തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യക്ക് ശ്രമം; ആത്മഹത്യക്ക് ശ്രമിച്ചത് കോവിഡ് രോഗി; യുവാവിന്റെ നില അതീവഗുരുതരം; ആത്മഹത്യ ശ്രമം ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെ; ആത്മഹത്യ ശ്രമത്തിന് കാരണം വ്യക്തമല്ല

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് രോഗി ആത്മഹത്യക്ക് ശ്രമിച്ചു. കോവിഡ് നെഗറ്റീവായ യുവാവിനെ ഇന്ന് ഡിസ്ചാര്‍ജ് ചെയ്യാനിരിക്കെയാണ് ആത്മഹത്യാ ശ്രമം നടത്തിയത്. കഴക്കൂട്ടം സ്വദേശിയായ 37 കാരന്റെ നില അതീവഗുരുതരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കഴിഞ്ഞ മൂന്നാം തിയ്യതിയാണ് യുവാവിനെ കോവിഡ് പോസിറ്റീവായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയതത്. കഴക്കൂട്ടം സ്വദേശിയായ യുവാവ് ആശുപത്രിയിലെ ശുചിമുറിയിലാണ് ആത്മഹത്യാശ്രമം നടത്തിയത്. സമയം ഏറെ കഴിഞ്ഞിട്ടും തിരിച്ചെത്താത്തിനെ തുടര്‍ന്ന് ജീവനക്കാര്‍ വാതില്‍ തള്ളി തുറന്നുനോക്കിയപ്പോഴാണ് യുവാവിനെ അതീവഗുരുതരാവസ്ഥയില്‍ കണ്ടെത്തിയത്.
നേരത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ മൂന്ന് രോഗികള്‍ ആത്മഹത്യ ചെയ്തിരുന്നു. കൂടാതെ കോവിഡ് രോഗിയുടെ മൃതദേഹം മാറ്റി നല്‍കിയതും കോവിഡ് ചികില്‍സക്ക് എത്തിയ രോഗിയെ പുഴുവരിച്ചതും ഉള്‍പ്പെടെ നിരവധി ആരോപണങ്ങള്‍ മെഡിക്കല്‍ കോളേജ് അടുത്ത കാലത്ത് നേരിട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് രോഗികള്‍ക്ക് കൂട്ടിരിപ്പുക്കാരെ അനുവദിക്കുന്നത് ഉള്‍പ്പെടെയുള്ള മാറ്റങ്ങള്‍ സര്‍ക്കാര്‍ കൊണ്ടു വന്നിയിരുന്നു. എന്നാല്‍ ഇന്നു നടന്ന സംഭവത്തില്‍ അധികൃതരുടെ ഭാഗത്ത് നിന്നും വിഴ്ച്ച കുറവുണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.
https://www.facebook.com/Malayalivartha





















