Widgets Magazine
05
Nov / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സി പി ഐയും സി പിഎമ്മും തള്ളിയ പദ്ധതി സംസ്ഥാനത്ത് നടപ്പാക്കിയില്ലെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധികൾ..പി എം ശ്രീ കരാറിൽ നിന്ന് പിൻമാറുന്നത് ദോശ ചുടുന്നത് പോലെ തീരുമാനിക്കാൻ പറ്റില്ലെന്നാണ് മന്ത്രി വി.ശിവൻകുട്ടി..


ഈ മാസം 12 ന് ആലപ്പുഴ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി


അടുത്ത 3 മണിക്കൂറിൽ..തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴ... മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..


വിമാനത്താവളത്തില്‍ ടേക്ക് ഓഫിന് പിന്നാലെ ചരക്ക് വിമാനം പൊട്ടിത്തെറിച്ചു വന്‍ അപകടം..പെട്രോളിയം വസ്തുക്കളുടെ റീസൈക്ലിങ് നടക്കുന്ന മേഖലയിൽ വിമാനം വീണതിനാൽ വലിയ തീപിടിത്തമുണ്ടായി..


വാസുവിനെ അറസ്റ് ചെയ്യുമോ എന്നുള്ളത് കണ്ടറിയാം.. അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് പ്രത്യേക സംഘം ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കും..മണ്ഡലമാസം ഈ മാസം പതിനാറിന് ആരംഭിക്കും..അതിന് മുൻപ്..

ശ്രീറാം വെങ്കിട്ടരാമനും വഫ നജീമും കോടതിയിൽ ഹാജരായി; പത്തു വർഷത്തെ തടവിനും പിഴക്കും ശിക്ഷാർഹമായ കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചെയ്യേണ്ടതാണെന്നും കോടതി

12 OCTOBER 2020 04:49 PM IST
മലയാളി വാര്‍ത്ത

സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയ കെ. എം. ബഷീറിനെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ നരഹത്യ കേസിൽ ഒന്നാം പ്രതിയായ ഐ എ എസുകാരനായ ശ്രീറാം വെങ്കിട്ടരാമനും കൂട്ടു പ്രതി കാറുടമയും പരസ്യ മോഡലും ശ്രീറാമിൻ്റെ പെൺ സുഹൃത്തുമായ വഫാ നജീമും കോടതിയിൽ ഹാജരായി. രണ്ടാം പ്രതി വഫ കഴിഞ്ഞ മാസം കോടതിയിൽ ജാമ്യക്കാർ സഹിതം കീഴടങ്ങി ജാമ്യാപേക്ഷ സമർപ്പിച്ച് ജാമ്യം നേടിയിരുന്നു. ശ്രീറാം കേസന്വേഷണ ഘട്ടത്തിൽ ജാമ്യം എടുത്തിരുന്നു.

ആ ജാമ്യ ബോണ്ട് ഇയാൾ കിടന്ന ആശുപത്രിയിൽ നിന്നും തിരികെ കോടതിയിൽ എത്തിയതിനാൽ വീണ്ടും ജാമ്യം പുതുക്കേണ്ടി വന്നില്ല. ഇരുവരും മുൻ ജാമ്യ ബോണ്ടിൽ തുടരാൻ നിർദേശിച്ച കോടതി ഇരുവരോടും 27 ന് ഹാജരാകാൻ ഉത്തരവിട്ടു. കുറ്റപത്രത്തോടൊപ്പമുള്ള ചില രേഖകളുടെ പകർപ്പ് കിട്ടിയില്ലെന്ന് ബോധിപ്പിച്ച പ്രതികളെ മജിസ്ട്രേട്ട് എ. അനീസ രൂക്ഷമായി വിമർശിച്ചു. വാഹന അപകടം സംബന്ധിച്ച സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ കിട്ടിയില്ലേയെന്ന കോടതിയുടെ ചോദ്യത്തിന് പ്രതികൾ അനുകൂല മറുപടി നൽകി. 2 പ്രതികളും തിങ്കളാഴ്ച ഹാജരാകാൻ തിരുവനന്തപുരം മൂന്നാം ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്രേട്ട് കോടതി ഉത്തരവിട്ടിരുന്നു.

