Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

'കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച് ഒക്ടോബർ 7 നു പതിനായിരവും കടന്ന് 10606 ൽ എത്തിയിരുന്നു. കേരളത്തിൽ ഇപ്പോൾ കോവിഡ് അതിന്റെ മൂർധന്യ സ്ഥിതിയിലാണെങ്കിലും ഒക്ടോബർ മാസം അവസാനത്തോടെ രോഗവ്യാപനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്...' കുറിപ്പുമായി ഇക്ബാൽ ബാപ്പുകുഞ്ചു

09 OCTOBER 2020 04:14 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച് ഒക്ടോബർ 7 നു പതിനായിരവും കടന്ന് 10606 ൽ എത്തിയയതായി ഇക്ബാൽ ബാപ്പുകുഞ്ചു. കേരളത്തിൽ രോഗവ്യാപനം കുറഞ്ഞുവരുന്നതിന്റെ സൂചനയാണോ എന്ന് പലരും അന്വേഷിച്ചു. അങ്ങിനെ പറയാറായിട്ടില്ല എന്നും അദ്ദേഹം പറയുകയുണ്ടായി.

കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേരളത്തിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിച്ച് ഒക്ടോബർ 7 നു പതിനായിരവും കടന്ന് 10606 ൽ എത്തിയിരുന്നു. ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് (ടെസ്റ്റിന് വിധേയരാവുന്നതിൽ പോസിറ്റാകുന്നവരുടെ ശതമാനം) 13-14 ശതമാനമായും വർധിച്ചിരുന്നു. എന്നാൽ ഇന്നലെ മൊത്തം 63146 പേരെ ടെസ്റ്റ് ചെയ്തപ്പോൾ 5445 പേർ മാത്രമാണ് പോസിറ്റീവ് ആയത്. അതായത് ടെസ്റ്റ് പോസ്റ്റിറ്റിവിറ്റി നിരക്ക് 8,4 ശതമാനം മാത്രം. ഇത് കേരളത്തിൽ രോഗവ്യാപനം കുറഞ്ഞുവരുന്നതിന്റെ സൂചനയാണോ എന്ന് പലരും അന്വേഷിച്ചു. അങ്ങിനെ പറയാറായിട്ടില്ല. ഇങ്ങനെ പ്രതിഭാസങ്ങളിൽ പെട്ടെന്ന് മാറ്റം വരുന്നതിനെ Statistical Noise, Secular Trend എന്നിങ്ങനെ സ്ഥിതിവിവര വിദഗ്ധർ (Statistical Experts) പലതരത്തിൽ വ്യാഖ്യാനിക്കാറുണ്ട്. ദിവസക്കണക്കിനുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിനേക്കാൾ രോഗവ്യാപന പ്രവണത മനസ്സിലാക്കാൻ കഴിഞ്ഞ ആറുദിവസത്തെ നിരക്കും കൂടി ചേർത്ത് ഒരാഴ്ചത്തെ മൂവിങ്ങ് വീക്കിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (Moving Weekly Test Positivity Rate) കണക്കാക്കുന്നതാണ് കൂടുതൽ ശാസ്തീയം അത് കൊണ്ട് ഇനിയുള്ള ദിവസങ്ങളിലെ ടെസ്റ്റ് ഫലങ്ങൾ കൂടി നിരീക്ഷിച്ച് നമുക്ക് ശരിയായ നിഗമനത്തിലെത്താം.

