Widgets Magazine
01
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന് വ്യാപക സന്ദേശം; വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത്‌ രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച്‌ നിങ്ങളെത്തന്നെ കുഴപ്പത്തില്‍ ചാടിക്കും, മുന്നറിയിപ്പുമായി ഡോക്ടറുടെ കുറിപ്പ്

24 OCTOBER 2020 02:17 PM IST
മലയാളി വാര്‍ത്ത

പ്രമേഹ രോഗികള്‍ കഴിക്കുന്ന മെറ്റ്‌ഫോമിന്‍ ഗുളിക കാന്‍സറിനു കാരണമാകുമെന്ന് സമ്മോഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്ന വാർത്തകളോട് പ്രതികരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്. ലോകത്ത് കോടിക്കണക്കിന് ടൈപ്പ് 2 പ്രമേഹരോഗികള്‍ കഴിക്കുന്ന മരുന്നാണ് മെറ്റ്‌ഫോമിന്‍ എന്നത്. പ്രമേഹത്തിന് മാത്രമല്ല പിസിഒഡി ഉള്ള സ്‌സ്ത്രീകള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും ഇത് കൊടുക്കാറുണ്ട് എന്നും ഡോക്ടർ വ്യക്തമാക്കുകയാണ്. അങ്ങനൊരു മരുന്ന് കാന്‍സറിലേക്ക് വഴിതുറക്കും എന്നു പറയുന്നതിലെ സാംഗത്യം എന്തെന്ന് ഡോ. മനോജ് വെള്ളനാട് കുറിപ്പിലൂടെ ചോദിക്കുന്നു.

ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം;

'മെറ്റ്ഫോമിന്‍ ഗുളികയില്‍ ക്യാന്‍സറുണ്ടാക്കുന്ന NDMA! മരുന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് FDA. ഞെട്ടിത്തരിച്ച്‌ പ്രമേഹരോഗികള്‍'

അഥവാ ഞെട്ടിയില്ലെങ്കില്‍ പുറകിലൂടെ വന്നൊരുന്ത് തന്നിട്ടെങ്കിലും പ്രമേഹരോഗികളെ ഞെട്ടിക്കുകയാണ് പത്രമാധ്യമങ്ങളുടെയും 'വാട്സാപ്പ് ഫോര്‍വേഡ് അഡിക്റ്റ്' മാമന്മാരുടെയും പ്രധാനധര്‍മ്മം തന്നെ. അത്തരത്തില്‍ ഹൗസ് ഫുള്ളായി ഓടുന്നൊരു സന്ദേശത്തിന്‍്റെ തലക്കെട്ടാണ് മേളില്‍.

ലോകത്ത് കോടിക്കണക്കിന് ടൈപ്പ് 2 പ്രമേഹരോഗികള്‍ കഴിക്കുന്ന മരുന്നാണ് മെറ്റ്ഫോമിന്‍. പ്രമേഹത്തിന് മാത്രമല്ല, PCOD ഉള്ള സ്ത്രീകള്‍ക്കും അമിതവണ്ണമുള്ളവര്‍ക്കും ഇത് കൊടുക്കാറുണ്ട്. അങ്ങനൊരു മരുന്നിന് ഇങ്ങനൊരു പ്രശ്നമുണ്ടെന്ന് പറഞ്ഞാല്‍ ആരായാലും ഞെട്ടും.

യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവം?

അമേരിക്കയിലെ ചില മെറ്റ്ഫോര്‍മിന്‍ ബ്രാന്റുകളില്‍ NDMA (N -Nitroso dimethylamine) എന്ന പദാര്‍ത്ഥം അധികമായി കണ്ടെത്തിയതുകൊണ്ട്‌ FDA ആ ബ്രാന്റുകള്‍ കടകളില്‍ നിന്ന് പിന്‍വലിക്കാന്‍ കമ്ബനികളോട്‌ ആവശ്യപ്പെട്ടു. യഥാര്‍ത്ഥത്തില്‍ ആ ബ്രാന്‍്റുകളുടെ ചില ബാച്ചുകളിലാണ് ഈ impurity കണ്ടെത്തിയത്. അതും, metformin സാവധാനം മാത്രം രക്തത്തില്‍ കലരുന്ന extended release വിഭാഗത്തില്‍ പെട്ട ഗുളികകളില്‍ മാത്രമാണ് അനുവദിക്കപ്പെട്ട അളവിലധികം NDMA കണ്ടെത്തിയിട്ടുള്ളത്.