കുറ്റപത്രത്തിൻ്റെ പകർപ്പുകൾ ഇരു പ്രതികളുടെയും അഭിഭാഷകർക്ക് കോടതി ഫെബ്രുവരി 24 ന് നൽകിയിരുന്നു. കേസ് വിചാരണക്കായി സെഷൻസ് കോടതിയിലേക്ക് കമ്മിറ്റ് ചെയ്യുന്നതിലേക്കായുള്ള ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 209 പ്രകാരമാണ് കോടതി പ്രതികളോട് നേരിട്ട് ഹാജരാകാൻ ആവശ്യപ്പെട്ടത്. 2020 ഫെബ്രുവരി മാസം 3 ന് പ്രത്യേക അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രം അംഗീകരിച്ചിരുന്നു. ഒന്നും രണ്ടും പ്രതികളെ കോടതിയിൽ ഹാജരാക്കാൻ കോടതി പ്രത്യേക അന്വേഷണ സംഘത്തോടാണ് ഉത്തരവിട്ടത്.

കുറ്റപത്രവും അനുബന്ധ രേഖകളായ സാക്ഷിമൊഴികൾ , മെഡിക്കൽ പരിശോധന റിപ്പോർട്ട് , ഫോറൻസിക് റിപ്പോർട്ടുകൾ എന്നിവയുടെ പരിശോധനയിൽ നരഹത്യ കുറ്റത്തിന്റെ വകുപ്പായ 304 (ii) ശ്രീറാമിനെ പ്രഥമദൃഷ്ട്യാ നില നിൽക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു. പത്തു വർഷം വരെ തടവും പിഴയും ശിക്ഷിക്കാവുന്ന സെഷൻസ് കുറ്റമായതിനാൽ സെഷൻസ് കോടതി വിചാരണ ചേയ്യേണ്ടതായ 304 (ii) നിലനിൽക്കുന്നതായി കണ്ടെത്തിയതിനാൽ കേസ് കമ്മിറ്റ് ചെയ്ത് വിചാരണക്കായി സെഷൻസ് കോടതിക്കയക്കും മുമ്പ് പ്രതികൾ കോടതിയിൽ ഹാജരായി മുൻ ജാമ്യ ബോണ്ട് പുതുക്കി ജാമ്യം നില നിർത്തേണ്ടതുണ്ട്. അതിൻ്റെ ഭാഗമായാണ് കോടതി പ്രതികളെ വിളിച്ചു വരുത്തുന്നത്.

2019 ഓഗസ്റ്റ് 3 ന് പുലർച്ചെ 1 മണിയ്ക്കാണ് കേസിനാസ്പദമായ സംഭവം നടന്നത്. മദ്യപിച്ച് വാഹനമോടിക്കാൻ പാടില്ലായെന്ന നിയമം നിലവിലിരിക്കെ ആയതിന് വിപരീതമായി ഒന്നാം പ്രതിയായ ശ്രീറാം മദ്യ ലഹരിയിൽ രണ്ടാം പ്രതിയായ വഫാ ഫിറോസെന്ന പെൺ സുഹൃത്തിനൊപ്പം വഫയുടെ വക കെ എൽ 01-ബി എം 360 നമ്പർ വോക്സ് വാഗൺ കാർ മനുഷ്യജീവന് ആപത്തു വരത്തക്കവിധം അപകടമായ രീതിയിലും അമിത വേഗതയിലും ഓടിച്ച് താൻ ചെയ്യുന്ന പ്രവൃത്തി മറ്റൊരാളുടെ മരണത്തിന് ഇടയാക്കുമെന്ന അറിവോടെ പ്രവർത്തിച്ച് കവഡിയാർ ഭാഗത്തു നിന്നും കാറോടിച്ചു വരവേ മ്യൂസിയം പബ്ലിക്ക് ഓഫീസ് മുൻവശം റോഡിൽ വച്ച് കെഎൽ 01 സി സി 881 നമ്പർ ബൈക്ക് യാത്രികനായ ബഷീറിനെ ബൈക്കിൻ്റെ പുറകുവശം കാറിടിപ്പിച്ച് കൊലപ്പെടുത്തി നരഹത്യാ കുറ്റം ചെയ്തതായും കാർ ബൈക്കിലിടിപ്പിച്ച് ബൈക്കിനെയും കൊണ്ട് 17 മീറ്റർ നിരങ്ങി നീങ്ങി ഫുട്പാത്തിനുള്ളിലേക്ക് മതിലിൽ ഇടിച്ചു കയറ്റുകയും ഇടിയുടെ ആഘാതത്തിൽ ഫുട്പാത്ത് ക്രാഷ് ബാരിയറായ ലോഹ ബാരിക്കേഡിനും ഒരു ഇലക്ട്രിക് പോസ്റ്റിനും നാശനഷ്ടം സംഭവിപ്പിച്ചതിലൂടെ സർക്കാരിന് 27, 847 രൂപയുടെ സാമ്പത്തിക നഷ്ടം വരുത്തിയതായും ഒന്നാം പ്രതി പരിശോധനക്കായി രക്തസാമ്പിൾ നൽകാതെ വൈകിപ്പിച്ച് തെളിവുകൾ നശിപ്പിച്ചതായും പ്രതികൾ ശിക്ഷയിൽ നിന്ന് രക്ഷപ്പെടാൻ കളവായ വിവരം നൽകിയെന്നും വഫാ ഫിറോസ് ശ്രീറാമിനെ മദ്യപിച്ച് വാഹനമോടിക്കാനും അപകടകരമായ രീതിയിലും അമിത വേഗതയിലും വാഹനമോടിക്കാൻ പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്ത് പ്രതികൾ കൃത്യത്തിന് പരസ്പരം ഉത്സാഹികളും സഹായികളുമായി നിന്ന് പ്രവർത്തിച്ച് ശിക്ഷാർഹമായ കുറ്റങ്ങൾ മനസ്സാലെ ചെയ്തുവെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയിൽ സമർപ്പിച്ച പോലീസ് കുറ്റപത്രത്തിൽ പറയുന്നത്. ഇതേ റോഡിലൂടെ അമിതവേഗതയിൽ കാറോടിച്ചതിന് വഫയ്ക്ക് മൂന്നു തവണ പിഴ ചുമത്തിയതായും കുറ്റപത്രത്തിലുണ്ട്.

കാറിടിപ്പിച്ച് തെറിച്ച് വീണ് ഗുരുതര പരിക്കേറ്റ ബഷീറിനെ ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചു. ഐ. എ. എസ്. ലഭിക്കും മുമ്പ് എം.ബി.ബി.എസ്.പാസ്സായിട്ടുള്ള ഡോക്ടർ ശ്രീറാം തെളിവ് നശിപ്പിക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമായാണ് ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് സ്വകാര്യ പഞ്ചനക്ഷത്ര ആശുപത്രിയിലും ചികിത്സ തേടിയതെന്നും കുറ്റപത്രത്തിൽ പറയുന്നു. രക്തത്തിൽ മദ്യത്തിൻ്റെ അളവ് കുറയുന്നത് വരെ രക്തസാമ്പിൾ പരിശോധനക്ക് രക്തമെടുക്കാൻ ഡോക്ടർമാർക്ക് വഴങ്ങാതെയും സമ്മതിക്കാതെയും മണിക്കൂറുകൾ തള്ളി നീക്കി. മദ്യത്തിൻ്റെ അംശം രക്തത്തിൽ ശാസ്ത്രീയമായും നിയമപരമായും നിർണ്ണയിക്കുന്നത് 100 മില്ലി ലിറ്റർ രക്തത്തിൽ 30 മില്ലി ഗ്രാമിൽ കൂടുതൽ മദ്യത്തിൻ്റെ സാന്നിദ്ധ്യമുണ്ടെന്ന് രക്ത പരിശോധയിൽ തെളിയുമ്പോഴാണ്. ഇത് ഒരാൾ മദ്യപിച്ച് മണിക്കൂറുകൾ താണ്ടിയുള്ള പരിശോധനയിൽ ലഭ്യമാകില്ല. ഇത് നല്ലവണ്ണം അറിയാവുന്നതിനാലാണ് വൈദ്യശാസ്ത്രം പഠിച്ച ഡോക്ടർ കൂടിയായ പ്രതി രക്ത പരിശോധനക്ക് വിധേയനാകാതെ മദ്യ തെളിവ് നശിപ്പിക്കാനായി ആദ്യം മുതൽക്കേ രക്ത പരിശോധനക്ക് ബുദ്ധിപൂർവ്വം വഴങ്ങാത്തത്.

