തിളക്കമുള്ളതും പാടുകള്‍ ഇല്ലാത്തതുമായ മൃദുലവുമായ ചര്‍മ്മം വേണോ ? ഈ ഭക്ഷണം കഴിക്കരുത്; നിങ്ങൾക്കും സ്വന്തമാക്കാം
തിളക്കമുള്ളതും പാടുകള്‍ ഇല്ലാത്തതുമായ മൃദുലവുമായ ചര്‍മ്മം ആരും കൊതിക്കുന്ന ഒന്നാണ് . എന്നാൽ പലർക്കും കിട്ടാറില്ല. ചര്‍മ്മത്തിന്റെ പല പ്രശ്നങ്ങള്‍ക്കും ഉള്ള കാരണങ്ങൾ പലതാണ്. ബാഹ്യമായ വസ്തുക്കള്‍ ആയിരിക്കില്ല പകരം നമ്മുടെ ആന്തരികമായ പ്രശ്നങ്ങളും ചർമ്മത്തെ ബാധിക്കാം. . നമ്മുടെ ശരീരത്തിന് ആവശ്യമായ എന്തെങ്കിലും പോഷകങ്ങളുടെ കുറവിനെയോ ആന്തരികമായ ഉടലെടുത്ത എന്തെങ്കിലും തരത്തില്‍ ഉള്ള അസുഖങ്ങളെ പുറത്തേക്ക് കാണിക്കുന്നത് ചര്‍മ്മത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങളിലൂടെ ആയിരിക്കും . ആരോഗ്യകരവും പോഷകസമൃദ്ധവുമായ ഭക്ഷണരീതി ഒരു ശീലമാക്കിയാല്‍ ചര്‍മ്മത്തിനുണ്ടാകുന്ന പല പ്രശ്നങ്ങളും നമ്മുക്ക് ഒരു പരിധി വരെ മറികടക്കാം. . ആരോഗ്യപരമായ ജീവിതം നിലനിര്‍ത്താന്‍ നമ്മുടെ ഭക്ഷണക്രമത്തില്‍ നിന്ന് ഒഴിവാക്കേണ്ട ചില വസ്തുക്കളുമുണ്ട് .
ചീസ് : മുഖക്കുരു തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളവര്‍ തങ്ങളുടെ ആഹാരക്രമത്തില്‍ നിന്ന് ചീസ് ഒഴിവാക്കുന്നതാണ് നല്ലത് . കാരണം ചീസ് പാലില്‍ നിന്നുണ്ടാക്കുന്ന വസ്തുവായതിനാല്‍ ചര്‍മ്മത്തില്‍ എണ്ണമയം കൂട്ടുവാനുള്ള സാധ്യത വളരെയധികം കൂടുതല്‍ ആണ് .
ഡോനട്സ് ; കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപെട്ട ഒരു മധുര പലഹാരമാണ് ഡോനട്സ്. . എന്നാല്‍ ഇതില്‍ മധുരം ധാരാളമായി ഉള്ളതിനാല്‍ ,രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂട്ടുകയും തന്മൂലം ചര്‍മ്മത്തിന്റെ മൃദുലത നഷ്ടപ്പെടുകയും കൂടുതല്‍ പ്രായം തോന്നിപ്പിക്കുകയും ചെയ്യും .
കാപ്പി : കാപ്പി ആഹാരക്രമത്തില്‍ നിന്ന് ഒഴിവാക്കുക എന്നത് പലര്‍ക്കും ചിന്തിക്കാന്‍ പോലും കഴിയാത്ത ഒന്നായിരിക്കും . ചര്‍മ്മത്തിലെ ജലാംശം കുറക്കാന്‍ കാപ്പി ഒരു കാരണമായേക്കാം . അതിനാല്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കാന്‍ സാധിച്ചാല്‍ അത്രയും നന്ന് . അല്ലെങ്കില്‍ കാപ്പി കുടിക്കുമ്ബോള്‍ കൂടുതലായി തന്നെ വെള്ളവും കുടിക്കേണ്ടത് അനിവാര്യമാണ് .
മദ്യം ; നമ്മുടെ ചര്‍മ്മത്തിന് ഒട്ടും ഗുണകരമല്ല . കാരണം മദ്യം കഴിക്കുമ്ബോള്‍ നമ്മുടെ ശരീരത്തിലെ ജലാംശം കുറയുകയും തന്മൂലം ചര്‍മ്മം വരണ്ടതുമാകും.അപ്പോൾ ഈ ഭക്ഷണങ്ങൾ ഒഴിവാക്കിയാൽ ആ ചർമ്മം നമുക്കും സ്വാന്തമാക്കാം .
https://www.facebook.com/Malayalivartha