Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു  


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..

സാറിന്റെയൊരു കാര്യം... ശിവശങ്കറിന്റെ കാര്യത്തില്‍ വെള്ളിയാഴ്ച നിര്‍ണായമായിരിക്കെ പുറം വേദന കൂടുന്നു; കോടതി തീരുമാനം വരുന്നത് വരെ ആയുര്‍വേദ ചികിത്സ തുടര്‍ന്നേക്കും; ഉഴിച്ചിലിനും പിഴിച്ചിലിനുമായി ആശുപത്രി മാറ്റാനും ശ്രമം; ഇനിയും നോക്കിനില്‍ക്കരുതെന്ന് ഉറപ്പിച്ച് ഡോവല്‍

21 OCTOBER 2020 08:12 AM IST
മലയാളി വാര്‍ത്ത

കസ്റ്റംസ് തലയ്ക്കല്‍ കൊണ്ട് കുടം ഉടച്ചതില്‍ രാജ്യസുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവല്‍ തികഞ്ഞ നിരാശയിലാണ്. സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ കസ്റ്റംസിനെ ശരിക്കും പറ്റിക്കുകയായിരുന്നു. ഇക്കാര്യം കസ്റ്റംസ് തന്നെ കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശിവങ്കറിന് അറസ്റ്റ് ഉണ്ടാകുമെന്ന് അറിയാമായിരുന്നു. ബോധപൂര്‍വമായ ബോധം കെടലായതുകൊണ്ടാണ് ഭാര്യയുടെ ആശുപത്രിയിലേക്ക് തന്നെ പോയത്. മാത്രമല്ല മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നതുവരെ മെഡിക്കല്‍ കോളേജ് ഐസിയുവില്‍ തങ്ങുകയും ചെയ്തു. മുന്‍കൂര്‍ ജാമ്യം ലഭിച്ചതോടെ പെട്ടെന്ന് എങ്ങനെ ഐസിയു വാസം അവസാനിപ്പിച്ചു എന്നും സംശയമുണ്ട്. അതേസമയം നിലപാട് കടുപ്പിക്കാന്‍ അജിത് ഡോവല്‍ നിര്‍ദേശവും നല്‍കി.

കസ്റ്റംസ് കോടതിയില്‍ നിലപാട് കടുപ്പിച്ചതോടെ മുന്‍കൂര്‍ ജാമ്യത്തിലെ സ്റ്റേ ഒഴിവാക്കുമെന്നാണ് കരുതുന്നത്. അങ്ങനെ വന്നാല്‍ ഏത് നിമിഷവും ശിവശങ്കറിനെ കസ്റ്റംസ് അകത്താക്കും. ഇത് മുന്നില്‍ കണ്ടുള്ള പ്രവര്‍ത്തനമാണ് ശിവശങ്കര്‍ നടത്തുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന എം.ശിവശങ്കര്‍ കോടതി തീരുമാനം വരുന്നത് വരെയും ആശുപത്രിയില്‍ ചികിത്സയില്‍ തുടര്‍ന്നേക്കും. കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്ത ശിവശങ്കര്‍ നിലവില്‍ വഞ്ചിയൂരിലെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയിലാണ്. തിരുവനന്തപുരം ആയുര്‍വേദ മെഡിക്കല്‍ കോളജിലേക്ക് ചികിത്സ മാറ്റാനുള്ള സാദ്ധ്യതയും തേടുന്നുണ്ട്. 23 വരെ അറസ്റ്റ് തടഞ്ഞ സാഹചര്യത്തില്‍ അന്വേഷണ ഏജന്‍സികള്‍ ആശുപത്രിയിലെത്തി ചോദ്യം ചെയ്യാനുളള സാദ്ധ്യതയും കുറവാണ്.