FDA യുടെ വെബ്സൈറ്റിലൂടെ ഒന്ന് വെറുതെ സഞ്ചരിച്ചാല്‍ തന്നെ അറിയാന്‍ കഴിയും, ഇത്തരത്തില്‍ ഓരോ ബ്രാന്‍ഡ് മരുന്നും എത്ര പ്രാവശ്യം പരിശോധനകള്‍ക്ക് വിധേയമാക്കുന്നുണ്ടെന്നും ഈ വാര്‍ത്തയില്‍ പുതിയതെന്തെങ്കിലും ഉണ്ടോ എന്നും. ഒന്നുമില്ല. നിരന്തരം ഇത്തരം പരിശോധനകള്‍ നടക്കുകയും അതിന്‍്റെ ഫലം പൊതുജനങ്ങള്‍ക്ക് കാണും വിധം പ്രസിദ്ധീകരിക്കുകയും ചെയ്യുന്നുണ്ടവര്‍.

Metformin എന്ന പ്രമേഹമരുന്ന് കണ്ടുപിടിച്ചിട്ടിപ്പൊ 100 വര്‍ഷമാകുന്നു. ഒരുപാട് പഠനങ്ങളിലൂടെ ഇതിനകം കടന്നുപോയ ശേഷമാണത്, Type 2 പ്രമേഹത്തിന്‍്റെ ഫസ്റ്റ് ലൈന്‍ മെഡിസിനായി അത് അംഗീകരിക്കപ്പെട്ടത്. ലോകാരോഗ്യ സംഘടനയുടെ 'Essential medicines list'-ലെ ഒരംഗം കൂടിയാണീ മരുന്ന്. എന്നുവച്ചാല്‍ 'അവശ്യമരുന്ന്'.

എല്ലാ മരുന്നുകളെയും പോലെ തന്നെ, ഇതിനും സൈഡ് എഫക്റ്റ്സ് ഉണ്ട്. ശാസ്ത്രമതിനെപ്പറ്റി വിശദമായി പഠിച്ചിട്ടുമുണ്ട്. എന്തായാലും, അക്കൂട്ടത്തില്‍ ക്യാന്‍സര്‍ ഇല്ലാ. എന്നുവച്ചാല്‍ വാട്സാപ്പ് സന്ദേശം വായിച്ച്‌ മെറ്റ്ഫോമിനെ വെറുതേ പേടിക്കണ്ടാന്ന്..

പിന്നെന്തിനാണീ പിന്‍വലിക്കല്‍ എന്നല്ലേ..?

NDMA-യെന്ന കലര്‍പ്പാണ് വില്ലന്‍. ആരാണീ NDMA?

N-Nitrosodimethylamine എന്ന രാസവസ്തുവിന്റെ ചുരുക്കെഴുത്താണ് ഇത്. നമ്മളുപയോഗിക്കുന്ന പഴങ്ങളിലും പച്ചക്കറികളിലും പാലിലും പാലുല്പന്നങ്ങളിലും ഇറച്ചിയിലും ഒക്കെ ഈ NDMA ഒരു മാലിന്യമായി കാണപ്പെടുന്നുണ്ട്. മാത്രമല്ല ചില ഭക്ഷണപദാര്‍ത്ഥങ്ങള്‍ പാകം ചെയ്യുമ്ബോഴും NDMA ഉണ്ടാകാറുണ്ട്. അതുപോലെ ചില വ്യാവസായിക രാസപ്രവര്‍ത്തനങ്ങളുടെ ബൈ പ്രോഡക്റ്റ് ആയും വെള്ളം ക്ലോറിനേറ്റ് ചെയ്യുമ്ബോഴും ഈ രാസവസ്തു ഉണ്ടാകുന്നുണ്ട്.

ഈ കലര്‍പ്പ്‌ മുന്‍പ്‌ അമിതരക്ത സമ്മര്‍ദ്ദത്തിനുള്ള മരുന്നുകളായ വല്‍സാര്‍ട്ടന്‍, ലൊസാര്‍ട്ടന്‍, അസിഡിറ്റി മരുന്നായ റാനിറ്റിഡിന്‍ എന്നിവയിലെ ചില ബ്രാന്റുകളിലും നേരത്തേ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. അതുപോലെ മെറ്റ്ഫോമിന്‍്റെ ചില ബ്രാന്‍ഡുകളിലും.

NDMA ക്യാന്‍സര്‍ ഉണ്ടാക്കുമോ?

