വനം ഇന്റലിജന്‍സും ഫ്‌ളൈയിംഗ് സ്‌ക്വാഡും ചേര്‍ന്ന് ഇരുതലമൂരിയെ വില്‍ക്കാന്‍ ശ്രമിച്ച 5 പേരെ പിടികൂടി

ഇന്റലിജന്‍സ് എസിഎഫ് സുരേഷ് ബാബു, ഫ്‌ലയിങ് സ്‌ക്വാഡ് ഡിഎഫ്ഒ പി.ധനേഷ്‌കുമാര്‍ എന്നിവര്‍ക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ഉച്ചയ്ക്ക് കൊണ്ടോട്ടി മുസല്യാരങ്ങാടിയില്‍ നിന്നും ഇരുതലമൂരിയെ വില്‍ക്കാനെത്തിയ 5 പേരെ വനം ഇന്റലിജന്‍സും ഫ്‌ലയിങ് സ്‌ക്വാഡും ചേര്‍ന്നു പിടികൂടി. ഇരുതലമൂരി, പ്രതികള്‍ എത്തിയ 2 കാറുകള്‍ എന്നിവ പിടിച്ചെടുത്തു.
അങ്ങാടിപ്പുറം കളത്തില്‍ ഷാഹുല്‍ ഹമീദ് (32), കൊണ്ടോട്ടി മുസല്യാരങ്ങാടി പൈക്കാട്ട് ഷാനവാസ് (24), മാനന്തവാടി സ്വദേശികളായ പാറപ്പുറം ഹംസ (61), മുണ്ടക്കോട്ടില്‍ സുരേഷ് (49), തിരൂരങ്ങാടി നീര്‍ച്ചാല്‍ ഷമീര്‍ (32) എന്നിവരെ ആണ് ഫ്‌ലയിങ് സ്‌ക്വാഡ് റേഞ്ച് ഓഫിസര്‍ എം.രമേശ് അറസ്റ്റ് ചെയ്തത്.
ഇവരില്‍ ഷാഹുല്‍, ഷാനവാസ്, ഷമീര്‍ എന്നിവര്‍ ഇരുതലമൂരിയെ വില്‍ക്കാനെത്തിയതായിരുന്നു. ഹംസയും സുരേഷും ഇടനിലക്കാരാണ്. തമിഴ്‌നാട്ടുകാരില്‍ നിന്ന് 5 ലക്ഷം രൂപയ്ക്കാണ് തൃശൂര്‍ സ്വദേശി റാഫി മുഖേന ഇരുതലമൂരിയെ വാങ്ങിയതെന്നും വിറ്റാല്‍ 30 ലക്ഷം കിട്ടുമെന്ന് സംഘം വിശ്വസിപ്പിച്ചതായും ഷാഹുല്‍ പറഞ്ഞു. തുക സ്വരൂപിച്ചത് പലിശയ്ക്ക് കടം വാങ്ങിയാണ്.
ഇന്റലിജന്‍സിലെ ഉദ്യോഗസ്ഥനാണ് 25 ലക്ഷത്തിന് വാങ്ങാനെന്ന ഭാവത്തില്‍ ഇടനിലക്കാരെ ബന്ധപ്പെട്ടത്. വിലപേശലിനിടെ വനപാലകര്‍ പിടികൂടുകയായിരുന്നു. എസ്എഫ്ഒ വി.രാജേഷ്, ബിഎഫ്ഒമാരായ വി.എസ്.അച്യുതന്‍, സി.കെ.വിനോദ്, പി.വി.വിശ്വനാഥന്‍ എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു. റാഫിയെയും കേസില്‍ പ്രതിയാക്കി. തുടര്‍ അന്വേഷണത്തിന് പ്രതികളെ കൊടുമ്പുഴ സ്റ്റേഷന് കൈമാറി.
https://www.facebook.com/Malayalivartha



























