Widgets Magazine
05
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പരന്ന് സഖാക്കള്‍... എന്‍ഫോഴ്‌സ്‌മെന്റിനേയും കസ്റ്റംസിനേയും ഒരുപോലെ പറ്റിച്ച് ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സയില്‍ കഴിയുന്ന ശിവശങ്കരനെ അടപടലം പൂട്ടി അന്വേഷണ ഏജന്‍സികള്‍; ദേ ജാമ്യം കിട്ടിപ്പോയെന്ന് വിചാരിച്ചവരൊക്കെ അമ്പരന്നു; സ്വപ്നയെ മറയാക്കി സ്വര്‍ണക്കടത്ത് നിയന്ത്രിച്ചത് ശിവശങ്കറെന്ന് ഇ.ഡി

24 OCTOBER 2020 08:08 AM IST
മലയാളി വാര്‍ത്ത

സര്‍ക്കാര്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിനെ ദേശീയ അന്വേഷണ ഏജന്‍സികള്‍ മാരത്തോണ്‍ ചോദ്യം ചെയ്യല്‍ നടത്തിയിട്ടും എന്ത് കിട്ടി എന്നാണ് ചാനല്‍ ചര്‍ച്ചാ സഖാക്കള്‍ ചോദിച്ചത്. അപ്പോഴും അന്വേഷണ ഏജന്‍സികള്‍ ശാന്തമായി ശിവശങ്കറെ ചോദ്യം ചെയ്ത് തെളിവുകള്‍ ശേഖരിച്ചു കൊണ്ടിരുന്നു. അവസാനം കാര്യങ്ങള്‍ അറസ്റ്റിലേക്കാണ് പോകുന്നതെന്ന് ശിവശങ്കറിന് തന്നെ ബോധ്യമായപ്പോള്‍ ചോദ്യം ചെയ്യലിന് ഹാജരാകാതെ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിച്ചു. ഇതോടെ ഇഡിയില്‍ നിന്നും രക്ഷപ്പെട്ടു. അതേസമയം കസ്റ്റംസ് ശിവശങ്കറിനെ കസ്റ്റഡിയില്‍ എടുത്തെങ്കിലും ബോധക്കേട് അഭിനയിച്ച് ഭാര്യയുടെ ആശുപത്രിയിലായി. പിന്നീട് നടുവേദനയുമായി തിരുവനന്തപുരം മെഡക്കല്‍ കോളേജിലുമെത്തി. എന്നാല്‍ ഒരു കുഴപ്പവുമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയതോടെ അറസ്റ്റ് ഭയന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആയുര്‍വേദ ആശുപത്രിയില്‍ സുഖ ചികിത്സയ്ക്ക് പോയി. കസ്റ്റംസ് കേസിലും മുന്‍ കൂര്‍ ജാമ്യം നേടി.

രണ്ട് കേസിലും മുന്‍കൂര്‍ ജാമ്യം നേടി സുഖ ചികിത്സ കൊഴുപ്പിക്കാനിരുന്ന ശിവശങ്കറിനും ചാനല്‍ ചര്‍ച്ചക്കാര്‍ക്കും തെറ്റിപ്പോയി. അമ്പരപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് ഇഡിയും കസ്റ്റംസും നടത്തിയിരിക്കുന്നത്. മാത്രമല്ല സീല്‍വച്ച കവറില്‍ തെളിവുകളും നല്‍കി. ചിന്തിക്കാത്ത പല വിവിഐപികളും ഇതില്‍ ഭാഗമാണെന്ന സൂചനകളും വരുന്നു.

സ്വപ്നയെ മറയാക്കി സ്വര്‍ണക്കടത്തു നിയന്ത്രിച്ചത് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറാകാമെന്നും സ്വര്‍ണമടങ്ങിയ നയതന്ത്ര ബാഗ് വിട്ടുകിട്ടാന്‍ ശിവശങ്കര്‍ പലതവണ കസ്റ്റംസ് ഉദ്യോഗസ്ഥരെ വിളിച്ചെന്നുമാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്.

സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. സ്വര്‍ണക്കടത്തിലെ ലാഭം എത്തിച്ചേര്‍ന്നത് ശിവശങ്കറിനാണോയെന്ന് സംശയിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസില്‍ ഉന്നത പദവി വഹിക്കുന്നതിനാല്‍ സ്വപ്നയെ ഇതിന് മറയാക്കിയതാകാം. ഇക്കാര്യങ്ങള്‍ അന്വേഷിക്കുകയാണെന്നും ഇ.ഡിക്കു വേണ്ടി ഹാജരായ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു വാദിച്ചു. ഇ.ഡി കോടതിയില്‍ നല്‍കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ പോലും പറയാത്ത അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ മറുപടി നല്‍കി. ശിവശങ്കറിനെതിരായ വാട്ട്‌സാപ്പ് സന്ദേശമടക്കമുള്ള തെളിവുകള്‍ മുദ്രവെച്ച കവറില്‍ ഇ.ഡി സമര്‍പ്പിച്ചു.

