Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംശയം കൊലപാതകത്തിലേക്ക്; ജോലിക്ക് പോകാൻ ഒരുങ്ങുന്നതിനിടെ ആനക്കല്ലിൽ മുപ്പതുകാരിയെ ഭർത്താവ് ശ്വാസംമുട്ടിച്ചു കൊന്നു...


വരും മണിക്കൂറുകളിൽ ശക്തമായ മഴ; ജാഗ്രതാ നിർദ്ദേശവുമായി കാലാവസ്ഥാ വകുപ്പ്: 7 ജില്ലകളിൽ യെല്ലോ അലർട്ട്: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ഓറഞ്ച് അലേർട്ട്


അവളെ ഞാൻ തീർത്തു!" കുഞ്ഞിനെ ഉമ്മയെ ഏൽപ്പിച്ച് മുഹമ്മദ് മുങ്ങി; പൊന്നാനിയെ നടുക്കിയ കൊലപാതകത്തിന്റെ ഞെട്ടിക്കുന്ന വിവരങ്ങൾ...


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..


വിജയിയുടെ തമിഴ് വെട്രി കഴകം കൂടി കളത്തിലിറങ്ങിയതോടെ തിരഞ്ഞെടുപ്പ് ചിത്രം മാറുമോ..? എക്സിറ്റ് പോൾ ഫലങ്ങളും പ്രവചിക്കുന്നത്..മെയ് നാലു വരെ കാത്തിരുന്നേ മതിയാവു..

2020 ഏപ്രിലില്‍ പൂര്‍ത്തിയാക്കാനുദ്ദേശിച്ച് പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്ത കോരപ്പുഴപ്പാലം ഡിസംബറോടെ തുറക്കാന്‍ നിര്‍മാണം തകൃതി

24 OCTOBER 2020 12:17 PM IST
മലയാളി വാര്‍ത്ത

2020 ഏപ്രിലില്‍ പൂര്‍ത്തിയാക്കുമെന്ന് പ്രഖ്യാപിച്ച് ദേശീയപാത എലത്തൂരില്‍ കോരപ്പുഴപ്പാലത്തിന്റെ പുനര്‍നിര്‍മാണ പ്രവൃത്തികള്‍ ഉദ്ഘാടനം ചെയ്തിട്ട് 665 ദിവസം പിന്നിടുന്നു. കഴിഞ്ഞ വര്‍ഷം പ്രളയവും ഈ വര്‍ഷം കോവിഡും സൃഷ്ടിച്ച വിടവിനു ശേഷം നിര്‍മാണ പ്രവൃത്തി തകൃതിയായി നടക്കുകയാണ്. 

പാലംപണി ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് ഇപ്പോള്‍ അധികൃതര്‍ പറയുന്നത്. പാലത്തിന്റെ 70% പണി പൂര്‍ത്തിയായതായി മന്ത്രിയും മണ്ഡലത്തിലെ എംഎല്‍എയുമായ എ.കെ.ശശീന്ദ്രന്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

പാലത്തിന്റെ 7 സ്പാനുകളില്‍ വടക്കേയറ്റത്തുള്ള 2 സ്പാനുകളുടെ നിര്‍മാണം ബാക്കിയാണ്. ശേഷിക്കുന്ന 5 സ്പാനുകളുടെ വശങ്ങളിലുള്ള വലിയ ആര്‍ച്ചുകളില്‍ നാലെണ്ണത്തിന്റെ നിര്‍മാണമാണു പൂര്‍ത്തിയായത്. നിലവില്‍ 7 സെറ്റ് തൂണുകളുടെ നിര്‍മാണം പൂര്‍ത്തിയായി. ഇരുവശത്തും അപ്രോച്ച് റോഡുകളുടെ നിര്‍മാണവും പുരോഗമിക്കുന്നു. നിര്‍മാണ ചുമതല ഏറ്റെടുത്ത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റി പണി തുടങ്ങി രണ്ടുവര്‍ഷം തികയുന്ന ഡിസംബറിലെങ്കിലും നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ള കഠിനശ്രമത്തിലാണ്്. 27.17 കോടി രൂപയ്ക്കാണ് പാലം പുനര്‍നിര്‍മാണം.