കേരളത്തിൽ ഇപ്പോൾ കോവിഡ് അതിന്റെ മൂർധന്യ (Peak) സ്ഥിതിയിലാണെങ്കിലും ഒക്ടോബർ മാസം അവസാനത്തോടെ രോഗവ്യാപനം കുറയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പക്ഷേ അത് സാക്ഷാത്ക്കരിക്കണമെങ്കിൽ കരുതൽ നടപടികൾ കൂടുതൽ കർശനമായി പാലിക്കാൻ എല്ലാവിഭാഗം ജനങ്ങളും രാഷ്ടീയവും മറ്റുമായ ഭിന്നതകൾ ഒഴിവാക്കി ഒരുമിച്ച് നിൽക്കേണ്ടതുണ്ട് ബ്രേക്ക് ദി ചെയിൻ (മാസ്ക് ധാരണം, ശരീരം ദൂരം പാലിക്കൽ, ആവർത്തിച്ച് കൈകകഴുകൽ) എന്നെ ജീവിതരീതികൾ കർശനമായി പിന്തുടരേണ്ടതാണ്. ആൾകൂട്ടങ്ങളിലാണ് അതിവ്യാപനം (Super Spread) നടക്കുന്നതും രോഗവ്യാപനം അതിരുകടന്ന് വർധിക്കുന്നതും അത് കൊണ്ട് കല്യാണം, ചരമം തുടങ്ങിയ ചടങ്ങുകളിൽ സർക്കാർ നിഷ്കർഷയനുസരിച്ചിട്ടുള്ളവർ മാത്രമേ പങ്കെടുക്കാവൂ. ആൾകൂട്ട സമരങ്ങൾ ഒഴിവാക്കണം.

ഏറ്റവും കുറഞ്ഞ മരണ നിരക്കാണ് കേരളത്തിലുള്ളത് 0.36 ശതമാനം മാത്രം. (ദേശീയ നിരക്ക് 1.8%). ഇതിൽ നമുക്ക് തീർച്ചയായും അഭിമാനിക്കാവുന്നതാണ്. അത് നിലനിർത്തി ജീവൻ രക്ഷിക്കാൻ സംരക്ഷണ സമ്പർക്കവിലക്ക് (റിവേഴ് സ് ക്വാറന്റൈൻ) വിട്ടുവീഴ്ചയില്ലാതെ നടപ്പിലാക്കണം. സംരക്ഷണ സമ്പർക്ക വിലക്കിൽ കഴിയുന്നവർക്കാവശ്യമയ സഹായങ്ങൾ എത്തിച്ച് കൊടുക്കാൻ പൊതു സമൂഹം ശ്രദ്ധിക്കണം. മറ്റ് രോഗമുള്ളവർ ഉചിതമായ ചികിത്സ സ്വീകരിച്ച് രോഗം നിയന്ത്രിച്ച് നിർത്താൻ പ്രത്യേകം ശ്രദ്ധിക്കയും വേണം.

കോവിഡ് പ്രതിരോധത്തിൽ സർക്കാർ സ്വീകരിക്കുന്ന നടപടികൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ആർക്കും ഉന്നയിക്കാവുന്നതാണ്. യഥാർത്ഥത്തിൽ കോവിഡ് നിയന്ത്രണ നടത്തിപ്പ് ഏജൻസികൾക്ക് പുറത്ത് നിൽക്കുന്നവരുടെ നിരീക്ഷണങ്ങൾ വളരെ വിലപ്പെട്ടതാണ്. അതെല്ലാം കലവറയില്ലാതെ പരിശോധിക്കാൻ സർക്കാർ പൊതുവിലും ആരോഗ്യവകുപ്പ് പ്രത്യേകിച്ചും ശ്രദ്ധിക്കുന്നുണ്ട്. എന്നാൽ പരസ്പരബഹുമാനത്തിലധിഷ്ടിതമായ ജനാധിപത്യപരമായ ആശയവിനിമയത്തിന് പകരം വിരൽ ചൂണ്ടലുകളും കുറ്റപ്പെടുത്തലുകളും നിഷേധാത്മക വ്മർശനങ്ങളും ഒഴിവാക്കേണ്ടതാണ്. ഇങ്ങനെ കോവിഡ് സുരക്ഷാ നടപടികൾ ശ്രദ്ധയോടെ പിന്തുടരാൻ ഏല്ലാവരും പരസ്പര സഹകരണത്തോടെ ഒത്ത് ശ്രമിച്ചാൽ തീർച്ചയായ്യും നമുക്ക് കോവിഡിനെ നിയന്ത്രിച്ച് ഈ വർഷാവസാനത്തോടെ പുതിയ സാധാരണത്വത്തിലേക്ക് (New Normal) കടക്കാൻ കഴിയും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (14 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends