5 വര്‍ഷം മുന്‍പുള്ള മരണത്തിലെ ദുരൂഹത നീക്കാന്‍ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് തൃക്കുന്നപ്പുഴ പൊലീസ് ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്ക് കത്ത് നല്കി
തൃക്കുന്നപ്പുഴ പാനൂര്‍ പൂത്തറയില്‍ മുഹമ്മദ് മുസ്തഫയുടെ (34) മരണത്തിലെ ദുരൂഹത നീക്കാന്‍ മരിച്ചയാളുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം നടത്താന്‍ സാഹചര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കുന്നപ്പുഴ പൊലീസ് ചെങ്ങന്നൂര്‍ ആര്‍ഡിഒയ്ക്ക് കത്ത് നല്കി.
ഭാര്യ സുമയ്യയുടെ ബന്ധു കൊക്കാടംതറ ഇര്‍ഷാദ്, മുസ്തഫയുടെ മരണത്തില്‍ ദുരൂഹത ഉണ്ടെന്നതിനാല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. 2015 നവംബര്‍ 11-ന് ആണ് മുഹമ്മദ് മുസ്തഫ മരിച്ചത്. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് കരുതിയിരുന്നത്. പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല.
അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞദിവസം ഭാര്യ സുമയ്യയുടെ മൊഴിയെടുത്തപ്പോള്‍ തൂങ്ങി മരിച്ചതാണെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും പറഞ്ഞതായി പൊലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ മരണശേഷം സുമയ്യ പുനര്‍വിവാഹിതയായിരുന്നു. സിഐ ടി.ദിലീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി വരുന്നത്.
മുഹമ്മദ് മുസ്തഫ മരിക്കുന്നതിന് ഒരുമാസം മുന്‍പു വരെ ബന്ധുവിന്റെ ജ്വല്ലറിയില്‍ ജോലി നോക്കിയിരുന്നു. അതു നിര്‍ത്തി ഇറച്ചിവെട്ട് ജോലി ചെയ്തുവരുന്നതിനിടെ ആണ് മരണം.
https://www.facebook.com/Malayalivartha