മനുഷ്യനില്‍ ഇതുവരെയും ഈ രാസവസ്തു ക്യാന്‍സര്‍ ഉണ്ടാക്കിയതായിട്ട് അറിവില്ല. എന്നാല്‍ എലികളില്‍ നടത്തിയ പരീക്ഷണങ്ങളില്‍ ക്യാന്‍സര്‍ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മനുഷ്യനില്‍ ഇത് ക്യാന്‍സര്‍ ഉണ്ടാക്കാനുള്ള സാധ്യതയുണ്ട് എന്ന് കണ്ടിട്ടാണ് ഇതിനെ ഒരു 'പ്രോബബിള്‍ കാര്‍സിനോജന്‍' ആയി കണക്കാക്കുന്നത്. അളവ് നിയന്ത്രിക്കുന്നത്.

ഇവിടിപ്പൊ Metformin extended release ഗുളികകളില്‍ സാധാരണ ഭക്ഷണ വസ്തുക്കളില്‍ കാണുന്ന അളവിലെ NDMA ഉണ്ടായിരുന്നുള്ളു. എങ്കിലും വളരെ അധികം നാള്‍ ഉയര്‍ന്ന അളവില്‍ ഉള്ളില്‍ ചെന്നാല്‍ കാന്‍സറിനു ഹേതുവായാലോ എന്ന സംശയമുള്ളതിനാനാലാണ്, പൂര്‍ണ്ണ സുരക്ഷിതത്വം ഉറപ്പാക്കാന്‍ ആ ബ്രാന്റുകളിലെ ആ ബാച്ച്‌ മരുന്നുകള്‍ തിരിച്ച്‌ വിളിച്ചത്.

ഇതില്‍ നിന്നും ഈ സിസ്റ്റം എത്ര കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നു എന്നുകൂടി മനസ്സിലാക്കാന്‍ നമുക്ക് സാധിക്കും. ഒരു മരുന്ന്, അതും 100 വര്‍ഷത്തോളമായി നിരവധി പഠനങ്ങളിലൂടെ കൃത്യമായ ധാരണയുള്ള ഒരു മരുന്ന്, അതിലെ ഓരോ ബ്രാന്‍ഡും വിപണിയില്‍ എത്തിക്കഴിഞ്ഞാല്‍ പോലും വീണ്ടുമതില്‍ പഠനങ്ങള്‍ നടക്കുന്നു എന്നും, എന്തെങ്കിലും പോരായ്മ കണ്ടെത്തിയാലുടന്‍ തിരിച്ചു വിളിക്കാനും, അതുവഴി രോഗികളുടെ സേഫ്റ്റി ഉറപ്പുവരുത്താനും സാധിക്കുന്നുണ്ടെന്നുമൊക്കെ ഉള്ളതിന്‍്റെ തെളിവാണ് ഇത്തരം വാര്‍ത്തകള്‍. അതിന്‍്റെ പോസിറ്റീവ് വശം തന്നെയാണ് നമ്മള്‍ സ്വീകരിക്കേണ്ടത്. രോഗിയുടെ സുരക്ഷയ്ക്ക് ശാസ്ത്രമെത്ര പ്രാധാന്യം കൊടുക്കുന്നുണ്ടെന്നതിന്‍്റെ തെളിവാണവ.

മെറ്റ്ഫോമിന്‍ കഴിക്കുന്ന പലരും ഉത്കണ്ഠാകുലരായി മെസേജുകള്‍ അയച്ചതുകൊണ്ടാണിതെഴുതിയത്. എല്ലാവരും മനസിലാക്കേണ്ടത്, ഏതാനും ബ്രാന്റുകളുടെ ചില ബാച്ചുകളില്‍ മാത്രമാണു NDMA കൂടുതലായി കണ്ടത്‌, അതും extended release വിഭാഗത്തിലുള്ളവയില്‍ മാത്രം.

അതിനാല്‍ ഇപ്പോള്‍ നിങ്ങള്‍ ഉപയോഗിക്കുന്ന മെറ്റ്ഫോര്‍മ്മിന്‍ തുടര്‍ന്നു ഉപയോഗിക്കുക. വാട്സാപ്പ് മെസേജ് കണ്ട് ഗുളികകള്‍ പെട്ടെന്ന് നിര്‍ത്തുന്നത്‌ രക്തത്തില്‍ ഷുഗര്‍ വര്‍ദ്ധിച്ച്‌ നിങ്ങളെത്തന്നെ കുഴപ്പത്തില്‍ ചാടിക്കും. എന്നിട്ടും ആശങ്കയുണ്ടെങ്കില്‍ ചികിത്സിക്കുന്ന ഡോക്ടറെ നേരിട്ട് ബന്ധപ്പെട്ട് വേണ്ടത് ചെയ്യുക.

മനോജ് വെള്ളനാട്

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (1 hour ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (3 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (3 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (3 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (3 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (3 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (4 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (4 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (4 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (4 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (4 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (7 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (9 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends