Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ആശാന്റെ നടുവേ... ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതോടെ ഓര്‍ത്തോ ഐസിയുവില്‍ നിന്നും സുഖ ചികിത്സയ്ക്കായി ആയുര്‍വേദ കേന്ദ്രത്തില്‍; കസ്റ്റംസിന്റെ മനസാക്ഷിയെ ഐഎഎസ് ബുദ്ധി കൊണ്ട് തോല്‍പ്പിച്ചതില്‍ പരക്കെ പ്രതിഷേധം; ശിവശങ്കറിനെതിരെ ഇനിയൊരു വിട്ടുവീഴ്ചയും വേണ്ടന്നുറച്ച് അന്വേഷണ സംഘം

20 OCTOBER 2020 08:38 AM IST
മലയാളി വാര്‍ത്ത

ഒരു ഐഎഎസ് ഉദ്യോഗസ്ഥനെന്ന നിലയില്‍ പല തെളിവുകളും ഉണ്ടായിട്ടും പരമാവധി ഇളവുകള്‍ മുന്‍ സെക്രട്ടറി എം ശിവശങ്കറിന് ദേശീയ അന്വേഷണ ഏജന്‍സികള്‍ അനുവദിച്ചിരുന്നു. എന്നാല്‍ ശിവശങ്കരനാകട്ടെ അത് മുതലെടുത്തു. അറസ്റ്റ് ചെയ്യുമെന്ന് കണ്ടതോടെ ബോധക്കേട് അഭിനയിച്ച് ഭാര്യയുടെ ആശുപത്രിയായ തിരുവനന്തപുരം പിആര്‍എസില്‍ എത്തി. നെഞ്ചുവേദന ഇല്ലെന്നായതോടെ അവിടെ നിന്ന് മെഡിക്കല്‍ കോളേജില്‍ നടുവേദനയുമായെത്തി. പിന്നീടത് പുറം വേദനയായായി. ഹൈക്കോടതിയില്‍ നിന്നും ജാമ്യം ലഭിച്ചതോടെ സുഖ ചികിത്സയ്ക്കായി ആയുര്‍വേദ കേന്ദ്രത്തിലും പോയി.

കസ്റ്റംസിനെ പറ്റിച്ച് അറസ്റ്റ് തടഞ്ഞതില്‍ രാജ്യരക്ഷാ ഉപദേഷ്ടാവ് കട്ട കലിപ്പിലാണ്. ശിവശങ്കറിനെതിരെ പരമാവധി തെളിവുകളുമായി ജാമ്യ ഹര്‍ജി തള്ളാനാണ് അന്വേഷണ സംഘം ഒരുങ്ങുന്നത്. കാര്യമായ ആരോഗ്യ പ്രശ്‌നമില്ലാതെ ഐ.സി.യുവിലായതും, അറസ്റ്റ് തടഞ്ഞതോടെ ആശുപത്രി വിട്ടതും കസ്റ്റംസ് കോടതിയെ ധരിപ്പിക്കും. ഡോളര്‍കടത്ത്, കള്ളപ്പണ ഇടപാടുകളില്‍ ശിവശങ്കറിനെതിരായ തെളിവുകള്‍ കസ്റ്റംസും ഇ.ഡിയും സീല്‍ വച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിക്കും. ശിവശങ്കറിന്റെ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ സ്വപ്നയ്ക്ക് 1.9ലക്ഷത്തിന്റെ ഡോളര്‍ കിട്ടുമായിരുന്നില്ലെന്ന് കസ്റ്റംസ് നിലപാടെടുക്കും. ശിവശങ്കറിനെ ചോദ്യം ചെയ്യാതെ അന്വേഷണം മുന്നോട്ടുപോവില്ലെന്നും, അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും അറിയിക്കും ഡോളര്‍ മാറി നല്‍കിയ ബാങ്ക് മാനേജരെ മാപ്പുസാക്ഷിയാക്കി കേസ് ശക്തിപ്പെടുത്താനും ശ്രമിക്കും.

കസ്റ്റംസ് ചോദ്യംചെയ്യലിന് കസ്റ്റഡിയിലെടുത്ത് കൊണ്ടുപോകവെ രക്തസമ്മര്‍ദ്ദം കുതിച്ചുകയറിയും നെഞ്ചുവേദന കലശലായും നടുവേദനയോടെയും തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട എം.ശിവശങ്കറിന് ഡോളര്‍ കടത്ത് കേസില്‍ ഹൈക്കോടതി വെള്ളിയാഴ്ച വരെ അറസ്റ്റ് തടഞ്ഞതോടെയാണ് രോഗം മാറിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ യോഗം ചേര്‍ന്ന മെഡിക്കല്‍ കോളേജാശുപത്രിയിലെ മെഡിക്കല്‍ ബോര്‍ഡ് ആശുപത്രിയില്‍ കിടത്തി ചികിത്സിക്കേണ്ടത്ര രോഗമില്ലെന്ന് വിലയിരുത്തിയതിനെത്തുടര്‍ന്ന് വൈകിട്ട് ശിവശങ്കര്‍ ആശുപത്രി വിട്ടു.

വൈകിട്ട് അഞ്ചോടെ ശിവശങ്കര്‍ തിരുവനന്തപുരം വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി. തുടര്‍ച്ചയായി കൊച്ചിയിലേക്ക് കാര്‍ യാത്ര നടത്തിയതിന്റെ നടുവേദനയുള്ളതിനാലാണിത്. അവിടെ അഡ്മിറ്റ് ചെയ്ത ശിവശങ്കറിന് തിരുമ്മല്‍ അടക്കമുള്ള ചികിത്സ നല്‍കും. 23വരെ ശിവശങ്കറിനെ കസ്റ്റംസ് അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞെങ്കിലും, അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ കസ്റ്റംസിന് കഴിയുമായിരുന്നു. ആയുര്‍വേദ ചികിത്സയിലായതിനാല്‍ ചോദ്യം ചെയ്യല്‍ ഒഴിവാക്കിയേക്കും.

ശിവശങ്കറിന്റെ നടുവേദന ഗുരുതരമല്ലെന്നും, വേദനസംഹാരി കഴിച്ച് വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നുമാണ് മെഡിക്കല്‍ കോളേജാശുപത്രി ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചത്. നേരത്തേ, ഡിസ്‌കിന് വേദനയുണ്ടായപ്പോള്‍ രണ്ടുവട്ടം നട്ടെല്ലില്‍ ഇന്‍ജക്ഷന്‍ എടുത്തിട്ടുണ്ടെന്ന് ശിവശങ്കര്‍ ഡോക്ടര്‍മാരോട് പറഞ്ഞു. ഈ കുത്തിവയ്പുകളും തുടര്‍ച്ചയായ യാത്രകളുമാണ് വേദനയ്ക്ക് കാരണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ന്യൂറോസര്‍ജറി, ഓര്‍ത്തോ, കാര്‍ഡിയോളജി ഡോക്ടര്‍മാരുടെ വിദഗ്ദ്ധപരിശോധനയ്ക്ക് ശേഷമാണ് ഡിസ്ചാര്‍ജ് ചെയ്തത്.

കരമനയിലെ ആശുപത്രിയില്‍ എം.ആര്‍.ഐ, സി.ടി പരിശോധനകളില്‍ ഡിസ്‌കിന് തള്ളല്‍ കണ്ടെത്തിയിരുന്നു. എന്നാല്‍ ഇത് ഗൗരവസ്വഭാവത്തിലുള്ളതല്ലെന്നും, ഏതാനും ദിവസത്തെ വിശ്രമം മതിയെന്നും ഡോക്ടര്‍മാര്‍ വിലയിരുത്തി. നടുവേദന മാത്രമുള്ള ശിവശങ്കറിനെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരാന്‍ അനുവദിക്കുന്നത് കസ്റ്റംസ് നടപടികളില്‍ നിന്ന് രക്ഷപ്പെടുത്താനുള്ള ഒത്തുകളിയാണെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. അറസ്റ്റില്‍ നിന്ന് രക്ഷപ്പെടാനുള്ള നാടകമാണെന്ന് കസ്റ്റംസും ആക്ഷേപമുന്നയിച്ചിരുന്നു. ഇതോടെയാണ് ആശുപത്രി വിട്ടത്. എന്തായാലും ഇനിയുള്ള നാളുകള്‍ ശിവശങ്കറെ സംബന്ധിച്ച് അത്ര ശുഭകരമല്ല.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രതീക്ഷയോടെ ആരാധകർ.... ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയ്ക്ക് ബുധനാഴ്ച രാത്രി 10-ന് ചെസ്റ്റർ ലീ സ്ട്രീറ്റ് ക്രിക്കറ്റ് മൈതാനത്ത് ട്വന്റി-20 മത്സരത്തോടെ തുടക്കമാകും....  (16 minutes ago)

സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത... രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്, ശനിയാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ തുടരും  (37 minutes ago)

വിഴിഞ്ഞത്ത് ഭർത്താവിന്റെ വീട്ടിൽ യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി...  (50 minutes ago)

രാജ്യത്ത് പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു... വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിന്റെ വിലയാണ് കുറച്ചത്  (1 hour ago)

ശബരിമല സ്വർണക്കൊള്ളയിൽ മൂന്നാം എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിൽ പ്രത്യേക അന്വേഷണ സംഘം നിയമോപദേശം തേടും...  (1 hour ago)

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (1 hour ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (1 hour ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (2 hours ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (2 hours ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (2 hours ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (2 hours ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (2 hours ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (10 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (11 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (12 hours ago)

Malayali Vartha Recommends