7 മാസമായി അടഞ്ഞുകിടക്കുന്ന സ്റ്റുഡിയോ വൈദ്യുതി ബില്‍ കുടിശികയായി അടയ്ക്കേണ്ടത് 5,24,752 രൂപ!
എടപ്പാളില്‍ ലോക്ഡൗണിനെ തുടര്‍ന്ന് 7 മാസമായി അടച്ചിട്ടിരുന്ന സ്റ്റുഡിയോ 5,24,752 രൂപ കുടിശിക വരുത്തിയതായി വൈദ്യുതി ബില്‍ !
എടപ്പാള്‍ കുറ്റിപ്പുറം റോഡിലെ സ്റ്റുഡിയോ ഉടമയ്ക്കാണ് കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പില്‍നിന്ന് നോട്ടിസ് ലഭിച്ചത്.
തുക അടച്ചില്ലെങ്കില്‍ കണക്ഷന് വേര്‍പെടുത്തി നിയമ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പും ഉണ്ടായിരുന്നു.
ഇതോടെ ഉടമ ഓഫിസിലെത്തി അന്വേഷിച്ചപ്പോഴാണ് തുക രേഖപ്പെടുത്തുമ്പോള്‍ സംഭവിച്ച പിഴവാണ് എന്ന് ബോധ്യപ്പെട്ടത്. ഇദ്ദേഹം അടയ്ക്കേണ്ടത് അവസാന മാസത്തെ ബില്‍ തുകയായ 4,200 രൂപ മാത്രമാണ്.
https://www.facebook.com/Malayalivartha