ശങ്കരനെ കാത്തോളണേ ! ഇ ഡി പൊളപ്പ് തന്നെ കലിപ്പ് തീരണില്ല കേട്ടാ പിണറായിയുടെ നെഞ്ചിടിപ്പ് എല്ലാം ശരിയാക്കാന്‍ അവരിറങ്ങി

ഇങ്ങനെ ഇടവുംവലവും നിന്ന് പിണറായി സര്‍ക്കാരിനെ ഞെക്കികൊല്ലാമോ .അത് മോശമല്ലേ .........ഒരു മയത്തിലൊക്കെ കാര്യങ്ങള്‍ നടത്തണ്ടേ ...?ഇങ്ങനെയൊക്കെയാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ട്റ്ററേറ്റിനെ കുറിച്ചും കസ്റ്റംസിനെക്കുറിച്ചുമെല്ലാം സഖാക്കള്‍ക്കുള്ള അഭിപ്രായം .സംസ്ഥാന മുഖ്യനെ ഇങ്ങനെ വരിഞ്ഞു മുറുക്കാന്‍ മാത്രം ഇത്രയധികം ശത്രുത അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടോ എന്നാണ് പ്രധാനമായും സഖാക്കളുടെ സംശയം. ഏതായാലും ഇന്ന് വൈകുന്നേരത്തിനകം ആ സംശയം തീരുമെന്നാണ് കരുതപ്പെടുന്നത് .മാരത്തണ്‍ ചോദ്യം ചെയ്യലിനെ അഭിമുഖീകരിച്ച ശിവശങ്കറിന്റെ പരിചയസമ്പന്നത ഇവിടെയും സ്വന്തം തടി സംരക്ഷിക്കാന്‍ കാരണമാകുമോ എന്നതാണ് ഏവരും ഉറ്റുനോക്കുന്ന പ്രധാന ഘടകം .
കേരളത്തില്‍ നടന്ന വന്‍ അഴിമതിക്കഥകളുടെ കൂട്ടത്തിലാണ് ലൈഫ് മിഷന്‍ പദ്ധിതിയിലെ ക്രമക്കേടും ഉള്‍പ്പെട്ടിരിക്കുന്നത് .ഇതിനു പിന്നാലെ വന്ന ദുരൂഹതയേറിയ വാട്‌സാപ്പ് സന്ദേശങ്ങള്‍ എല്ലാം തന്നെ ശിവശങ്കറിന്റെ കാപട്യം പൊളിച്ചുകാട്ടുന്നതിനു സഹായകമാകുന്ന തരത്തിലുള്ള സൂചനകളിലേക്കാണ് വിരല്‍ ചൂണ്ടുന്നത് .കേരളത്തില്‍ നടന്ന കള്ളക്കടത്തു കേസില്‍ സംസ്ഥാന മുഖ്യമന്ത്രിയുടെ ഓഫീസിനു പങ്കുണ്ട് എന്ന് പ്രതിപക്ഷം ആവര്‍ത്തിച്ചു പറയുമ്പോള്‍ ഇപ്പോള്‍ ഉണ്ടായിട്ടുള്ള ഈ സംഭവ വികാസം കൂടുതല്‍ സങ്കീര്‍ണ്ണതയിലേക്കാണ് കാര്യങ്ങളെ കൊണ്ടെത്തിക്കുന്നത് .
