Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..

ഡോളര്‍ പോയ വഴി... കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് 1.90 ലക്ഷം യു.എസ് ഡോളര്‍ ഒമാന്‍ വഴി കയ്‌റോയിലേക്ക് കൊണ്ടുപോകാന്‍ ശിവശങ്കറിന്റെ സഹായം കിട്ടിയെന്ന് സ്വപ്ന മൊഴി നല്‍കിയതായി സൂചന

20 OCTOBER 2020 10:16 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതിയുടെ റഫറൻസ് സഭ ഏകകണ്ഠമായി അംഗീകരിക്കും

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  

കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവി ഖാലിദിന് 1.90 ലക്ഷം യു.എസ് ഡോളര്‍ ഒമാന്‍ വഴി കയ്‌റോയിലേക്ക് ഹാന്‍ഡ്ബാഗേജില്‍ ഒളിപ്പിച്ച് കൊണ്ടുപോകാന്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ സഹായം കിട്ടിയെന്ന് സ്വപ്ന മൊഴി നല്‍കിയതായി സൂചന.

മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സഹായം കിട്ടിയെന്നാണ് ആദ്യം പറഞ്ഞത്. പിന്നീടാണ് ശിവശങ്കറിന്റെ പേര് പറഞ്ഞത്. എന്നാല്‍ ശിവശങ്കര്‍ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടാന്‍ സാധ്യതയില്ല.അതേ സമയം അദ്ദേഹത്തിന്റെ സ്വാധീനം സ്വപ്ന ദുരൂപയോഗം ചെയ്തിരിക്കാം.

കള്ളക്കടത്തുകാരനാപ്പം സ്വപ്നയും സരിത്തും ഒമാന്‍വരെ യാത്രചെയ്‌തെന്നാണ് കസ്റ്റംസിന് ലഭിച്ച മൊഴി. ഇതിനുശേഷം ഖാലിദ് കയ്‌റോയിലേക്കും മറ്റു രണ്ടുപേരും ദുബായിലേക്കും പോയി. തിരുവനന്തപുരം വിമാനത്താവളത്തിലെ പരിശോധനയില്‍ ഖാലിദിന് പ്രശ്‌നങ്ങള്‍ ഉണ്ടാവാതിരിക്കാനായിരുന്നു ഇവര്‍ അനുഗമിച്ചത്. ഇവരുടെ യാത്രാവിവരങ്ങള്‍ ശരിയാണെന്ന് കസ്റ്റംസ് കണ്ടെത്തി.

സ്വപ്ന വിമാന ത്താവളത്തിലെത്തിയാല്‍ ഉദ്യോഗസ്ഥര്‍ വിനയാന്വിതരായി സല്യൂട്ട് അടിക്കുമെന്നാണ് കേരളത്തിലെ പ്രധാന വിമാനത്താവളങ്ങളിലെ അവസ്ഥ. സംസ്ഥാന സര്‍ക്കാരില്‍ സ്വപ്നക്കുള്ള ബന്ധങ്ങള്‍ നന്നായി അറിയുന്നവരാണ് വിമാനത്താവളത്തിലെ ഡയറക്ടര്‍ മുതല്‍ താഴേക്കുള്ള ഉദ്യോഗസ്ഥര്‍. അവര്‍ക്ക് സ്വപ്നയുടെ സ്വാധീനങ്ങള്‍ കാണാപാഠമാണ്. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ ചെറിയ ചില കാര്യങ്ങള്‍ നടത്തിയെടുക്കാന്‍ നിര്‍ലോഭമായ സഹകരണമാണ് സ്വപ്ന നല്‍കുന്നത്. അതു കൊണ്ടു തന്നെ സ്വപ്ന എന്തു പറഞ്ഞാലും അവര്‍ നടത്തി കൊടുക്കും.

യു.എ.ഇ. കോണ്‍സുലേറ്റിലെ ഉന്നതരെല്ലാം വിദേശത്തേക്ക് വന്‍തോതില്‍ ഡോളര്‍കടത്തിയെന്നാണ് കസ്റ്റംസ് അന്വേഷണസംഘം കണ്ടെത്തിയിരിക്കുന്നത്. കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബി, അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസൈക്രി അല്‍ഷെമിലി, സാമ്പത്തികവിഭാഗം മേധാവി ഖാലിദ് മുഹമ്മദ് അലി ഷൗക്രി എന്നിവര്‍ കേരളത്തില്‍നിന്ന് അനധികൃമായി വന്‍തോതില്‍ വിദേശകറന്‍സി കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുസംബന്ധിച്ച് പ്രാഥമിക റിപ്പോര്‍ട്ട് സാമ്പത്തിക കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. സ്വപ്നാ സുരേഷ്, പി.എസ്. സരിത്ത് എന്നിവര്‍ ഇതിന് സഹായം ചെയ്തിട്ടുണ്ടെന്നും ഇരുവരും വിദേശനാണ്യ വിനിമയചട്ടത്തിന്റെ (ഫെമ) ലംഘനമാണ് നടത്തിയതെന്നും കസ്റ്റംസ് പറയുന്നു. പുതിയ ഡോളര്‍ക്കടത്ത് കേസില്‍ ഇരുവരുടെയും അറസ്റ്റു രേഖപ്പെടുത്തി.

