38,000 രൂപയ്ക്ക് തോക്ക് വാങ്ങിയതിന്റെ പിറ്റേന്ന് തര്‍ക്കമുണ്ടായി, രണ്ട് ദിവസം കഴിഞ്ഞെത്തി വെടിവയ്ച്ചു!
തൃശ്ശൂര്‍ നഗരമധ്യത്തിലെ എയര്‍ ഗണ്‍ വില്പനശാലയില് നിന്നും 38,000 രൂപ വിലവരുന്ന എയര്‍ ഗണ്‍ വാങ്ങി അഞ്ചാം ദിവസം തന്നെ പ്രതികള്‍ വെടിവയ്പ് നടത്തിയതിന്റെ പിന്നില്‍ കഞ്ചാവ് ലഹരിയെന്ന് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇക്കഴിഞ്ഞ 13-ാം തീയതിയാണ് പ്രതികള്‍ തോക്ക് സ്വന്തമാക്കിയത്. കഞ്ചാവു വില്പനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ സ്വയ രക്ഷയ്ക്ക് എന്ന നിലയിലാണ് തോക്കു വാങ്ങിയതത്രേ.
കാഴ്ചയില്‍ യഥാര്‍ഥ പിസ്റ്റള്‍ പോലെ തോന്നുന്നതും വെടി വച്ചാല്‍ ഉഗ്രശബ്ദം കേള്‍ക്കുന്നതും എന്ന നിലയ്ക്കാണ് എയര്‍ ഗണ്‍ വാങ്ങിയതെന്ന് പ്രതികള്‍ മൊഴി നല്കി.
പ്രതികളായ ഷെഫീഖും സാജനും ഡിറ്റും കഞ്ചാവു കടത്തുന്നതിനാല്‍ പൊലീസിന്റെ നിരീക്ഷണത്തില്‍ ഉള്ളവരാണ്. കാറിന്റെ ടയര്‍ പങ്ചറായതും കടയുടമ മണികണ്ഠനുമായി വാക്കു തര്‍ക്കമുണ്ടായതും തോക്കു വാങ്ങിയതിന്റെ പിറ്റേന്നാണ്. പങ്ചര്‍ ഒട്ടിക്കാന്‍ വിസമ്മതിച്ചു മണികണ്ഠന് മടങ്ങിപ്പോകുകയും ചെയ്തു. ഇതിനു ശേഷം 2 ദിവസം പ്രതികള്‍ പ്രകോപനം ഉണ്ടാക്കിയില്ല.
പിന്നീട് ഞായറാഴ്ച വൈകിട്ട് മണികണ്ഠനെ തേടി കൂര്‍ക്കഞ്ചേരിയിലെ കടയിലെത്തിയത് കഞ്ചാവ് ലഹരിയിലാണെന്ന് പൊലീസ് സംശയിക്കുന്നു.
https://www.facebook.com/Malayalivartha