കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്; എം.എല്‍.എയ്ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ രാമകൃഷ്ണനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു

പി ടി തോമസ് എം എൽ യെ ആദായനികുതി വകുപ്പ് ചോദ്യം ചെയ്‌തേക്കും എന്ന വാർത്തയാണ് പുറത്ത് വരുന്നത് .അതെ സമയം കൊച്ചിയിലെ ആദായനികുതി വകുപ്പ് റെയ്ഡുമായി ബന്ധപ്പെട്ട് സൂചിപ്പിച്ച പേര് തന്റേതെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ്. സ്ഥലത്തു നിന്നും താന്‍ ഓടി രക്ഷപ്പെട്ടു എന്നത് പ്രചാരണമാണെന്നും പി.ടി.തോമസ് പറഞ്ഞു. കൊച്ചി ഇടപ്പള്ളിയില്‍ ആദായനികുതി വകുപ്പ് റെയ്ഡിന് എത്തിയപ്പോള്‍ മുതിര്‍ന്ന കോണ്‍ഗ്രസ് എം.എല്‍.എ സ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ടതായി ആയിരുന്നു പ്രചാരണം. ഇടതു എം.എല്‍.എമാരടക്കം സൂചനകള്‍ തല്‍കി ഫേസ്ബുക്കില്‍ പോസ്റ്റുമിട്ടു. പോസ്റ്ററുകളില്‍ പ്രചരിപ്പിക്കുന്ന എം.എല്‍.എ താനാണെന്ന് തൃക്കാക്കര എം.എല്‍.എ പി.ടി.തോമസ് പറഞ്ഞു. തന്റെ മുന്‍ ഡ്രൈവറുടെ ഭൂമി സംബന്ധമായ ഇടപാടുകള്‍ക്കായാണ് താന്‍ സ്ഥലത്തു പോയത്. അവിടെ നിന്നും മടങ്ങും വഴി ചിലര്‍ പോകുന്നത് കണ്ടിരുന്നു. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരാണെന്ന് പിന്നീടാണ് അറിഞ്ഞതെന്നും പി.ടി.തോമസ് പറഞ്ഞു.
ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡില്‍ 88 ലക്ഷം രൂപ പിടിച്ചെടുത്തിരുന്നു. എം.എല്‍.എയ്ക്കൊപ്പം സ്ഥലത്തുണ്ടായിരുന്ന റിയല്‍ എസ്‌റ്റേറ്റ് ഇടപാടുകാരന്‍ രാമകൃഷ്ണനെയും സഹായിയെയും കസ്റ്റഡിയിലെടുത്തു. പിടിച്ചെടുത്തത് കള്ളപ്പണമാണെന്ന് ആദായനികുതി വകുപ്പ് വൃത്തങ്ങള്‍ അറിയിച്ചു. കേസില്‍ എം.എല്‍.എയെയും ചോദ്യം ചെയ്തേക്കും.ഇടപ്പള്ളിയില്‍ നിന്നാണ് കണക്കില്‍പെടാത്ത 88 ലക്ഷം രൂപ ആദായ നികുതി വകുപ്പ് സംഘം പിടിച്ചെടുത്തത് . ഇടപ്പളളി അഞ്ചുമനയിലുള്ള രാജീവന്‍ എന്നയാളുടെ വീട്ടില്‍ നിന്നാണ് അധികൃതര്‍ പണം കണ്ടെത്തിയത്. പരിശോധനയ്ക്കായി ഉദ്യോഗസ്ഥര്‍ എത്തുമ്ബോള്‍ പി.ടി തോമസ് എം.എല്‍.എ ഈ വീട്ടിലുണ്ടായിരുന്നതായി പറയപ്പെടുന്നു. പരിശോധനയക്ക് ഉദ്യോഗസ്ഥരെത്തിയതോടെ എം.എല്‍.എ തിരികെ പോവുകയും ചെയ്തു.രാജീവില്‍ നിന്ന് സ്ഥലം വാങ്ങാനെത്തിയ രാധാകൃഷ്ണന്‍ എന്നയാളും സംഭവം നടക്കുമ്ബോള്‍ ഈ വീട്ടിലുണ്ടായിരുന്നു. കണക്കില്‍പെടാത്ത പണം ഇയാള്‍ കൊണ്ടുവന്നതാണെന്നാണ് ഉദ്യോഗസ്ഥര്‍ കരുതുന്നത്. എന്നാല്‍ ഈ ഇടപാടില്‍ എം.എല്‍.എയുടെ പങ്ക് വ്യക്തമല്ല.