വടക്കാഞ്ചേരി ലൈഫ് മിഷന്‍ പദ്ധതിയിലെ ക്രമക്കേട് ദേശിയ ശ്രദ്ധ ആകര്‍ഷിച്ച ഘടകം ആയതിനാല്‍ തന്നെ വരും മണിക്കൂറില്‍ നടക്കുന്ന ചോദ്യം ചെയ്യലില്‍ ഒട്ടനവധി വിഷയങ്ങള്‍ തന്നെയാണ് പ്രതിപാദിക്കുന്നത് .സ്വപ്നയുടെ കള്ളപ്പണം ഒളിപ്പിച്ച ലോക്കറിന്റെ കൂട്ടുടമയായ തിരുവനന്തപുരത്തെ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് പി. വേണുഗോപാലും ശിവശങ്കറും തമ്മില്‍ നടത്തിയ ദുരൂഹ വാട്‌സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളുമാണ് ശിവശങ്കറിനെ വീണ്ടും തെളിവെടുപ്പിന് ഹാജരാക്കാനുള്ള പ്രധാന കാരണങ്ങള്‍ . സ്വപ്ന കൊണ്ടുവന്ന 30 ലക്ഷം രൂപ സൂക്ഷിക്കുന്നതു സംബന്ധിച്ച നിര്‍ദേശങ്ങളാണു ശിവശങ്കര്‍ നല്‍കിയത്.
സ്വപ്നയ്ക്കു പുറമേ സാറ എന്ന പേരുകാരിയുടെ കൈവശം പണമെന്നു സംശയിക്കാവുന്ന എന്തോ കൊടുത്തുവിടാന്‍ വേണുഗോപാല്‍ ആവശ്യപ്പെടുന്നതും ശിവശങ്കര്‍ 'ഒകെ'യെന്നു പ്രതികരിച്ചതും ഇഡി കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടിയ സാഹചര്യത്തില്‍ ,ഇത്രയും കാലം വിശ്വസിപ്പിച്ചു കൂടെ നിര്‍ത്തിയ പിണറായിക്ക് കൂടി വലിയ തോതില്‍ അങ്കലാപ്പുണ്ട് .ശിവശങ്കര്‍ കാട്ടിക്കൂട്ടിയ നെറികേടുകള്‍ക്ക് അറിഞ്ഞോ അറിയാതയോ പിണറായിയും ഉത്തരവാദി ആകേണ്ടി വരുന്ന അപൂര്‍വ കാഴ്ചയിലേക്കാണ് രാഷ്ട്രീയ കേരളം വിരല്‍ ചൂണ്ടുന്നത് .സംസ്ഥാന സര്‍ക്കാര്‍ സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന ഈ കേസില്‍ സ്വപ്നയ്ക്കും കൂട്ടര്‍ക്കും കഴിയുന്നത്ര സഹായമാണ് ചെയ്തുകൊടുക്കുന്നത് .
സ്വപ്ന സുരേഷിനെ ക്രമവിരുദ്ധമായി ഐടി വകുപ്പില്‍ നിയമിച്ചതിനെതിരായുള്ള പരാതി അതേ വകുപ്പിനു കൈമാറി അന്വേഷണ ശുപാര്‍ശ ആവശ്യപ്പെട്ട് വിജിലന്‍സ് സ്വയം അപഹാസ്യരായിരിക്കുകയാണ് . കൊച്ചി സ്വദേശി ചെഷയര്‍ ടാര്‍സന്‍ ജൂലൈ 13നു സമര്‍പ്പിച്ച പരാതിയാണ് എതിര്‍കക്ഷി കൂടിയായ ഐടി വകുപ്പിനു 2 മാസം കഴിഞ്ഞു വിജിലന്‍സ് കൈമാറിയത്. ഇക്കാര്യം അറിയിച്ച് ചെഷയറിനു കത്തയയ്ക്കുകയും ചെയ്തു. ഐടി വകുപ്പില്‍ നിന്ന് ഇതുവരെ പരാതിക്കാരനു മറുപടി ലഭിച്ചിട്ടില്ല.
ഐടി വകുപ്പു ശുപാര്‍ശ നല്‍കിയില്ലെങ്കില്‍ സ്വമേധയാ കേസെടുക്കുമോ എന്ന ചോദ്യത്തിനും വിജിലന്‍സ് കൃത്യമായ ഉത്തരം നല്‍കിയിട്ടില്ല. വിജിലന്‍സിന്റെ നടപടി വിചിത്രവും അന്യായവുമാണെന്നു ചെഷയര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