സംഭവം നടന്ന് അഞ്ചു മിനിറ്റിനകം തൊട്ടടുത്തുള്ള മ്യൂസിയം പോലീസ് സ്റ്റേഷനിലെ ക്രൈം എസ്ഐ ജയപ്രകാശും പോലീസ് പാർട്ടിയും സംഭവ സ്ഥലത്ത് എത്തി. മദ്യപിച്ചതായി സംശയമുണ്ടെങ്കിൽ പ്രതിയെ ശ്വാസ പരിശോധനയും രക്ത പരിശോധനയും ചെയ്യിക്കേണ്ടത് പോലീസിൻ്റെ കടമയും കർത്തവ്യവുമാണ്. എന്നാൽ സംഭവം നടന്ന് പ്രതിയെ ഉടൻ കസ്റ്റഡിയിൽ ലഭിച്ചിട്ടും പ്രതിയെയും കൂട്ടി ആശുപത്രിയിലെത്തി 15 മിനിറ്റിനകം ചെയ്യേണ്ട രക്ത പരിശോധന പ്രതിയുമായി ഒത്ത് കളിച്ച് 10 മണിക്കൂർ കഴിഞ്ഞ് ചെയ്തതിനാലാണ് രക്തത്തിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനാവാത്തത്.

മ്യൂസിയം പോലീസ് ഉന്നത സ്വാധീനത്താൽ പ്രതികളുമായി ഒത്തു കളിച്ച് തെളിവു നശിപ്പിക്കാൻ കൂട്ടുനിന്നുവെന്ന ആരോപണം ഉയർന്നതിനെ തുടർന്ന് ആഗസ്റ്റ് 5 ന് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണം ഏൽപ്പിക്കുകയായിരുന്നു. ആഗസ്റ്റ് 4 ന് രാവിലെ 9.45 ന് മെഡിക്കൽ കോളേജാശുപത്രിയിലെ ഡോക്ടറെ കൂട്ടി പോലീസ് കിംസ് ആശുപത്രിയിലെത്തി ശ്രീറാമിൻ്റെ രക്തസാമ്പിൾ എടുത്തു. എന്നാൽ മണിക്കൂറുകൾ വൈകിയുള്ള രക്ത പരിശോധനയിൽ മദ്യത്തിൻ്റെ അംശം കണ്ടെത്താനായില്ല. ആദ്യം ശ്രീറാമിനെ പരിശോധിച്ച ജനറൽ ആശുപത്രിയിലെ ഡോക്ടർ നൽകിയ ആക്സിഡൻ്റ് കം വൂണ്ട് സർട്ടിഫിക്കറ്റിൽ ശ്രീറാമിൻ്റെ ശ്വാസോച്ഛാസത്തിൽ മദ്യത്തിൻ്റെ മണമുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പുകളായ 304 (ii) ( തൻ്റെ പ്രവൃത്തിയാൽ മറ്റൊരാൾക്ക് മരണം സംഭവിക്കുമെന്ന അറിവോടെയുള്ള കുറ്റകരമായ നരഹത്യ ) , 201 ( കുറ്റക്കാരെ ശിക്ഷയിൽ നിന്ന് മറയ്ക്കാനായി തെളിവുകൾ അപ്രത്യക്ഷമാക്കൽ , കളവായ വിവരം നൽകൽ ) , മോട്ടോർ വാഹന നിയമത്തിലെ വകുപ്പുകളായ 184 ( മനുഷ്യ ജീവന് ആപത്ത് വരത്തക്ക വിധം അപകടമായ രീതിയിൽ വാഹനമോടിക്കൽ) , 185 ( മദ്യപിച്ച് വാഹനമോടിക്കൽ ) , 188 (മനുഷ്യജീവന് ആപത്ത് വരത്തക്കവിധം അപകടകരമായും അമിത വേഗതയിലും വാഹനമോടിക്കാനും മദ്യപിച്ച് വാഹനമോടിക്കാനും പ്രേരിപ്പിക്കുകയും സഹായിക്കുകയും ഗൂഢാലോചന നടത്തുകയും ചെയ്യൽ ) , പൊതുമുതൽ നശീകരണം തടയൽ നിയമത്തിലെ വകുപ്പ് 3 (1) (2) (പൊതു മുതൽ നശിപ്പിച്ച് സർക്കാർ ഖജനാവിന് നഷ്ടം വരുത്തൽ ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.

