എസ്സിഇആര്‍ടിയില്‍ 30 താല്‍ക്കാലികക്കാരെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാരിന് ഗവേണിങ് ബോഡി യോഗത്തിന്റെ ശുപാര്‍ശ

വിദ്യാഭ്യാസ ഗവേഷണ സ്ഥാപനമായ എസ്സിഇആര്‍ടിയില്‍ 30 താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്നു. സംസ്ഥാന സര്‍ക്കാരിനു കീഴിലെ സ്ഥാപനത്തില്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതാവ് ഉള്‍പ്പെടെയുള്ളവരെ സ്ഥിരപ്പെടുത്താനാണ് ഗവേണിങ് ബോഡി യോഗം സര്‍ക്കാരിനു ശുപാര്‍ശ നല്‍കിയത്.
ഗവേണിങ് ബോഡി ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരാണ് അന്തിമ തീരുമാനം എടുക്കുക. എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് വേണ്ടപ്പെട്ടവരെ സ്ഥിരപ്പെടുത്തുന്നതിന്റെ ഭാഗമാണിത്. എസ്സിഇആര്‍ടിയില്‍ സ്ഥിരം നിയമനത്തിനുള്ള ചട്ടങ്ങളും തയാറാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ അംഗീകരിക്കുന്ന മുറയ്ക്ക് ഇതു നിലവില്‍ വരും.
30 വര്‍ഷത്തിലധികമായി താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ അവിടെ ഉണ്ടെന്നും ഇത്തരം ജീവനക്കാരുടെ കാര്യത്തില്‍ അനുഭാവപൂര്‍വമായ നിലപാട് സ്വീകരിക്കേണ്ടതുകൊണ്ടാണ് സ്ഥിരപ്പെടുത്തുന്നതെന്നും അധികൃതര്‍ പറയുന്നു.
https://www.facebook.com/Malayalivartha























