Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സ്വപ്നയെക്കുറിച്ചുള്ള ആ ഒരൊറ്റ ചോദ്യം ചോദിച്ച : സിപിഎം തന്നെ കുടുക്കാൻ ശ്രമിക്കുന്നു എന്ന ആരോപണവുമായി പി ടി തോമസ്

12 OCTOBER 2020 01:01 PM IST
മലയാളി വാര്‍ത്ത

ഒരൊറ്റ ചോദ്യം.... പിന്നെ കളി മാറി... ആരോപണവുമായപി ടി തോമസ്.....
സ്വപ്‌ന ക്ലിഫ് ഹൗസില്‍ വന്നിട്ടുണ്ടോയെന്ന് ചോദിച്ചതിന് തന്നെ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് പി.ടി തോമസ്...ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് പിടി തോമസ് ആരോപണം ഉന്നയിച്ചിരിക്കുന്നത്...

സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ടോയെന്ന് ചോദിച്ചതിനാണ് ഇടപ്പള്ളിയിൽ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിച്ചതിന് തന്നെ കുടുക്കാൻ ശ്രമിച്ചതെന്ന് പി.ടി തോമസ് എം.എൽ.എ വ്യക്തമാക്കി..

കള്ളപ്പണ ഇടപാടിൽ പി.ടി. തോമസ് എം.എൽ.എ. മധ്യസ്ഥത വഹിച്ചുവെന്ന് ആരോപണവുമായി സിപിഎം രംഗത്തെത്തിയിരുന്നു. ഇടപ്പള്ളി അഞ്ചുമനയിൽ നാല് സെന്റ് സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി തോമസ് എം.എൽ.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥർ എത്തുകയും ഭൂമി വില്പനക്കായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പി.ടി. തോമസ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നെന്നും ഇടപാടിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നുമാണ് സി.പി.എം. ആരോപിക്കുന്നത്.

മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ പരിചയപ്പെട്ടത് മുഖ്യമന്ത്രിയുടെ വസതിയിൽ നടന്ന സ്വകാര്യ കൂടിക്കാഴ്ചയിലാണെന്ന സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്ന പശ്ചാത്തലത്തിലാണ് മുമ്പ് വാർത്താ സമ്മേളനം നടത്തി സ്വപ്ന മുഖ്യമന്ത്രിയുടെ വസതിയിൽ വന്നിരുന്നോ എന്ന് താൻ ചോദിച്ചതിനാണ് തന്നെ കുടുക്കാൻ നോക്കിയതെന്ന് അദ്ദേഹം ആരോപിക്കുന്നു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെയാണ്

സ്വപ്ന സുരേഷ് മുഖ്യമന്ത്രി യുടെ ഔദ്യോദിക വസതിയായ ക്ലിഫ് ഹൗസിൽ വന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്ന് ഈ വിഷയം ഉയർന്ന് വന്ന ഘട്ടത്തിൽ ഞാൻ ആവശ്യപ്പെട്ടിരുന്നു. അന്ന് ഞാൻ ഉന്നയിച്ച സത്യം പുറത്ത് വരുമെന്ന് ഉറപ്പായപ്പോൾ തന്നെ നിശബ്ദനാക്കാമെന്ന മോഹത്തിൽ നിന്നാണ് ഇടപ്പള്ളിയിൽ കമ്മ്യൂണിസ്റ്റ് കുടുംബത്തെ സഹായിക്കാൻ ശ്രമിച്ച എന്നെ കുടുക്കാൻ സി പി ഐ (എം) കരുക്കൾ നീക്കിയതെന്ന് ഇപ്പോൾ പതുക്കെ തെളിഞ്ഞു വരുകയാണ്.


സ്വപ്ന സുരേഷിന്റെ മൊഴിയിൽ മുഖ്യമന്ത്രിയുടെ വസതിയിൽ പോയിട്ടുണ്ടെന്ന വസ്തുത പുറത്ത് വന്നതും ഇതുമായി കൂടി വായിക്കാൻ തോന്നുന്നു. സ്വർണ്ണ പാത്രം കൊണ്ട് മൂടിയാലും കൃത്രിമ ഇടിമിന്നൽ സൃഷ്ടിച്ചാലും സത്യം പുറത്ത് വരും. സത്യം മറച്ചു പിടിക്കുന്നത് മുഖ്യമന്ത്രിയ്ക്ക് ആണെങ്കിലും ഭൂഷണമല്ല.

