Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

കർഷക സ്നേഹിയായ അന്തരിച്ച ജസ്റ്റിസ്റ്റ് പി എ മുഹമ്മദ് ; അഡ്വക്കേറ്റ് ജോൺസൺ മനയാനി

09 OCTOBER 2020 08:15 PM IST
മലയാളി വാര്‍ത്ത

ജസ്റ്റിസ്റ്റ് പി എ മുഹമ്മദിന്റെ വിയോഗം എനിക്ക് ഒരു ജ്യേഷ്ഠ സഹോദരന്റെ വിടവാങ്ങലിനു തുല്യമാണ്. 1979 ൽ ഞാൻ എറണാകുളത്ത് വന്നകാലത്തുതന്നെ പരിചയപെട്ടു. സോഷ്യലിസ്റ്റ് പ്രസ്ഥാന പ്രവർത്തകനായിരുന്ന തലശേരി മുഹമ്മദ് എന്ന വിളിപ്പേരുള്ള അദ്ദേഹം ജീവിതത്തിലും പ്രവൃത്തിയിലും ഒരു സോഷ്യലിസ്റ്റായിരുന്നു. തന്റെ കേസുകളും മണിക്കൂറുകൾ വാദിക്കുന്ന മുഹമ്മദ് സാറിന്റെ വാഗ്വാദ ശൈലിയെ പലപ്പോഴും ഞാൻ പരിഹസിച്ചിരുന്നു. അതിലദ്ദേഹം ഒട്ടും പരിഭവിച്ചിട്ടില്ല. ജസ്റ്റിസ് നിയമന ഉത്തരവ് കിട്ടിയ ദിവസം അന്നത്തെ ഹൈക്കോടതി വായനശാലയിലേക്ക് കയറിവന്ന്, മനയാനി ഞാൻ ജഡ്ജിയായി എന്നറിയിച്ചു. എന്റെ മറുപടി, ഞങ്ങളുടെ ഒരു കേസും അങ്ങേക്ക് തള്ളാൻ കഴിയുകയില്ലല്ലോ ? സാറിന്റെ കേസുകൾ വച്ചുനോക്കിയാൽ ഞങ്ങളുടെ കേസുകളെല്ലാം നല്ലതല്ലേ ? കേട്ടുനിന്ന കേളു നമ്പ്യാർ സാർ എന്നെ വഴക്കുപറഞ്ഞു. മുഹമ്മദ് സാർ ഒരുപരിഭവവും കാണിച്ചില്ല. മനയാനിക്ക് എന്തും പറയാനുള്ള അവകാശമുണ്ട്. പറഞ്ഞോളൂ.

അദ്ദേഹം നയിച്ച ഫുൾ ബെഞ്ചാണ് പ്രശസ്തമായ പട്ടയ കേസ് വാദം കേട്ടത്. 35 ദിവസത്തോളം നീണ്ടുനിന്ന വാദ മുഖങ്ങൾ. വനഭൂമിയിലെ കുടിയേറ്റക്കാരായ 16 കർഷകർക്ക് വേണ്ടിയാണ് ഞാൻ ഹാജരായത്. പട്ടയക്കേസ് എന്നറിയപ്പെടുന്ന മേൽ കേസ് കർഷക സമരത്തിന്റെയും ചരിത്രത്തിന്റെയും ഭാഗമാണ്. കേസ് വാദം കേട്ടത് അന്തരിച്ച പിഎ മുഹമ്മദ് നയിച്ച ഫുൾ ബെഞ്ചാണ്. വാദം കേട്ട മറ്റു ജഡ്ജിമാർ ജസ്റ്റിസ് ജി ശിവരാജൻ, ജസ്റ്റിസ് എച്ച് ആർ ഹരിഹരൻ എന്നിവർ. ഈ സുപ്രധാന വിധി വന്നത് 1999 ഒക്ടോബർ ഏഴിന്. ഇന്നത്തേക്ക് 21 കൊല്ലം മുൻപ്. മേൽവിധി 2000 (1) ILR 677 -782 വരെ പേജുകളിൽ കാണാം. 105 ഓളം പേജുവരുന്ന വിധിന്യായം. അദ്ദേഹത്തിന്റെ കര്ഷകരോടുള്ള സ്നേഹവായ്പ്പ് വിധി ന്യായത്തിൽ വിശദീകരിക്കുന്നുണ്ട്. കർഷക പുത്രനായ എനിക്ക് ഒന്നേ ചെയ്യുവാനുള്ളു, അദ്ദേഹത്തിന്റെ ആത്മാവിനുവേണ്ടി പ്രാർത്ഥിക്കുക. മേൽവിധി പിന്നീട് സുപ്രീം കോടതി ശരിവച്ചു.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (14 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (4 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (4 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (4 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (4 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (5 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (5 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (5 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (5 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (5 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (6 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (6 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (6 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (7 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (7 hours ago)

Malayali Vartha Recommends