യന്ത്രത്തകരാർ പ്രതിഷേധത്തിൽ; നെടുമ്ബാശേരിയില്‍ നിന്നുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി, പകരം വിമാനമില്ലാത്തത് യാത്രക്കാരെ ചൊടിപ്പിച്ചു

നെടുമ്ബാശേരിയില്‍ നിന്നുള്ള വിമാനം അപ്രതീക്ഷിതമായി റദ്ദാക്കിയത് യാത്രക്കാരെ ചൊടിപ്പിച്ചു. കൊച്ചി-ലണ്ടന്‍ വിമാനമാണ് അപ്രതീക്ഷിതമായി റദ്ദാക്കിയത്. രാവിലെ 7.30ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് യാതൊരുവിധ മുന്നറിയിപ്പും കൂടാതെ റദ്ദാക്കിയത്. യന്ത്രത്തകരാറാണ് പ്രശ്‌ന കാരണമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. അതേസമയം പകരം വിമാനമില്ലാത്തതിനാല്‍ യാത്രക്കാര്‍ പ്രതിഷേധിക്കുകയുണ്ടായി. കൊവിഡ് പ്രോട്ടോക്കോള്‍ പോലും പാലിക്കാതെ എറെ നേരം വിമാനത്തിനകത്ത് ഇരുത്തിയെന്നും അടിസ്ഥാന സൗകര്യങ്ങള്‍പോലും എയര്‍ ഇന്ത്യ ചെയ്ത് തന്നില്ലെന്നും യാത്രക്കാര്‍ ആരോപിക്കുകയുണ്ടായി. പിന്നീട് ചര്‍ച്ചയ്‌ക്കൊടുവില്‍ യാത്രക്കാരെ ഹോട്ടലിലേക്ക് മാറ്റി.
https://www.facebook.com/Malayalivartha



























