ശിവശങ്കര്‍ ഉണ്ട തിന്നേക്കും ?ശിവശങ്കറിന്റെ കാറ്റ് പോയി ഇ ഡിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് ദേ ഉടന്‍ അകത്താകും കണ്ണിലെണ്ണയൊഴിച്ച് കേരളം

മുഖ്യമന്ത്രിയുടെ വിശ്വസ്തനായിരുന്ന ശിവശങ്കര്‍ അറസ്റ്റിലാകുമോ ഇല്ലയോ എന്നറിയാന്‍ മണിക്കൂറുകള്‍ മാത്രം അവശേഷിക്കുന്ന നാടകീയ അവസ്ഥയിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത് .കേരളത്തില്‍ നടന്ന കള്ളക്കടത്തു സംഭവങ്ങളില്‍ ശിവശങ്കറിന് പങ്കുണ്ടോ എന്നതും പ്രസക്തിയേറിയ കാര്യമാണ് .ഫ്‌ലാറ്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് സ്വപ്നയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കിക്കൊടുത്തതിന് പിന്നില്‍ ശിവശങ്കറിന്റെ ഉന്നതതല ബന്ധവും സര്‍ക്കാര്‍ തലത്തിലുള്ള സ്വാധീനവുമായിരുന്നു എന്ന് വ്യക്തമായതോടുകൂടി കള്ളക്കടത്തു സംഘങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസുമായി ഉള്ള ബന്ധം ഉള്‍പ്പടെ പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം കക്ഷികള്‍ പോരിനായി വീണ്ടും തെരുവിലേക്കിറങ്ങുമെന്നുറപ്പായി .
സംസ്ഥാന ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയുടെ പേര് പരാമര്‍ശിക്കേണ്ട അവസ്ഥ ഇ ഡിക്ക് ഉണ്ടായിരിക്കുകയാണ് എന്നാണ് കോണ്‍ഗ്രസ്സും ബി ജെ പിയും ഒരുപോലെ ആരോപിക്കുന്നത് .സംസ്ഥാന ചരിത്രത്തില്‍ ആദ്യമായി ഉണ്ടായ ഈ നാണക്കേടില്‍ നിന്നും രക്ഷപ്പെടാന്‍ പിണറായുടെ രാജിയല്ലാതെ മറ്റൊന്നിനും കഴിയില്ല എന്നതാണ് അവര്‍ തൊടുത്തു വിടുന്ന പ്രധാന പരാമര്‍ശം .കേരളത്തില്‍ പിണറായിയുടെ സകലമാന അടവുകളും തകര്‍ന്നു തരിപ്പണമായതിന്റെ തെളിവുകൂടിയാണ് ഇ ഡിയുടെ ഈ ശക്തമായ നീക്കമെന്നും വ്യക്തമായിരിക്കുകയാണ് .സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെ ഇന്ന് കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്യും.
കൊച്ചി ഓഫിസില്‍ ഹാജരാകാന്‍ ശിവശങ്കറിനു നോട്ടിസ് നല്‍കി. അതേസമയം കേസില്‍ കൂടുതല്‍ തെളിവുകളുടെ അടിസ്ഥാനത്തില്‍ സ്വപ്ന, സന്ദീപ് , സരിത് എന്നിവരെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിനു കോടതി അനുമതി നല്‍കി.ഇതുകൂടി അനുവദിച്ച സാഹചര്യത്തില്‍ ശിവശങ്കറിനെ അറസ്റ്റുചെയ്യാനുള്ള സാധ്യതയും വിരളമല്ല എന്നാണ് വ്യക്തമാവുന്നത് .സ്വപ്‌നയുമായുള്ള ദീര്‍ഘകാലമായുള്ള അടുപ്പത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്തിലെ കള്ളപ്പണ ഇടപാട് സംബന്ധിച്ച പ്രാഥമിക കുറ്റപത്രത്തില്‍ പ്രതിയല്ലാതിരുന്നിട്ടും മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് എന്‍ഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ഉന്നയിച്ചത്. ഈ സാഹചര്യത്തിലാണ് ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് തീരുമാനിച്ചത്.
നിരവധി ചോദ്യങ്ങള്‍ക്ക് ഇപ്പോഴും ഇദ്ദേഹത്തില്‍ നിന്നും ഉത്തരം ലഭിക്കേണ്ടതായി ഉണ്ട് .സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ ദുരൂഹ വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളും കസ്റ്റംസ് ആരായും. സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളാണു ശിവശങ്കര്‍ നല്‍കിയത്. അതിന്റെ നിജസ്ഥിതി ഒരുപക്ഷെ പല പുതിയ വഴിത്തിരിവിനും കാരണമായേക്കുമെന്നാണ് കരുതപ്പെടുന്നത് .
സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും ശിവശങ്കര്‍ 'ഒകെ'യെന്നു പ്രതികരിച്ചതും ഇഡി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടി. ഇവരുമായുള്ള ശിവശങ്കറിന്റെ ബന്ധവും വേണുഗോപാലുമായുള്ള ഇടപാടിന്റെ വിശദാംശവും ശിവശങ്കറില്‍ നിന്നും ആരായും എന്നത് വ്യക്തമായിക്കഴിഞ്ഞു
വാട്‌സാപ് സന്ദേശങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങളോടു ശിവശങ്കര്‍ വ്യക്തമായി പ്രതികരിച്ചില്ലെന്നും ഇഡി കുറ്റപത്രത്തില്‍ പറയുന്നു. എം.ശിവശങ്കറും വേണുഗോപാല്‍ അയ്യരും തമ്മില്‍ പലപ്പോഴായി നടത്തിയ വാട്‌സാപ് ചാറ്റുകള്‍ ,അതിലെ ദുരൂഹത നിറഞ്ഞ വാക്കുകള്‍ അതോടൊപ്പം സാരയുമായുള്ള ഇവരുടെ ബന്ധം എന്നിവയാണ് പ്രധാനമായും കുറ്റപത്രത്തിന് അനുബന്ധമായി ഇഡി നല്‍കിയത്. ചോദ്യം ചെയ്യലില്‍ ഇവവിശദീകരിക്കാന്‍ എം.ശിവശങ്കര്‍ തയാറായില്ല.അതിനാല്‍ തന്നെ കേസില്‍ വ്യക്തമായ പങ്ക് ശിവശങ്കറിനുണ്ട് എന്നാണ് ഇ ഡി മനസ്സിലാക്കുന്നത് .
"
https://www.facebook.com/Malayalivartha



























