കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസ് പ്രാഥമിക പരീക്ഷയുടെ അന്തിമ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും

കെഎഎസ് പ്രാഥമിക പരീക്ഷയുടെ അന്തിമ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കും. പ്രാഥമിക പരീക്ഷയില്‍ യോഗ്യത നേടിയ ആദ്യ 2 വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ യോഗ്യതാ പരിശോധനയും ഉത്തരക്കടലാസ് സൂക്ഷ്മ പരിശോധനയും പൂര്‍ത്തിയാകുന്ന സാഹചര്യത്തിലാണ് അന്തിമ പട്ടിക പ്രസിദ്ധീകരിക്കാന്‍ പിഎസ്‌സി തീരുമാനിച്ചത്. കേസ് നിലവിലുള്ളതിനാല്‍ കെഎഎസ് മൂന്നാം വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ഥികളുടെ പട്ടിക എന്നു പ്രസിദ്ധീകരിക്കുമെന്നു ധാരണയില്ല.
ഇവരുടെ ഫലം വന്നില്ലെങ്കിലും രണ്ടാംഘട്ട പരീക്ഷാ തീയതി തീരുമാനിച്ചതിനാല്‍ ആദ്യ രണ്ടു വിഭാഗക്കാര്‍ക്കു മാത്രമായി രണ്ടാം പരീക്ഷ നടത്തേണ്ടി വരും. ജില്ലാതല നിയമനത്തിന് അപേക്ഷിക്കുകയും പരീക്ഷാ സമയത്ത് കോവിഡ് പോസിറ്റിവ് ആകുകയും ചെയ്യുന്ന ഉദ്യോഗാര്‍ഥികള്‍ക്കു പരീക്ഷാ കേന്ദ്രം മാറ്റി നല്‍കാനും തീരുമാനിച്ചു.
ഇതുവരെ ജില്ലാതല നിയമനത്തിന് കേന്ദ്ര മാറ്റം അനുവദിച്ചിരുന്നില്ല. കോവിഡ് പോസിറ്റിവ് ആകുന്നവര്‍ പിഎസ്സിയെ അറിയിക്കുകയും അവര്‍ക്കു സൗകര്യപ്രദമായ സ്ഥലത്ത് ചോദ്യക്കടലാസ് ലഭ്യമാണെന്ന് അധികൃതര്‍ക്കു ബോധ്യപ്പെടുകയും ചെയ്താല്‍ പുതിയ സ്ഥലത്തു പരീക്ഷയെഴുതാം.
https://www.facebook.com/Malayalivartha