സ്വര്‍ണക്കടത്തില്‍ പിടിയിലായതിനെത്തുടര്‍ന്ന് സ്വപ്നാ സുരേഷ് ജൂലായ് 31ന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് ഡോളര്‍ക്കടത്തില്‍ കസ്റ്റംസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സ്വപ്നയെയും ഒന്നാംപ്രതി സരിത്തിനെയും ഓക്ടോബര്‍ 10, 14 തീയതികളില്‍ വിശദമായി ചോദ്യംചെയ്തതില്‍ നിന്നാണ് കോണ്‍സുലേറ്റ് കേന്ദ്രീകരിച്ച് വന്‍തോതില്‍ വിദേശകറന്‍സി കടത്തിയതായി തെളിഞ്ഞിരിക്കുന്നത്. കോണ്‍സുലേറ്റിലെ മറ്റു ചില ജീവനക്കാര്‍ക്കെതിരേയും സ്വപ്ന മൊഴി നല്‍കിയിട്ടുണ്ട്.

ഡോളറുകള്‍ ഒളിപ്പിച്ച ഹാന്‍ഡ്ബാഗേജ് ഖാലിദ് യു.എ.ഇ. കോണ്‍സുലേറ്റിലെ എക്‌സറേ മെഷീനില്‍ സ്‌ക്രീന്‍ ചെയ്ത് നോക്കുന്നത് നേരില്‍ കണ്ടിട്ടുണ്ടെന്നാണ് സ്വപ്നയുടെ മൊഴി. വിമാനത്താവളത്തിലെ സി.ഐ.എസ്.എഫിന്റെ പരിശോധനയില്‍ പിടികൂടുമോ എന്നറിയാനായിരുന്നു ഇത്. സരിത്തും ഇതിന് സമാനമായ മൊഴി നല്‍കിയിട്ടുണ്ട്. കോണ്‍സല്‍ ജനറല്‍ അല്‍സാബി, അറ്റാഷെ റാഷിദ് ഖാമിസ് എന്നിവര്‍ ഇതേരീതിയിലാണ് വിദേശകറന്‍സി കടത്തിയതായി സ്വപ്ന മൊഴി നല്‍കിയത്. കോണ്‍സുലേറ്റ് ഉന്നതര്‍ വിമാനത്താവളത്തിലെ പരിശോധനയില്‍ കുടുങ്ങാതിരിക്കാന്‍ സരിത്താണ് അനുഗമിച്ചിരുന്നത്. സരിത്തിന്റെ ഉന്നത കണക്ഷനും വിമാനത്താവളത്തിലെ ഉദ്യോഗസ്ഥര്‍ക്ക് നന്നായറിയാം.

വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുമായുള്ള ദീര്‍ഘകാല ബന്ധം ഉപയോഗിച്ചും നയതന്ത്രപരിരക്ഷ ചൂണ്ടിക്കാട്ടിയും പരിശോധനകള്‍ സരിത്ത് ഒഴിവാക്കി കൊടുക്കുമായിരുന്നു. കേസില്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ആരെയും പ്രതിചേര്‍ത്തിട്ടില്ല.ഇതിന്റെ ഗുട്ടന്‍സാണ് ആര്‍ക്കും പിടി കിട്ടാത്തത്. കേന്ദ്ര സര്‍ക്കാര്‍ കനിയാത്ത കാലത്തോളം അതിനുള്ള സാധ്യത വിരളമാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് ജനസംഖ്യാ കണക്കെടുപ്പിന് തുടക്കമാകും....  (4 minutes ago)

കാപ്പാ കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന ബിജെപി കൗൺസിലർ ആർ സുഗതനെ ഇന്ന് നെടുമങ്ങാട് കോടതിയിൽ ഹാജരാക്കും...  (27 minutes ago)

  ധനബിൽ പാസാക്കി നിയമസഭ ഇന്ന് പിരിയും.... വൻ വിവാദങ്ങൾക്കിടെയും വീര്യം കുറഞ്ഞ മദ്യത്തിൻ്റെ നികുതി കുറച്ച നടപടി ബില്ലിൽ ഉണ്ടാകും, ഔദ്യോഗിക രേഖകളിൽ, സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കാനുള്ള രാഷ്ട്രപതി  (47 minutes ago)

കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ ഫ്രാന്‍സ് ഫിഫ ലോകകപ്പിന്റെ പ്രീ ക്വാര്‍ട്ടറില്‍....  (56 minutes ago)

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (1 hour ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (1 hour ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (8 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (10 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (10 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (10 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (10 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (10 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (11 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (11 hours ago)

Malayali Vartha Recommends