ശങ്കരേട്ടന്റെ കട്ടയും പടവും മടങ്ങും ..... 3.8 കോടിയും ലൈഫ് പ്ലാനും സ്വപ്നയ്ക്ക് വമ്പന്‍ ഓഫര്‍ ശങ്കരേട്ടനെ പച്ചയ്ക്ക്പൊരിക്കാന്‍ കസ്റ്റംസിനൊപ്പം സി ബി ഐയും

സകലതരികിടകളും ഒരേ സമയം പയറ്റി നിത്യവൃത്തി നടത്തേണ്ട അവസ്ഥയായിരുന്നോ സ്വപ്‌ന സുരേഷിന് .എല്ലാ തരികിടകള്‍ക്കും ചുക്കാന്‍ പിടിച്ചു ശിവശങ്കര്‍ തന്റെ അധികാര പദവി ദുര്‍വിനിയോഗം ചെയ്തു എന്നതും എടുത്തുപറയേണ്ട കാര്യമാണ് .കേരളത്തില്‍ നടന്ന വ്യാപകമായ കള്ളക്കടത്തു സംഭവവികാസങ്ങളില്‍ ശിവശങ്കറിന്റെ പങ്ക് കണ്ടെത്താന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ കിണഞ്ഞു പരിശ്രമിച്ചിട്ടും ഒരു തുമ്പും കണ്ടെത്താന്‍ കഴിഞ്ഞിലല്ലോ എന്നായിരുന്നു സഖാക്കര്‍ വിവിധ വാര്‍ത്ത ചാനല്‍ ചര്‍ച്ചകളില്‍ തട്ടിവിട്ടത് .എന്നാല്‍ അതിനേക്കാളും അമ്പരപ്പിക്കുന്ന ക്ലൈമാക്‌സിലേക്കാണ് തങ്ങളുടെ പ്രിയ മുഖ്യനെയും പാര്‍ട്ടിയെയും കൊണ്ടുപോകുന്നത് എന്ന് പറയാതിരിക്കാന്‍ വയ്യ .കേരളത്തില്‍ ഭാവന രഹിതര്‍ക്കായി നടത്തിവരുന്ന സര്‍ക്കാരിന്റെ സ്വപ്ന പദ്ധിതി സ്വപ്നയെന്ന ഭൂലോക തട്ടിപ്പുകാരി ഒന്നടങ്കം വിഴുങ്ങിയത് എങ്ങനെയാണ് എന്നത് സി ബി ഐ അക്കമിട്ടു നിരത്തുകയാണ് .
തട്ടിപ്പിന് കൂട്ടുനിന്ന മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥര്‍ക്കും പിടിവീഴുമെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍ സി ബി ഐ കൊണ്ടെത്തിച്ചിരിക്കുന്നത് .അന്വേഷണ നടപടികള്‍ പിണറായിക്ക് പ്രതികൂലമായി ഭവിക്കുന്നു എന്നുറപ്പായതോടെ അന്വേഷണ ഉദ്യോഗസ്ഥര്‍ സര്‍ക്കാരിനെ മനപൂര്‍വം അവഹേളിക്കുകയാണ് എന്ന നുണപ്രചാരണവുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് .കേരളത്തില്‍ ഇന്നേവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കമ്മീഷന്‍ കൊള്ളയാണ് ലൈഫ് മിഷനിലൂടെ സ്വപ്നയ്ക്ക് ശിവശങ്കറിന്റെ മധ്യസ്ഥതയില്‍ ഒരുക്കിയത് എന്നാണ് വ്യക്തമാകുന്നത് .ഇതിനെ സാധൂകരിക്കുന്ന തരത്തിലുള്ള റിപ്പോര്‍ട്ടാണ് സി ബി ഐ യുടെ പക്കലുള്ളത് .വടക്കാഞ്ചേരി ലൈഫ് പദ്ധതിക്കായി ഹാബിറ്റാറ്റ് തയാറാക്കിയ പ്ലാന്‍ അതേപടി ചോര്‍ന്ന് സ്വപ്നയുടെയും സംഘത്തിന്റെയും കൈവശം എത്തിയതായി വെളിപ്പെടുത്തല്‍ വന്നതോടെ ശിവശങ്കറിന്റെ ഒത്തുകളി പുറത്തായി എന്നത് വ്യക്തമായിരിക്കുകയാണ് .
