Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

സാധ്യതകള്‍ പോകുന്നത്... സ്വര്‍ണ്ണക്കടത്ത് കേസില്‍ എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ മറയാക്കിയെന്ന ഇഡി വാദത്തിനുള്ള തെളിവ് ഹൈക്കോടതിയില്‍ ഹാജരാക്കാതിരുന്നാല്‍ 28 ന് ജാമ്യം ലഭിക്കാന്‍ സാധ്യത

24 OCTOBER 2020 11:40 AM IST
മലയാളി വാര്‍ത്ത

എം. ശിവശങ്കറിന് ജാമ്യം ലഭിച്ചേക്കുമെന്ന് സൂചന. കാരണം ഇ ഡി ഇപ്പോള്‍ ഹൈക്കോടതിയില്‍ ഹാജരാക്കിയിരിക്കുന്നത് ചില സാധ്യതകള്‍ മാത്രമാണ്.

28 വരെ അറസ്റ്റ് തടഞ്ഞതില്‍ ഇഡിയുടെ നിയമ വിഭാഗം തീര്‍ത്തും അസ്വസ്ഥരാണ്. കേസ് വാദിക്കുന്നതില്‍ ഏജന്‍സിയുടെ ഭാഗത്ത് വീഴ്ചയുണ്ടായിട്ടുണ്ടോ എന്ന് ഇഡി പരിശോധിക്കുന്നുണ്ട്.

സ്വര്‍ണ്ണകടത്തിനായി ശിവശങ്കര്‍ സ്വപ്നയെ ഉപയോഗിച്ചെന്ന സാധ്യതയാണ് ഇഡി മുന്നോട്ടുവയ്ക്കുന്നത്. ഇത് ഇഡി മുന്നോട്ടുവയ്ക്കുന്ന ഒരു സാധ്യത മാത്രമാണ്. തെളിവ് ഹാജരാക്കാന്‍ അവര്‍ക്ക് കഴിഞ്ഞിട്ടില്ല. അത് തന്നെയാണ് അവരുടെ പ്രശ്‌നം.

ഇ.ഡി.യും കസ്റ്റംസും അറസ്റ്റുചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ ജാമ്യം തേടി മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയിലെ വാദത്തില്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജുവിന്റെ പ്രധാന വാദമിതായിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്. അതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും. മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ഇത്തരത്തിലുള്ള ഇടപാടില്‍ പങ്കാളിയായതെന്നത് നടുക്കമുണ്ടാക്കുന്നതാണ്. സ്വര്‍ണമടങ്ങിയ ബാഗേജ് വിട്ടുനല്‍കാന്‍ ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചുവെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ആരോപിച്ചു. ഇ.ഡി.യുടെ അന്വേഷണറിപ്പോര്‍ട്ട് മുദ്രവെച്ച കവറില്‍ കോടതിക്ക് കൈമാറുകയുംചെയ്തു. ഇതെല്ലാം കണക്കിലെടുത്ത് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടത്.

എന്നാല്‍, ശിവശങ്കര്‍ കസ്റ്റംസിനെ വിളിച്ചിട്ടില്ലെന്ന് 302 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്ന് ശിവശങ്കറിനായി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ പി. വിജയഭാനു ബോധിപ്പിച്ചു. ശിവശങ്കറും സ്വപ്നാസുരേഷും തമ്മിലുള്ള വാട്‌സാപ്പ് സന്ദേശത്തില്‍ പറയുന്നത് 2018ല്‍ ലോക്കറില്‍ 30 ലക്ഷം രൂപ വെച്ചതിനെക്കുറിച്ചാണ്. ആ പണം മൂന്നോ നാലോ മാസത്തിനുള്ളില്‍ പിന്‍വലിച്ചിരുന്നു. അതിനുശേഷം ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ പക്കല്‍നിന്ന് ലോക്കറിന്റെ താക്കോല്‍ സ്വപ്ന വാങ്ങിയിരുന്നു. പിന്നെ എന്തുനടന്നുവെന്ന് അറിയില്ല.

ഈഘട്ടത്തില്‍ ലോക്കര്‍ ഇപ്പോഴുമില്ലേയെന്ന് കോടതി ചോദിച്ചു. ലോക്കര്‍ ഉണ്ട് എന്നാല്‍, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനുപോലും എന്താണ് പിന്നീട് നടന്നതെന്ന് അറിയില്ല. ലോക്കര്‍ സ്വപ്നയുടെയും വേണുഗോപാലിന്റെയും പേരില്‍ അല്ലേയെന്നും കോടതി ആരാഞ്ഞു. ലോക്കര്‍ തുറക്കാന്‍ വേണുഗോപാലാണ് പണം നല്‍കിയത്. അതിനാലാണ് രണ്ടുപേരുടെയും പേരില്‍ ലോക്കര്‍ തുറന്നതെന്ന് ശിവശങ്കറിന്റെ അഭിഭാഷകന്‍ വിശദീകരിച്ചു.

60 മണിക്കൂറോളം കസ്റ്റംസും 36 മണിക്കൂറോളം ഇ.ഡി.യും ചോദ്യം ചെയ്തിട്ടും അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നാണ് പറയുന്നത്. ജാമ്യഹര്‍ജി വന്നപ്പോള്‍ അറസ്റ്റുചെയ്യേണ്ടതില്ലെന്നാണ് എന്‍.ഐ.എ.യും വ്യക്തമാക്കിയത്. സാമ്പത്തികകുറ്റകൃത്യത്തിലും മുന്‍കൂര്‍ ജാമ്യം നല്‍കുന്നതിന് തടസ്സമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ എപ്പോഴും തയ്യാറാണ്. ദിവസവും പുതിയപുതിയ കേസുകള്‍ എടുക്കുകയാണെന്നും സീനിയര്‍ അഭിഭാഷകന്‍ ആരോപിച്ചു. തുടര്‍ന്നാണ് ഹര്‍ജി വിധിപറയാനായി മാറ്റിയത്. സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നു. ഇടപാടുകളുടെയെല്ലാ നേട്ടവും ശിവശങ്കറിലേക്കാണ് എത്തിയത്. സ്വര്‍ണം കടത്തിയപ്പോള്‍ ശിവശങ്കര്‍ വഹിച്ചിരുന്ന സ്ഥാനം കണക്കിലെടുത്തുകൊണ്ടാണ് ഇക്കാര്യങ്ങള്‍ പറയുന്നതെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്.വി. രാജു കോടതിയില്‍ പറഞ്ഞു. ഇ.ഡി.യും കസ്റ്റംസും അറസ്റ്റുചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ മുന്‍കൂര്‍ജാമ്യം തേടി മുന്‍ ഐ.ടി. സെക്രട്ടറി എം. ശിവശങ്കര്‍ നല്‍കിയ ഹര്‍ജിയിലെ വിശദവാദത്തിലായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

രണ്ടുമണിക്കൂറോളം വാദംകേട്ടശേഷം ജസ്റ്റിസ് അശോക് മേനോന്‍ ഹര്‍ജി ഒക്ടോബര്‍ 28 ന് വിധിപറയാനായി മാറ്റി. അതുവരെ അറസ്റ്റുപാടില്ലെന്നും കോടതി അറിയിച്ചു. അതോടെ ഇ.ഡി. പ്രതിസന്ധിയിലായി. സ്വപ്ന പൂര്‍ണമായും ശിവശങ്കറിന്റെ നിയന്ത്രണത്തിലായിരുന്നുവെന്ന് പറഞ്ഞിട്ടും കോടതി കേള്‍ക്കാത്തതാണ് ഇഡിയെ ബുദ്ധിമുട്ടിച്ചത്.

ഇ ഡിക്ക് തെളിവ് ഹാജരാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ ശിവശങ്കറിനെ അറസ്‌റ് ചെയ്യരുതെന്ന് കോടതി പറയുമായിരുന്നില്ല. ഇത് നിയമവിദഗ്ദ്ധരും ചൂണ്ടിക്കാണിക്കുന്നുണ്ട്. ശിവശങ്കറിന് ജാമ്യം കിട്ടുമെന്ന് ആരും പ്രതീക്ഷിച്ചതല്ല

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (4 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (4 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (4 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (10 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (10 hours ago)

Malayali Vartha Recommends