ശ്രീറാം ഓടിച്ച വഫയുടെ ഫോക്സ് വാഗൺ കാർ കൃത്യ സമയം മണിക്കൂറിൽ 120 കി.മീ. വേഗത്തിലായിരുന്നുവെന്ന് ഫോറൻസിക് സയൻസ് ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ വ്യക്തമായിരുന്നു. വെള്ളയമ്പലത്തിലെ കെ.എഫ്.സി. ക്ക് മുന്നിൽ നിന്നുള്ള സി.സി.റ്റി.വി. ദൃശ്യം പരിശോധിച്ചതിലാണ് വാഹനം അമിത വേഗതയിലാണെന്ന് കണ്ടെത്തിയത്. എഫ്എസ്എൽ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. കൃത്യ വാഹനത്തിന് കൃത്യസമയം യാതൊരു വിധമായ യന്ത്ര തകരാറുമുണ്ടായിരുന്നില്ലെന്നും പെഡെൽ ബ്രേക്കും ഹാൻഡ്

ബ്രേക്കും ശരിയായ രീതിയിൽ പ്രവർത്തന ക്ഷമമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയുള്ള മോട്ടോർ വാഹന വകുപ്പിൻ്റെ സാക്ഷ്യപത്രം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ശ്രീറാമിൻ്റെ വസ്ത്രത്തിൽ കണ്ടെത്തിയ രക്തം അപകടത്തിൽ മരിച്ച ബഷീറിൻ്റെതാണെന്ന് എഫ് എസ് എൽ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. അതേസമയം നിർണ്ണായക തെളിവുകൾ ഉൾക്കൊള്ളുന്ന ബഷീറിന്റെ മൊബൈൽ ഫോണിനെപ്പറ്റി കുറ്റപത്രം നിശ്ശബ്ദം. അത് ഒന്നാം പ്രതി ശ്രീരാം വെങ്കിട്ടരാമന്റെ സുഹൃത്തായ രണ്ടാം പ്രതി വഫയോ പോലീസോ മുക്കിയതായി ആരോപണമുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആറുമാസം പ്രായമുള്ള കുഞ്ഞിനെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി  (12 minutes ago)

ഉജ്ജ്വലബാല്യം പുരസ്‌കാരം 2024 പ്രഖ്യാപിച്ചു  (2 hours ago)

ചരിത്ര നേട്ടവുമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ്..  (2 hours ago)

ദേവസ്വംബോർഡിന് തീയിട്ട് കോടതി..! എല്ലാത്തിനെയും തൂക്ക്...വാസുവിന്റെ അറസ്റ്റ് ഉടൻ ഹൈക്കോടതി കുടഞ്ഞെറിഞ്ഞു  (2 hours ago)

ആദ്യമത്സരത്തില്‍ പാകിസ്ഥാന് വിജയം  (2 hours ago)

ദേവസ്വം ബോർഡിനും ഹൈക്കോടതിയുടെ രൂക്ഷ വിമർശനം....  (3 hours ago)

ചിറ്റപ്പനെ കോടതി കയറ്റാൻ ശോഭാ സുരേന്ദ്രൻ...! 'ക്ഷ' വരയിപ്പിക്കും...! ഇപിയുടെ നെഞ്ചത് ഉടൻ ഷോൾ  (3 hours ago)

ഒടുവിൽ കുടുങ്ങി.... പിഞ്ചു കുഞ്ഞിന്റെ മരണം ,മാതാവ് അറസ്റ്റിൽ.  (3 hours ago)

നഷ്ടമായത് യുവാവിന്റെ ജീവൻ.... ഒരാൾക്ക് പരുക്ക്  (3 hours ago)

..വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദിവസമാണ്  (3 hours ago)

ട്രാക്കിൽ രക്തത്തിൽ കുളിച്ച് ശ്രീക്കുട്ടി..! മെമു’ ലോക്കോപൈലറ്റിന്റെ കണ്മുന്നിൽ,ചീറി കുതിച്ച് ട്രെയിൻ  (3 hours ago)

വാസു ഗജഫ്രോഡ് തല S A T തുരന്നു സത്യം ദേ പുറത്തേക്ക് 12 ദിവസത്തിൽ എല്ലാം..! റാന്നി കോടതിയിൽ വമ്പൻ ട്വിസ്റ്റ്‌  (3 hours ago)

‘സെറ്റ് ജനുവരി 2026’ന് ഇപ്പോൾ അപേക്ഷിക്കാം.  (4 hours ago)

റയലിനെ തോൽപ്പിച്ച് ലിവർപൂൾ  (4 hours ago)

മലിനമായ നഗരങ്ങളുടെ പട്ടികയിൽ രാജ്യതലസ്ഥാനമായ ഡൽഹി ആറാം സ്ഥാനത്ത്...  (4 hours ago)

Malayali Vartha Recommends