ലൈഫ് മിഷന്‍ അഴിമതി: ശിവശങ്കറിനെതിെര വനിതാ എഞ്ചിനീയറുടെ മൊഴി

ലൈഫ് മിഷന്‍ അഴിമതിക്കേസില്‍ എം ശിവശങ്കറിനെതിരെ എഞ്ചിനീയറുടെ മൊഴി. യുണിടാക്കിന് എല്ലാ സഹായവും ചെയ്തുകൊടുക്കാന്‍ ശിവശങ്കര്‍ പറഞ്ഞതായി വടക്കാഞ്ചേരി പദ്ധതിയുടെ ചുമതലയുള്ള വനിത എഞ്ചിനിയറാണ് വിജിലന്‍സിന് മൊഴി നല്‍കിയത്. പ്രധാന കരാര്‍ ഒപ്പിട്ട് രണ്ട് ദിവസത്തിന് ശേഷമാണ് ശിവശങ്കര്‍ ഫോണില്‍ വിളിച്ചത്. സര്‍ക്കാരിന്‍്റെ ഭാഗത്തുനിന്നുള്ള എല്ലാ സഹായവും ചെയ്യണമെന്ന് ശിവശങ്കര്‍ ആവശ്യപ്പെട്ടു. ശിവശങ്കര്‍ വിളിച്ചപ്പോഴാണ് യുണിടാക്കിനെ കുറിച്ച് അറിയുന്നതെന്നും എഞ്ചിനീയറുടെ മൊഴിയില്‍ വ്യക്തമാക്കുന്നു.
അതേസമയം 2017ല്‍ യു.എ.ഇ കോണ്‍സുലേറ്റ് വഴി വന്ന ഈത്തപ്പഴം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ കസ്റ്റംസ് വീണ്ടും ചോദ്യംചെയ്തു വിട്ടയച്ചു. മൂന്നാം തവണ നടന്ന ചോദ്യം ചെയ്യല്‍ പതിനൊന്നു മണിക്കൂര്‍ നീണ്ടു.
രാവിലെ 11ന് ആരംഭിച്ച മാരത്തണ്‍ ചോദ്യം ചെയ്യല്‍ രാത്രി പത്തോടെയാണ് അവസാനിച്ചത്. നേരത്തെ രണ്ടുതവണയായി 17 മണിക്കൂര്‍ ശിവശങ്കറെ കസ്റ്റംസ് ചോദ്യംചെയ്തിരുന്നു.
കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറുടെ ഓഫീസില്‍ കമ്മീഷണര്‍ സുമിത് കുമാറും സംഘവുമാണ് ശിവശങ്കറെ ചോദ്യംചെയ്തത്. ക്ളീന്‍ചിറ്റ് നല്‍കാതെയാണു മൂന്നാമതും ശിവശങ്കറെ വിട്ടയച്ചിരിക്കുന്നത്. മൊഴികളില്‍ വ്യക്തത വരുത്തിയശേഷം വീണ്ടും ചോദ്യംചെയ്യും.
https://www.facebook.com/Malayalivartha



