സിബിഐ അന്വേഷണത്തിനെതിരെ ലൈഫ് മിഷനും യൂണിടാക് ഉടമയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതിയില്‍ വാദത്തിനെത്തിയപ്പോള്‍ സിബിഐ വ്യക്തമാക്കിയതാണിത്. ന്മ വടക്കാഞ്ചേരി പദ്ധതിയുടെ കണ്‍സല്‍റ്റന്റായിരുന്ന ഹാബിറ്റാറ്റ് ബില്‍ഡേഴ്‌സ് തയാറാക്കിയ സൈറ്റ് പ്ലാന്‍, ഡ്രോയിങ് തുടങ്ങിയവ സന്ദീപ്, സ്വപ്ന, സരിത് എന്നിവരുടെ കൈവശമെത്തി. ഇതാണു യൂണിടാക്കിനു കൈമാറിയത്. പദ്ധതിക്കായി യൂണിടാക് നല്‍കിയത് ഇതേ പ്ലാനും ഡ്രോയിങ്ങുമാണ്. 97 അപ്പാര്‍ട്‌മെന്റുകള്‍ നിര്‍മിക്കാനാണു സ്വപ്ന ആവശ്യപ്പെട്ടത്. 30% കമ്മിഷനില്‍ 20% യുഎഇ കോണ്‍സല്‍ ജനറലിനാണെന്നു സ്വപ്ന പറഞ്ഞു. 30 ലക്ഷം ദിര്‍ഹം കമ്മിഷനാണു സ്വപ്നയും യുഎഇ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന്‍ ഖാലിദും ആവശ്യപ്പെട്ടത്. എന്നാല്‍ കെട്ടിടനിര്‍മ്മാണത്തിനു ആവശ്യമായ 40% തുക മുന്‍കൂര്‍ ലഭിച്ചതിനുശേഷമേ കമ്മിഷന്‍ നല്‍കുകയുള്ളൂ എന്നാണ് യൂണിടാക് ഉടമ സന്തോഷ് ഈപ്പന്‍ പറഞ്ഞത്. അപ്പാര്‍ട്‌മെന്റുകളുടെ എണ്ണം 100 ല്‍നിന്ന് 140 ആയി വര്‍ധിപ്പിക്കാന്‍ നിര്‍ദേശിച്ചപ്പോള്‍ എണ്ണം കൂടിയാല്‍ കമ്മിഷന്‍ അത്രയും നല്‍കാനാവില്ലെന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞു .
എന്നാല്‍ തുടര്‍ന്നുള്ള ചര്‍ച്ചകളില്‍ ഒത്തുതീര്‍പ്പിന്റെ ഭാഗമായി പിന്നീട് കമ്മിഷന്‍ കുറച്ചു. 20% കോണ്‍സല്‍ ജനറലിനു പോകുമെന്നാണു സ്വപ്ന പറഞ്ഞത്. 6% സ്വപ്നയ്ക്കും. സ്വപ്ന ആവശ്യപ്പെട്ട 3.8 കോടി രൂപ നല്‍കിയതായും വ്യക്തമായിരിക്കുകയാണ് . ഈ പണം കൈപ്പറ്റിയത് ഖാലിദാണ്. ഈ പണം നീല നമ്പരുള്ള വാഹനത്തിലാണ് കൊണ്ടുപോയത്. തുടര്‍ന്ന് സ്വപ്നയെ വിളിച്ചു, കാത്തുനില്‍ക്കാന്‍ ആവശ്യപ്പെട്ട സ്വപ്ന പണം മുഴുവന്‍ ഉണ്ടെന്നു തിട്ടപ്പെടുത്തിയതിനുശേഷം തിരിച്ചുവിളിച്ചു. തുടര്‍ന്നു പണം നല്‍കിയ ബാഗ് തിരിച്ചുനല്‍കിയിരുന്നതായാണ് സന്തോഷ് ഈപ്പന്‍ പറഞ്ഞത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ യൂണിടാക് ജീവനക്കാരനു ലഭിച്ച ഫോണ്‍ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണു കരാര്‍ സംബന്ധിച്ച കാര്യങ്ങള്‍ അറിഞ്ഞതെന്നു സന്തോഷ് ഈപ്പന്‍ പറഞ്ഞതായി സിബിഐ വ്യക്തമാക്കിയിരിക്കുകയാണ് .ഇതാണ് സ്വപ്നയേയും ശിവശങ്കറിനെയും ഒരേ കേസില്‍ തന്നെ പൂട്ടികെട്ടാനുള്ള പ്രധാന തെളിവായി മാറിയിരിക്കുന്നത് .