ഇത് പരിശോധിക്കുമെന്നും ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍, രാധാകൃഷ്ണന് ഭൂമിത്തര്‍ക്കം ഉണ്ടായിരുന്നെന്നും ഇത് പരിഹരിക്കാനാണ് എം.എല്‍.എ എത്തിയതെന്നുമാണ് സ്ഥലമുടമയായ രാജീവന്‍റെ വിശദീകരണം.അതെ സമയം എറണാകുളത്ത് റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിന്റെ മറവില്‍ കൈമാറാന്‍ ശ്രമിച്ച 88 ലക്ഷം രൂപയുടെ കള്ളപ്പണം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയ സ്ഥലത്ത് കോണ്‍ഗ്രസ് എംഎല്‍എ പി.ടി. തോമസ് ഉണ്ടായിരുന്നുവെന്ന വാര്‍ത്തയ്ക്ക് പിന്നാലെ അദ്ദേഹത്തിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ നേതാവ് എ.എ. റഹീം രംഗത്ത്.കള്ളപ്പണകേന്ദ്രത്തില്‍ താന്‍ ഉണ്ടായിരുന്നുവെന്നും എന്നാല്‍ ഓടിയിട്ടില്ലെന്ന് എംഎല്‍എ തന്നെ സ്ഥിരീകരിച്ചത് അപമാനമാണെന്നും ഒരു നിമിഷം പോലും അദ്ദേഹത്തിന് എംഎല്‍എയായി തുടരാന്‍ അവകാശമില്ലെന്നും റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
റഹീമിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ് ഇന്നലെ, ആദായ നികുതി വകുപ്പിന്‍റെ റെയിഡില്‍ കൊച്ചിയില്‍ ലക്ഷങ്ങളുടെ കള്ളപ്പണം പിടിച്ചെടുത്തു. റെയിഡിനിടയില്‍ കള്ളപ്പണക്കാര്‍ക്ക് ഒപ്പം ഉണ്ടായിരുന്ന കോണ്‍ഗ്രസ് എംഎല്‍എ ഓടി രക്ഷപ്പെട്ടതായാണ് വാര്‍ത്ത.താന്‍ ഓടിയില്ലെന്നും എന്നാല്‍ കള്ളപ്പണ കേന്ദ്രത്തില്‍ ഉണ്ടായിരുന്നു എന്നും ശ്രീ പി ടി തോമസ് എംഎല്‍എ സ്ഥിരീകരിച്ചു. അപമാനകരമാണ് ഈ സംഭവം. ഒരു നിമിഷം പോലും എംഎല്‍എ സ്ഥാനത്തു തുടരാന്‍ അദ്ദേഹത്തിന് അവകാശമില്ല.രാജ്യത്തിന്‍റെ സമ്പത്ത് വ്യവസ്ഥയെ ആട്ടിമറിക്കുന്ന ഗുരുതരമായ ക്രിമിനല്‍ പ്രവര്‍ത്തനത്തില്‍ ഒരു എംഎല്‍എ നേരിട്ട്, അറിഞ്ഞു കൊണ്ട് പങ്കെടുക്കുന്നു. രണ്ട് കേന്ദ്രങ്ങളിലാണ് ഇന്നലെ റെയിഡ് നടന്നതായി മനസ്സിലാക്കുന്നത്.
ഈ സംഘങ്ങളുടെ തലവന്‍ ശ്രീ പി ടി തോമസ് ആണെന്നാണ് പുറത്തു വരുന്ന വിവരം.കള്ളപ്പണ സംഘവുമായി എംഎല്‍എയ്ക്കുള്ള ബന്ധം എന്താണ്? ഈ ഇടപാടില്‍ അദ്ദേഹം പങ്കാളിയാണോ?. അതോ ഇടനിലക്കാരനാണോ?. മുന്‍പ് ഇതുപോലെയുള്ള കള്ളപ്പണ ഇടപാടില്‍ ഇദ്ദേഹത്തിന്‍റെ പങ്ക് എന്തായിരുന്നു?. പിടിച്ചെടുത്ത കള്ളപ്പണത്തിന്‍റെ ഉറവിടം ഏതാണ്?.സമഗ്രമായ അന്വഷണം ആവശ്യമാണ്. അദ്ദേഹത്തിന്‍റെയും ബന്ധുക്കളുടെയും പേരിലുള്ള വസ്തുവകകളുടെ വളര്‍ച്ച പരിശോധിക്കണം. ബിനാമി ഇടപാടുകളും അന്വഷിക്കണം. കള്ളപ്പണ ഇടപാടിന് പോകുമ്ബോഴെങ്കിലും ഖദര്‍ മാറ്റിവച്ചുപോകാന്‍ കെപിസിസി, തങ്ങളുടെ നേതാക്കള്‍ക്ക് പ്രത്യേകം നിര്‍ദേശം നല്‍കണം.ഖദറില്‍ ഗാന്ധിയുടെ ഓര്‍മയുണ്ട്. ഗാന്ധിയെ നിന്ദിക്കരുത് എന്നെങ്കിലും ഏറ്റവും കുറഞ്ഞത് ശ്രീ പി ടി തോമസിനെ ഉപദേശിക്കാന്‍ അഭിമാന ബോധമുള്ള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തയാറാകണം.എന്നുമാണ് റഹീമിന്റെ പോസ്റ്റ്.
https://www.facebook.com/Malayalivartha



























