Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

വീണ്ടുമൊരു വെള്ളി... സെഷന്‍സ് കോടതി ജാമ്യം തള്ളിയതിന് പിന്നാലെ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിനെത്തിയ ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും രൂക്ഷ വിമര്‍ശനം; നിയമം കയ്യിലെടുത്തിട്ട് നിയമത്തിന്റെ ആനുകൂല്യം ലഭിക്കണമെന്ന് വാദിക്കുന്നവര്‍ക്കുള്ളതാണ് കേടതിയുടെ പരാമര്‍ശങ്ങള്‍

24 OCTOBER 2020 09:26 AM IST
മലയാളി വാര്‍ത്ത

1000 രൂപയും മള്ളൂര്‍ വക്കീലും ഉണ്ടെങ്കില്‍ ആര്‍ക്കും ആരെയും വകവരുത്താമെന്ന കാലമൊക്കെ പോയി. ഇപ്പോഴെ ഇവിടത്തെ കോടതികള്‍ ശക്തമാണ്. പണവും സ്വാധിനവുമൊക്കെ കൈയ്യില്‍ വച്ചാല്‍ മതിയെന്ന് വെളിപ്പെടുത്തുന്ന എത്രയെത്ര കോടതി വിധികളാ നമുക്ക് കാണാന്‍ സാധിക്കുന്നത്. വീട്ടില്‍ കയറി വിജയ് പി നായരെ മര്‍ദ്ദിച്ച കേസിലും സകലര്‍ക്കും അറിയാം ഭാഗ്യലക്ഷ്മിയും കൂട്ടരും ചെയ്തത് തെറ്റെന്ന്. എല്ലാം വീഡിയോ തെളിവായതാണ് സകലരും ഇവര്‍ക്കെതിരെ തിരിഞ്ഞത്.

വിജയ് പി നായരെ മര്‍ദ്ദിച്ച കേസില്‍ ഡബിംഗ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഉന്നയിച്ചത്. നിയമം കൈയിലെടുക്കാനും ആളുകളെ മര്‍ദ്ദിക്കാനും ആരാണ് അധികാരം തന്നതെന്ന് ഹൈക്കോടതി ഭാഗ്യലക്ഷമിയോട് ചോദിച്ചു.

ഭാഗ്യലക്ഷ്മിയുടെ ജാമ്യാപേക്ഷയില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി ഇടക്കാല ഉത്തവിട്ടു. മുന്‍കൂര്‍ ജാമ്യം തേടി ഭാഗ്യലക്ഷ്മി, ശ്രീലക്ഷമി അറക്കല്‍, ദിയ സന്ന എന്നിവര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഒക്ടോബര്‍ 30 വരെ കോടതി അറസ്റ്റ് തടഞ്ഞത്. ജാമ്യഹര്‍ജിയില്‍ 30ന് ഹൈക്കോടതി വിധി പറയും അതുവരെ മൂവരേയും അറസ്റ്റ് ചെയ്യാന്‍ പാടില്ല.

അറസ്റ്റ് തടയുന്നതിലൂടെ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നടല്‍കുന്നതെന്നും എന്നാല്‍ നിലവില്‍ പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടതിന്റെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ലെന്നും ഹൈക്കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ഹര്‍ജി പരിഗണിക്കുന്നതിനിടെ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി ഭാഗ്യലക്ഷ്മി, ദിയ സന്ന, ശ്രീലക്ഷമി എന്നിവര്‍ക്കെതിരെ നടത്തിയത്.

നിയമം കൈയിലെടുക്കാനും മര്‍ദ്ദിക്കാനും ആരാണ് നിങ്ങള്‍ക്ക് അധികാരം തന്നത്. അടിക്കാന്‍ റെയിയാണെങ്കില്‍ അതിന്റെ ഫലം നേരിടാനും നിങ്ങള്‍ തയ്യാറാവണം. അയാള്‍ (വിജയ് പി നായര്‍) ചെയ്തത് തെറ്റായിരിക്കാം. പക്ഷേ നിയമം കൈയിലെടുക്കാന്‍ പാടുണ്ടോ? വിജയ് പി നായരെ നിങ്ങള്‍ മര്‍ദ്ദിച്ചില്ലെന്ന് കാണിക്കാനായി എന്തു തെളിവാണ് ഹാജരാക്കാനുള്ളത്. അയാളെ ചോദ്യം ചെയ്യാന്‍ നിങ്ങളാരാണ് ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതിനിടെ ഹൈക്കോടതി ചോദിച്ചു.

