ബാഗിനുള്ളിലെ രഹസ്യ അറയിൽ... സ്വപ്നയുടെ ഡോളര്‍ ഒമാനിലേക്ക്.. ശിവശങ്കറും സ്വപ്നയും ഒമാനില്‍

സ്വപ്ന 1,90,000 ഡോളര്‍ കടത്തിയത് ഒമാനിലൂടെയായിരുന്നുവെന്ന കസ്റ്റംസിന്റെ കണ്ടെത്തല്‍ ശിവശങ്കരന് അടുത്ത കടുംകുരുക്കായി മാറുന്നു. സ്വപ്നയുടെ ശിവശങ്കറും ഒമാനില്‍ ദിവസങ്ങളോളം സംഗമിച്ചത് ഡോളര്‍ കടത്തിന്റെ ഭാഗമായിരുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. സര്‍ക്കാരിന്റെ ഐടി വികസത്തില്‍ ഒമാന്റെ സഹകരണം തേടാന്‍ എന്ന പേരില്‍ ശിവശങ്കരനും സ്വപ്നയും സര്‍ക്കാര്‍ ചെലവില്‍ ഒമാനിലെത്തി ഈ ഡോളര്‍ എവിടെ ആര്‍ക്ക് എന്തിനു വിനിയോഗിച്ചു എന്നതുള്‍പ്പെടെ സംശങ്ങള്‍ക്കാണ് ഉത്തരം കണ്ടെത്തേണ്ടത്.
ഡോളര്‍ കടത്തും മുന്‍പ് തിരുവനന്തപുരം യുഎഇ കോണ്‍ലേറ്റിലെ എക്സ്റേ യന്ത്രത്തിലൂടെ ബാഗിനുള്ളില്‍ അതിഭദ്രമായ കെട്ടുകളാക്കി ഡോളര്‍ കടത്തി വിടുകയും വിമാനത്താവളത്തിലെ പരിശോധനയില്‍ ബാഗില്‍ ഇത് കണ്ടുപിടിക്കില്ലെന്ന് ഉറപ്പാക്കിയശേഷമാണ് സ്വപ്ന ഉള്‍പ്പെടുന്ന തട്ടിപ്പു സംഘം ഒമാനിലൂടെ ഡോളര്‍ കടത്തിക്കൊണ്ടിരുന്നത്.
സ്വപ്നയും ഖാലിദും 1,90,000 ഡോളര്‍ ഒമാനിലെത്തിച്ചെങ്കില്‍ അതിനു പിന്നില്‍ ശിവശങ്കറിന്റെ വ്യക്തമായ സഹായം ലഭിച്ചതിന് വിവിധ തെളിവുകളാണ് പുറത്തുവന്നിവരുന്നത്. യാതൊരു നിയമ നടപടികളും സ്വീകരിക്കാതെ കോണ്‍സുലേറ്റിന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് ഇത്രയും പണം ഇവര്‍ കടത്തിയിരിക്കുന്നെതെന്നും ലൈഫ് മിഷന്‍ ഇടപാടുമായി ബന്ധപ്പെട്ട കമ്മിഷന്‍ തുകയാണ് ഇത്തരത്തില്‍ വിദേശത്തേയ്ക്ക് കടത്തിയതെന്നുമാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്.
സ്വകാര്യ ബാങ്കില്‍ നിന്ന് രൂപ സ്വപ്നയ്ക്ക് അമേരിക്കന്‍ ഡോളറാക്കി മാറ്റിനല്‍കാന്‍ ശിവശങ്കര്‍ ബാങ്ക് മാനേജരെ ഭീഷണിപ്പെടുത്തിയതു ഇരുവരും ഒരുമിച്ച് വിദേശ നടത്തിയതും ആരാഴ്ചയോളം ഒമാനിലെ ഒരേ ഹോട്ടലില്‍ തങ്ങിയതുമായ വിവരങ്ങളാണ് കസ്റ്റംസും ഇഡിയും പുറത്തുകൊണ്ടുവരുന്നത്. കോണ്‍സലേറ്റ് ജനറലും അറ്റാഷെയുമാണ് ആദ്യം ഡോളര്‍ കടത്തിയതെന്നും ഡോളര്‍ കടത്ത് പിടിക്കപ്പെടില്ലെന്നും കണ്ടതോടെ അതേ രീതിയില്‍ ബാഗിനുള്ളിലെ രഹസ്യ അറയില്‍ ഡോളര്‍ വച്ച് ് സ്വപ്നയും സരിതും ഖാലിദും ഇതേ രീതിയില്‍ ഒമിനിലേക്ക് ഡോളര്‍ കടത്തിയെന്നുമാണ് കണ്ടെത്തില്‍.
വിവിധ പദ്ധതികളില്‍ കമ്മീഷന്‍ കിട്ടിയ തുക സ്വപ്നയ്ക്ക് ഡോളറാക്കിമാറ്റാനും അനുവദനീയമായതിന്റെ പതിന്‍മടങ്ങ് ഡോളര്‍ പലപ്പോഴായി കടത്തിയതിലുമൊക്കെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരിക്കെ ശിവശങ്കറിന്റെ സഹായമുണ്ടായിരുന്നു. 2018 ഏപ്രിലിലാണ് സ്വപ്നയും ശിവശങ്കറും ഒമാനില്‍ സംഗമിച്ചത്.
പിടി വീണപ്പോള്‍ ഐടി കാര്യത്തിന് സര്‍ക്കാര്‍ ആവശ്യവുമായി ബന്ധപ്പെട്ടു പോയതാണെന്നാണ് ശിവശങ്കര്‍ പറയുന്നത്. ഐടി രംഗത്ത് ഏറെ പിന്നിലായ ഒമാനുമായി എന്ത് ഐടി ഇടപാട് എന്നതില്‍ സംശയം നിലനില്‍ക്കെയാണ് ഒമാനിലൂടെ ഡോളര്‍ കടത്തിയ വിവരം പുറത്തുവരുന്നത്.
2017 ഏപ്രിലില്‍ സ്വപ്നയുമൊന്നിച്ച് യുഎഇയിലക്ക് യാത്ര ചെയ്‌തെന്ന് ശിവശങ്കര്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നതിനൊപ്പമാണ് 2018 ഏപ്രിലില്‍ ഒമാനില്‍ വെച്ച് ശിവശങ്കറും സ്വപ്നയും നാലു ദിവസം ഒത്തുകൂടിയത്. 2018 ഒക്ടോബറില്‍ പ്രളയ ദുരിതാശ്വാസ ഫണ്ട് രൂപീകരിക്കാനുള്ള മുഖ്യമന്ത്രിയുടെ യുഎഇ സന്ദര്‍ശത്തിനിടയിലും ഇരുവരും കണ്ടുവെന്നും വ്യക്തമായിരുന്നു. ഈ യാത്രകള്‍ക്കു പുറമെ ഒമാനിലേക്ക് നിരവധി തവണ സന്ദര്‍ശനം നടന്നതായാണ് സംശയിക്കുന്നത്.
"
https://www.facebook.com/Malayalivartha