അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിലെ രണ്ട് പ്രതികള്‍ ഗോവയില്‍ അറസ്റ്റില്‍

അന്തിക്കാട് ആദര്‍ശ് കൊലക്കേസ് പ്രതി നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിലെ രണ്ട് പ്രതികള്‍ ഗോവയില്‍ അറസ്റ്റില്‍. കിഴക്കുംമുറി സ്വദേശികളായ കെ.എസ് സ്മിത്തും ടി.ബി വിജിലുമാണ് ഗോവയിലെ ബീച്ചില്‍ അറസ്റ്റിലായത്. ഇരുവരേയും നാളെ തൃശൂരില്‍ എത്തിക്കും.
നിധിലിനെ വകവരുത്താനുളള ഗൂഢാലോചനയില്‍ ഇരുവര്‍ക്കും പങ്കുണ്ടെന്നാണ് പൊലീസ് പറയുന്നത്. അറസ്റ്റിലായ ആറു പ്രതികളുടെ മൊഴി പ്രകാരമാണ് ഇവരെ പ്രതി ചേര്‍ത്തത്.കൊലക്കേസില്‍ ഒരു മാസം മുമ്ബ് ജാമ്യത്തിലിറങ്ങിയ നിധില്‍, അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വരുമ്ബോളാണ് കൊലപാതകമുണ്ടായത്.
നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടികൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡിന്റെ അരികിലേക്ക് വലിച്ചിട്ട ശേഷം കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെടുകയായിരുന്നു. ജൂലായില്‍ അന്തിക്കാട് സ്വദേശി ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ ഒമ്ബത് പ്രതികളില്‍ ഒരാളാണ് നിധില്‍. നിധിലിന്റെ സഹോദരനാണ് ആദര്‍ശിനെ വെട്ടികൊലപ്പെടുത്തിയത്.
"
https://www.facebook.com/Malayalivartha