1937-ല്‍ കെ.കേളപ്പന്‍ മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ് കോരപ്പുഴ, മൂരാട് പുഴ എന്നിവയ്ക്ക് കുറുകെ പാലം പണിയാന്‍ തീരുമാനിച്ചത്. 1938-ല്‍ പാലം പണിക്ക് തുക അനുവദിച്ചെങ്കിലും അതു തികയില്ലെന്നു കണ്ട് കേളപ്പനും സംഘവും പിരിവിനിറങ്ങി. അന്നത്തെ മദിരാശിയിലെ കാനന്‍ ഡങ്കര്‍ലി ആന്‍ഡ് കമ്പനി ലിമിറ്റഡാണ് 1940-ഓടെ പാലംപണി പൂര്‍ത്തിയാക്കിയത്. പക്ഷേ പാലത്തിലെ ഒരു ഫലകത്തില്‍പ്പോലും തന്റെ പേരുവയ്ക്കാന്‍ കെ.കേളപ്പന്‍ സമ്മതിച്ചില്ല. അതുവഴി കടന്നുവന്ന ഒരു കാളവണ്ടി പാലത്തിലൂടെ കടത്തിവിട്ടാണ് കെ.കേളപ്പന്‍ പാലം ഉദ്ഘാടനം ചെയ്തത്. ഈ പാലമാണ് 2018 നവംബര്‍ പകുതിയോടെ പൊളിച്ചു നീക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാര്‍ത്ഥികളുടെ പ്രധാന യോഗം വിളിച്ചു  (15 minutes ago)

തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ടിനുള്ള അവസരമില്ലെന്ന് ഹൈക്കോടതി  (32 minutes ago)

നടന്‍ മധുവിന് കൃഷ്ണാഞ്ജലി പുരസ്‌ക്കാരം  (40 minutes ago)

വേനല്‍മഴയും കാറ്റും; അട്ടപ്പാടിയില്‍ ഓട്ടോറിക്ഷക്ക് മേല്‍ മരം വീണ് യുവതി മരിച്ചു  (54 minutes ago)

കുസാറ്റിലെ ബിടെക് അവസാന വർഷ വിദ്യാർഥിനി സ്വകാര്യ ഹോസ്റ്റലിൽ മരിച്ച നിലയിൽ  (59 minutes ago)

ഒപെക്, ഒപെക് പ്ലസ് കൂട്ടായ്മയിൽനിന്ന് പിൻമാറാനുള്ള യു.എ.ഇയുടെ തീരുമാനത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്ന് രാജ്യത്തിന്റെ ഊർജ അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ മുഹമ്മദ് അൽ മസ്‌റൂയി പറഞ്ഞു  (1 hour ago)

സൈക്കിളില്‍ നിന്നും വീണു മരിച്ച സൈറ ഹാത്തൂന്റെ കുടുംബത്തെ കാണാന്‍ മന്ത്രി സജി ചെറിയാന്‍ ആലപ്പുഴയിലെത്തി  (1 hour ago)

കുംഭമേളയിലെ ചിത്രങ്ങളിലൂടെ സോഷ്യൽ മീഡിയയിൽ വൈറലായ പെൺകുട്ടി എറണാകുളം ജെഎംസി സെക്കന്‍റ് കോടതിയിൽ രഹസ്യമൊഴി നൽകി  (1 hour ago)

ബിരിയാണിക്ക് പിന്നാലെ തണ്ണിമത്തന്‍ കഴിച്ചു;ദൂരുഹത തുടരുന്നതിനിടെ വിപണികളില്‍ നിന്ന് തണ്ണിമത്തന്‍ അപ്രത്യക്ഷമായി  (1 hour ago)

''നീ ....... ആയിട്ട് വിഷയം തീര്‍ക്കോ, അല്ലെങ്കില്‍ എനിക്ക് എനിക്ക് ഭ്രാന്ത് പിടിക്കും; നിങ്ങള്‍ രണ്ടാളും ...  (1 hour ago)

'പ്രാർത്ഥിച്ച എല്ലാവർക്കും നന്ദി'; കുഞ്ഞനുജനില്ലാതെ വീട്ടിലേക്ക് മടങ്ങി അനോഷ്, പൂർണ ആരോ​ഗ്യവാനെന്ന് ഡോക്ടർമാർ  (1 hour ago)

കേരളത്തില്‍ തൂക്കുമന്ത്രിസഭയുടെ സാധ്യത പറഞ്ഞ് ടുഡേയ്സ് ചാണക്യയുടെ എക്സിറ്റ് പോള്‍ പ്രവചനം  (1 hour ago)

അടുത്ത മൂന്ന് മണിക്കൂറിൽ മഴ കൊടും മഴ...പ്രവചനം മാറി മറിഞ്ഞു.. ഈ 4 ജില്ലകള്‍ക്ക് മുന്നറിയിപ്പ് ? തിരുവനന്തപുരത്ത് ഇടിയും മഴയും  (1 hour ago)

ഇറാനിൽ പ്രകമ്പനം...! രഹസ്യായുധം പയറ്റുന്നു ശ്വാസം മുട്ടി ജനം ഇറങ്ങി ഓടും അമേരിക്കയോട് കളിച്ചാൽ..!  (1 hour ago)

ക്യാന്‍സര്‍ രോഗിയായ യുവാവിനെ കാണാനില്ലെന്ന് പരാതി; 'കാല്‍മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന് പിന്നാലെയാണ് 22 കാരനെ കാണാതായത്  (2 hours ago)

Malayali Vartha Recommends