യുഎഇ കോണ്‍സുലേറ്റിന്റെ കരാര്‍ സംബന്ധിച്ച വിവരം ലഭിച്ചതിനെത്തുടര്‍ന്നു യൂണിടാക് ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്തു പോയി സ്വര്‍ണക്കടത്തു കേസ് പ്രതി സന്ദീപ് നായരെ കാണുകയായിരുന്നു.ഇയാളുമായി സംഭാഷണം നടത്തിയതിന്റെ അടിസ്ഥാനത്തില്‍ 30% കമ്മിഷന്‍ മുന്‍കൂറായി നല്‍കണമെന്നു പറഞ്ഞപ്പോള്‍ കമ്പനി പ്രതിനിധികള്‍ ആദ്യം നിരസിച്ചു. രണ്ടാഴ്ചയ്ക്കുശേഷം വീണ്ടും വിളി വന്നു. തുടര്‍ന്നു കമ്പനി പ്രതിനിധികളും സരിത്, സന്ദീപ് സ്വപ്ന എന്നിവരും തിരുവനന്തപുരം ഹോട്ടലില്‍ കൂടിക്കാഴ്ച നടത്തിയിരുന്നു . യുഎഇ സര്‍ക്കാര്‍ സാമ്പത്തിക സഹായത്തോടെയുള്ള സര്‍ക്കാര്‍ പദ്ധതിയായതിനാല്‍ കേരള സര്‍ക്കാരിന്റെ എല്ലാ സഹായവും ലഭിക്കുമെന്നും നിയമപരമായ എല്ലാ അനുമതികളും വാങ്ങി നല്‍കാനുള്ള ഏര്‍പ്പാടു ചെയ്യാമെന്നും സ്വപ്ന ഉറപ്പുനല്‍കിയെന്നും യൂണിടാക് ഉടമ പറഞ്ഞു.
സ്വപ്നയുടെ കൃത്യമായ മാസ്റ്റര്‍പ്ലാന്‍ നടപ്പിലാക്കുന്നതിന് ശിവശങ്കര്‍ നന്നായി പ്രയത്നിച്ചതിന്റെ ഭാഗമായാണ് അപ്പാര്‍ട്‌മെന്റ് നിര്‍മാണത്തിനു യൂണിടാക് ആന്‍ഡ് ഡവലപ്പേഴ്‌സിനും ആശുപത്രിക്കു സെയിന്‍ വെഞ്ചേഴ്‌സിനും കരാര്‍ ഉണ്ടാക്കിയത് എന്നാണ് സി ബി ഐയുടെ നിഗമനം . ഇത് എങ്ങനെ ടെന്‍ഡര്‍ നടപടിയുടെ ഭാഗമാണെന്നു പറയുമെന്നു സിബിഐ കോടതിയില്‍ ചോദിച്ചു. ആരും അറിയാതെ രഹസ്യ ഇടപാടാണ് നടന്നത്. ധാരണാപത്രം വെറും കബളിപ്പിക്കലാണെന്നും സിബിഐ വാദിച്ചു.അതിനാല്‍ തന്നെ കസ്റ്റംസിന്റെയും സി ബി ഐയുടെയും കയ്യില്‍ നിന്ന് ഊരിപ്പോവുക എളുപ്പമല്ല എന്നാണ് കരുതപ്പെടുന്നത് .
https://www.facebook.com/Malayalivartha



























