ്റുപ്രതികളില്‍ നിന്ന് ലഭിച്ച വിവരങ്ങളും നേരത്തെ നല്‍കിയ മൊഴികളിലും വ്യക്തത വരുത്തുക എന്നതാണ് ശിവശങ്കറിനെ രണ്ടാംതവണയും ചോദ്യം ചെയ്യലിലൂടെ ലക്ഷ്യമാക്കുന്നതെന്നാണ് കസ്റ്റംസ് നല്‍കുന്ന സൂചനകള്‍.
https://www.facebook.com/Malayalivartha



