പ്രിയപ്പെട്ടവരെ നമുക്ക് അന്തിമപോരാട്ടത്തിന് തയ്യാറെടുക്കേണ്ടിയിരിക്കുന്നു. കേരളത്തെ കൊള്ളയടിക്കാൻ സംഘടിതമായി ശ്രമിച്ച വലിയൊരു മാഫിയ സംഘത്തെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ വിശ്രമിക്കാൻ സമയമില്ല എന്ന് പറഞ്ഞാണ് പി.ടി പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതെ സമയം കള്ളപ്പണ ഇടപാടിൽ മധ്യസ്ഥം വഹിച്ച പി.ടി. തോമസ് എം.എൽ.എ. രാജിവെക്കണമെന്ന് സി.പി.എം നേരത്തെ ആവശ്യപ്പെട്ടിരുന്നു . സംഭവത്തിൽ വിജിലൻസ് അന്വേഷണം വേണമെന്നും എം.എൽ.എ. രാജിവെക്കാത്ത പക്ഷം സി.പി.എം. പ്രത്യക്ഷ സമരത്തിലേക്ക് കടക്കുമെന്നും പറഞ്ഞിരുന്നു.


ഇടപ്പള്ളി അഞ്ചുമനയിൽ നാല് സെന്റ് സ്ഥലം വിൽക്കുന്നതുമായി ബന്ധപ്പെട്ട ഇടപാടിനാണ് പി.ടി. തോമസ് എം.എൽ.എ. മധ്യസ്ഥം വഹിച്ചത്. ഇവിടേക്ക് ആദായനികുതി ഉദ്യോഗസ്ഥർ എത്തുകയും ഭൂമി വില്പനക്കായി കൈമാറാൻ ശ്രമിച്ച 50 ലക്ഷം രൂപ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഉദ്യോഗസ്ഥരെ കണ്ട പി.ടി. തോമസ് സ്ഥലത്തുനിന്ന് കടന്നുകളയുകയായിരുന്നെന്നും ഇടപാടിൽ എം.എൽ.എയ്ക്ക് പങ്കുണ്ടെന്നുമാണ് സി.പി.എം. ആരോപിക്കുന്നത്.

 

ഒരു കോടി മൂന്ന് ലക്ഷം രൂപക്കാണ് ഇടപാട് ഉറപ്പിച്ചിരുന്നത്. എന്നാൽഎം.എൽ.എ. ഇടപെട്ട് ഇത് 80 ലക്ഷമാക്കുകയായിരുന്നു. എന്നാൽ ഈ ഇതിലൂടെ എട്ട് ലക്ഷം രൂപയുടെ സാമ്പത്തിക നഷ്ടം സംസ്ഥാന രജിസ്ട്രേഷൻ വകുപ്പിന് ഉണ്ടാകുമെന്ന് അറിയാമായിരുന്നിട്ടും എം.എൽ.എ. ഇടപാടിന് കൂട്ട് നിൽക്കുകയായിരുന്നു. കരാറിൽ പണം ബാങ്ക് അക്കൗണ്ടിലേക്ക് ഇടാമെന്നാണ്. എന്നാൽ സ്ഥലം ഉടമകൾ പണം ബാങ്ക് ഇടപാടിലൂടെ മതിയെന്ന് ആവശ്യപ്പെട്ടിട്ടും പണം നേരിട്ട് കൈമാറ്റം നടത്താമെന്ന് ഒക്ടോബർ രണ്ടിന് എം.എൽ.എയാണ് നിർദേശിച്ചതെന്നും സി.പി.എം. ആരോപിക്കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (2 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (19 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (27 minutes ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (33 minutes ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (57 minutes ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (1 hour ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (1 hour ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (1 hour ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (2 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്ര  (3 hours ago)

  തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലെ മുഴുവൻ ക്ഷേത്രങ്ങളും ഓഫീസുകളും കമ്പ്യൂട്ടർവൽക്കരിക്കാൻ കിറ്റ്ഫ്രയും ബോർഡും തമ്മിൽ ധാരണ പത്രത്തിൽ ഒപ്പിട്ടു.. .  (4 hours ago)

Malayali Vartha Recommends