ഇത് ശിവശങ്കറിന്റെ അഭിഭാഷകന്‍ എതിര്‍ത്തെങ്കിലും തെളിവുകള്‍ പരസ്യമാക്കാനാവില്ലെന്നും അന്വേഷണത്തെ അതു ബാധിക്കുമെന്നും അഡി. സോളിസിറ്റര്‍ ജനറല്‍ വ്യക്തമാക്കി. വാദം പൂര്‍ത്തിയായതിനെത്തുടര്‍ന്ന് 28നു വിധി പറയാന്‍ മാറ്റി. അറസ്റ്റ് വിലക്കിയ ഇടക്കാല ഉത്തരവ് അതുവരെ നിലനില്‍ക്കും.

ഇ.ഡി ശക്തമായ വാദങ്ങളാണ് നടത്തിയത്. സ്വര്‍ണക്കടത്തിന്റെയും കള്ളപ്പണം വെളുപ്പിക്കലിന്റെയും ഗൂഢാലോചനയില്‍ ശിവശങ്കറിനു പങ്കുണ്ട്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെന്ന പദവി ഇതിനായി വിനിയോഗിച്ചു. ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനെ കാണാന്‍ ശിവശങ്കറിനൊപ്പം പോയപ്പോള്‍ സ്വപ്നയുടെ പക്കലുണ്ടായിരുന്ന 30 ലക്ഷം രൂപ സ്വര്‍ണക്കടത്തില്‍ നിന്ന് ലഭിച്ച കമ്മിഷന്‍. ചോദ്യം ചെയ്യലിനോടു സഹകരിക്കുന്നില്ല. ഉത്തരങ്ങള്‍ പലതും കള്ളമാണ് എന്നാണ് ഇഡി പറഞ്ഞത്.

അതേസമയം പ്രതിയല്ലെങ്കില്‍ പിന്നെ മുന്‍കൂര്‍ ജാമ്യം എന്തിനാണ് എന്നാണ് കസ്റ്റംസ് ചോദിച്ചത്. മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് തെളിവുകള്‍ നശിപ്പിക്കാനിടയാക്കും. സാമ്പത്തിക കുറ്റ കൃത്യങ്ങളില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാവില്ലെന്നും കസ്റ്റംസ് ശക്തമായി വാദിച്ചു. ഇതോടെയാണ് ശിവശങ്കറിന്റെ ജാമ്യം ഇരുട്ടിലാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കിരണ്‍  (10 minutes ago)

ആക്രമണം ശസ്ത്രക്രിയ കഴിഞ്ഞ യുവതിക്കു നേരെ;  (24 minutes ago)

നാട്ടിലേക്ക് പോകാനിരിക്കെ വിധി തട്ടിയെടുത്തു...  (35 minutes ago)

ഡ്യൂട്ടിക്കിടെ ദേഹാസ്വാസ്ഥ്യം...  (43 minutes ago)

ഉപരാഷ്ട്രപതിയുടെ സുരക്ഷാ മുന്നൊരുക്കത്തിന്റെ ഭാഗമായി രാവിലെ എട്ട് മണി മുതല്‍ പത്തു മണി വരെ  (52 minutes ago)

വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍...  (1 hour ago)

മയോ ക്ലിനിക്കില്‍ പത്തുദിവസത്തിലേറെ മുഖ്യമന്ത്രി ചികിത്സയിലായിരിക്കും...  (1 hour ago)

വി എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍....  (1 hour ago)

അധ്യാപകന്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച അധ്യാപികയ്ക്ക് മുന്‍കൂര്‍ ജാമ്യം  (9 hours ago)

വിവാഹേതര ബന്ധം സംശയിച്ച് വനിതാ കൗണ്‍സിലറെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി  (10 hours ago)

മലപ്പുറം മങ്കട സ്വദേശിയായ 18കാരി മരിച്ചു  (11 hours ago)

39 വര്‍ഷം പഴക്കമുള്ള ഒരു കൊലപാതക കേസിന് പിന്നാലെ തിരുവമ്പാടി പോലീസ്  (11 hours ago)

എയര്‍പോര്‍ട്ടില്‍ കയറാന്‍ സമ്മതിക്കാതെ പ്രതിപക്ഷം തടയണം  (11 hours ago)

മകള്‍ നവമിയുടെ ചികില്‍സയ്ക്ക് സൗകര്യമൊരുക്കും, മകന് താല്‍ക്കാലിക ജോലി ഉടന്‍ നല്‍കും  (12 hours ago)

എന്തുകൊണ്ട് പരാതി നല്‍കാന്‍ ഇത്ര വൈകി എന്ന കാര്യത്തിലും വിശദീകരണം കിട്ടിയില്ലെന്ന് കോടതി  (12 hours ago)

Malayali Vartha Recommends