ശിവശങ്കറിന് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഇദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്യാമെന്ന് ഞായറാഴ്ച തന്നെ അസ്ഥിരോഗവിഭാഗത്തിലെ ഡോക്ടര്‍ മെഡിക്കല്‍ ബോര്‍ഡിനെ അറിയിക്കുകയും ചെയ്തു. നട്ടെല്ലിന് വേദനയുണ്ടെന്നും ദീര്‍ഘകാലമായി ചികിത്സ നടത്തുന്നുണ്ടെന്നും ശിവശങ്കര്‍ ഡോക്ടര്‍മാരെ അറിയിച്ചിരുന്നു. എന്നാല്‍, വിശ്രമിച്ചാല്‍ മതിയെന്നായിരുന്നു നിര്‍ദേശം. തുടര്‍ന്നാണ് ശിവശങ്കര്‍ ആംബുലന്‍സില്‍ ആയുര്‍വേദ ആശുപത്രിയിലെത്തിയത്.

അതേസമയം ലൈഫ് മിഷന്‍ ക്രമക്കേടില്‍ സര്‍ക്കാരിനെതിരായ അന്വേഷണത്തിനുളള ഭാഗിക സ്‌റ്റേ നീക്കണമെന്ന സി.ബി.ഐയുടെ അപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്‌റ്റേ നിലനില്‍ക്കുന്നതിനാല്‍ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നില്ലെന്ന് സി.ബി.ഐ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റെ ബെഞ്ച് ആണ് വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി കേസ് പരിഗണിക്കുക. ലൈഫ് പദ്ധതിയിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ സര്‍ക്കാര്‍ നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി ഇടക്കാല സ്‌റ്റേ അനുവദിച്ചിരുന്നു.

ശിവശങ്കറിനെതിരെ രൂക്ഷ വിമര്‍ശനമാണ് സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘം ഉന്നയിച്ചത്. ശിവശങ്കറിന്റെ തിരുവനന്തപുരം ആശുപത്രിയിലെ ചികിത്സ മുന്‍കൂട്ടി തയ്യാറാക്കിയ തിരക്കഥയാണെന്ന് കസ്റ്റംസ് കുറ്റപ്പെടുത്തി. ഭാര്യ ജോലി ചെയ്യുന്ന ആശുപത്രിയില്‍ തന്നെ ശിവശങ്കര്‍ ചികിത്സ തേടിയത് ഇതിന്റെ ഭാഗമായാണ് എന്നും കസ്റ്റംസ് വിമര്‍ശിച്ചു.

ശിവശങ്കറിന്റെ അസുഖം തട്ടിപ്പാണെന്ന് വൈദ്യപരിശോധനയില്‍ വ്യക്തമായി . വേദന സംഹാരി കഴിച്ചാല്‍ തീരാവുന്ന നടുവേദനമാത്രമാണ് ശിവശങ്കറിന് ഉണ്ടായിരുന്നത്. വക്കാലത്ത് ഒപ്പിട്ട് കൊച്ചിയില്‍ നിന്ന് മടങ്ങുമ്പോള്‍ അദ്ദേഹം അറസ്റ്റ് പ്രതീക്ഷിച്ചിരുന്നു. കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ ഒഴിവാക്കാനാണ് അസുഖം നടിച്ചത്. അതേസമയം ശിവശങ്കറിന്റെ മുന്‍കൂര്‍ ജാമ്യപേക്ഷ നിലനില്‍ക്കില്ലെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ പറഞ്ഞു. ഈ വാദം കോടതി അംഗീകരിച്ചാല്‍ പിന്നെ ശിവശങ്കറിന്റെ ജാമ്യം സ്വഹയാകും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സാമ്പത്തിക ലാഭത്തോടൊപ്പം വാഹന ഭാഗ്യവും! മിഥുനം രാശിക്കാർക്ക് വിശേഷ ദിനം!  (1 minute ago)

കനത്തമഴയെ തുടര്‍ന്ന് കാസര്‍കോടിന് പുറമേ കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു  (14 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും മുൻ എംഎൽഎയുമായ പി.എ മാധവൻ അന്തരിച്ചു... 80 വയസ്സായിരുന്നു, വാഹനാപകടത്തിൽ പരിക്കേറ്റതിനെത്തുടർന്ന് കഴിഞ്ഞ കുറച്ചു മാസങ്ങളായി ചികിത്സയിലായിരുന്നു    (21 minutes ago)

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (7 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (9 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (9 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (9 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (9 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (9 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (9 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (10 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (10 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (10 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (10 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (10 hours ago)

Malayali Vartha Recommends