സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ...സന്ദീപിന് പുറമെ മറ്റു മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്നും എന്‍ഐഎ കോടതിയില്‍

സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എന്‍ഐഎ. ഇത് സംബന്ധിച്ച് എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കി. സന്ദീപിന് പുറമെ മറ്റു മൂന്ന് പ്രതികള്‍ കൂടി കുറ്റസമ്മതം നടത്തിയെന്നും എന്‍ഐഎ കോടതിയെ അറിയിച്ചു. മുസ്തഫ, അബ്ദുള്‍ അസീസ്, നന്ദഗോപാല്‍ എന്നീ പ്രതികളാണ് കേസില്‍ പുതുതായി കുറ്റസമ്മതം നടത്തിയിട്ടുള്ളത്. യുഎപിഎ പ്രകാരം പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസം വരെ നീട്ടാന്‍ സാധിക്കും. ഇത് പ്രകാരമാണ് എന്‍ഐഎയുടെ ആവശ്യം.
90 ദിവസം കഴിഞ്ഞാല്‍ പ്രത്യേക അപേക്ഷ സമര്‍പ്പിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് കോടതിയില്‍ എന്‍ഐഎ ഇത്തരത്തില്‍ അപേക്ഷ നല്‍കിയിട്ടുള്ളത്.അന്വേഷണം പുരഗോമിക്കുകയും വ്യാപിപ്പിക്കുകയുമാണ്. ഫൈസല്‍ ഫരീദടക്കമുള്ള പ്രധാനപ്പെട്ട രണ്ടുപ്രതികള്‍ യുഎഇ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ ഇങ്ങോട്ടേക്കെത്തിക്കേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങള്‍ എന്‍.ഐ.എ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