അതേസമയം തനിക്കെതിരെ പൊലീസ് ചുമത്തിയ വകുപ്പുകള്‍ നിലനില്‍ക്കുന്നതല്ലെന്ന് ഭാഗ്യലക്ഷ്മി കോടതിയില്‍ ചൂണ്ടിക്കാട്ടി. ഇതിനെ എതിര്‍ത്ത പ്രോസിക്യൂഷന്‍ ഭാഗ്യലക്ഷമിയും സംഘവും വിജയ് പി നായരെ അക്രമിച്ചത് കൂടാതെ ലാപ്പ് ടോപ്പും മൊബൈലും മോഷ്ടിച്ചെന്നും ആരോപിച്ചു. എന്നാല്‍ ഈ വാദത്തോട് കോടതി വിയോജിച്ചു. ഇവര്‍ക്ക് മോഷ്ടിക്കാന്‍ ഉദ്ധേശമുണ്ടെന്ന് തോന്നുന്നില്ല. അല്ലെങ്കില്‍ ലാപ്പ് ടോപ്പും മറ്റും പൊലീസ് സ്‌റ്റേഷനില്‍ ഏല്‍പിക്കില്ലായിരുന്നു കോടതി നിരീക്ഷിച്ചു.

കേസില്‍ അടുത്ത വെള്ളിയാഴ്ചയാണ് വിധി വരുന്നത്. വീട്ടില്‍ കയറി വിജയ് പി നായരെ തല്ലി മുണ്ട് പറിച്ച് ചൊറിയണം ഇട്ട് കരിയോയില്‍ ഒഴിച്ച് മാപ്പ് പറയിപ്പിച്ച് വീഡിയോയിട്ട കേസിലാണ് നിര്‍ണായക വിധി വരുന്നത്. ബാക്കിയെല്ലാം പറഞ്ഞ് നില്‍ക്കാമെങ്കിലും ഇവര്‍ ലൈവായ് വീഡിയോയിട്ടതാണ് എല്ലാത്തിനും തെളിവായത്. സെഷന്‍സ് കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയതോടെയാണ് ഇവര്‍ ഹൈക്കോടതിയിലെത്തിയത്. അതേസമയം സര്‍ക്കാരും പോലീസും നിയമം നിയമത്തിന്റെ വഴിക്കെന്ന തീരുമാനമെടുത്തതാണ് ഭാഗ്യലക്ഷ്മിയ്ക്കും കൂട്ടര്‍ക്കും വിനയായത്.

ജാമ്യ ഹര്‍ജിയെ എതിര്‍ക്കുന്ന ശക്തമായ റിപ്പോര്‍ട്ടാണ് തമ്പാനൂര്‍ പോലീസ് എടുത്തിരിക്കുന്നത്. വിജയ് പി. നായരുടെ വീട് കാണിച്ചുകൊടുത്ത രണ്ടു പേര്‍ കൂടി കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അങ്ങനെയെങ്കില്‍ അവരെ കൂടി പിടികൂടേണ്ടതുണ്ട്. വിജയ് പി നായരെ കൈയ്യേറ്റം ചെയ്ത ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണും കണ്ടെത്തേണ്ടതുണ്ട്. അതുകൊണ്ട് തന്നെ ഭാഗ്യലക്ഷ്മി അടക്കമുള്ള പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്നാണ് പോലീസിന്റെ വാദം. എന്തായാലും ഇതേ നിലപാടാണ് ഹൈകോടതി വെള്ളിയാഴ്ചയും എടുക്കുകയാണെങ്കില്‍ പിന്നെ എല്ലാ റോളും തമ്പാനൂര്‍ പോലീസായിരിക്കും എത്തുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (2 hours ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (4 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (4 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (4 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (5 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (5 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (5 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (5 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (5 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (5 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (5 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (5 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (8 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (11 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (11 hours ago)

Malayali Vartha Recommends