ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി.എ. മുഹമ്മദ് അന്തരിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കേരള ഹൈക്കോടതി മുന്‍ ജഡ്ജി ജസ്റ്റിസ് പി എ മുഹമ്മദ് അന്തരിച്ചു. സ്വാശ്രയ പ്രവേശന മേല്‍നോട്ട സമിതി മുന്‍ അധ്യക്ഷനാണ്.
കണ്ണൂര്‍ പിണറായി സ്വദേശിയാണ്. എറണാകുളം പോണോത്ത് റോഡ് വില്ലനങ്ങല്‍ ലെയിനിലെ വീട്ടിലേക്കു കൊണ്ടുപോയ ഭൗതികശരീരം ഇന്നു കബറടക്കും.
1992 മേയ് 25-ന് ഹൈക്കോടതിയില്‍ സ്ഥിരം ജഡ്ജിയായി നിയമിതനായി. 2000-ലാണ് വിരമിച്ചത്. ഹൈക്കോടതിയില്‍ അഭിഭാഷകരും മാധ്യമ പ്രവര്‍ത്തകരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെക്കുറിച്ച് അന്വേഷിക്കുന്ന കമ്മിഷന്റെ അധ്യക്ഷനായിരുന്നു.
2000 മുതല്‍ ഒരുവര്‍ഷം തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രഥമ ഓംബുഡ്‌സ്മാന്‍ ചെയര്‍മാനായി. 2006 മുതല്‍ 2013 വരെ സ്വാശ്രയ പ്രഫഷനല്‍ കോളജ് ഫീ റഗുലേറ്ററി കമ്മിറ്റി, സ്വാശ്രയ പ്രഫഷനല്‍ കോളജ് പ്രവേശന സൂപ്പര്‍വൈസറി കമ്മിറ്റി എന്നിവയുടെ അധ്യക്ഷനായിരുന്നു.
ജസ്റ്റിസ് പി എ മുഹമ്മദിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു.
https://www.facebook.com/Malayalivartha



























